Kerala

തണ്ണിമത്തനുകള്‍ക്കടിയില്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്തിയ ലോറി പിടികൂടി

തണ്ണിമത്തന്‍ ചാക്കുകള്‍ക്കിടയില്‍ പെട്ടികളിലാണ് ജലാറ്റിന്‍ സ്റ്റിക്കുകളും ഫ്യൂസുകളും ഉണ്ടായിരുന്നത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട് : തണ്ണിമത്തനുകള്‍ക്കടിയില്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് എത്തിയ ലോറി പിടികൂടി. പാലക്കാട് മെഡിക്കല്‍ കോളേജിന് സമീപമാണ് ചരക്കുലോറി ടൗണ്‍ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡ്രൈവറെ ചോദ്യം ചെയ്യുന്നു.

തണ്ണിമത്തന്‍ ചാക്കുകള്‍ക്കിടയില്‍ പെട്ടികളിലാണ് ജലാറ്റിന്‍ സ്റ്റിക്കുകളും ഫ്യൂസുകളും ഉണ്ടായിരുന്നത്. കരിങ്കല്‍ ക്വാറിയിലേക്ക് വേണ്ടി കൊണ്ടു വന്നതാണ് സ്‌ഫോടക വസ്തുക്കള്‍ എന്നാണ് സംശയം. തൃശൂരിലേക്ക് പോകുകയായിരുന്നു എന്നാണ് വിവരം. തമിഴ്നാട് ധര്‍മ്മപുരിയില്‍ നിന്നാണ് ലോറി വന്നത്.

നൂറുകണക്കിന് പെട്ടികളില്‍ ഡിറ്റണേറ്ററുകളും പായ്‌ക്ക് ചെയ്ത് മുകളില്‍ തണ്ണിമത്തന്‍ നിരത്തിയാണ് ലോറി വന്നത്. പതിവ് വാഹനപരിശോധനയ്‌ക്കിടെ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ വാഹനം വിശദമായി പരിശോധിച്ചപ്പോഴാണ് തണ്ണിമത്തനുകള്‍ക്കടിയില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ നിറച്ച പെട്ടികള്‍ കണ്ടെത്തിയത്.

 

Recent Posts