
തിരക്കേറിയ നടനായിരുന്ന ജഗതി ശ്രീകുമാർ വാഹനാപകടത്തിൽ പരിക്കേറ്റ ശേഷം അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു. ജഗതിക്ക് പകരക്കാരനായി മറ്റൊരാൾ മലയാള സിനിമാ രംഗത്ത് പിന്നീട് വന്നിട്ടില്ല.എന്നാൽ വ്യക്തി ജീവിതത്തിലെ ജഗതി ശ്രീകുമാറിനെക്കുറിച്ച് പലർക്കും പല അഭിപ്രായങ്ങളാണ്.
ഒരിക്കൽ നടി നയൻതാരയെ അപമാനിച്ചും ജഗതി ശ്രീകുമാർ സംസാരിച്ചിട്ടുണ്ട്. ഒരു കോളേജ് പരിപാടിയിൽ പങ്കെടുത്തതായിരുന്നു ജഗതി. നയൻതാരയെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന് കാണികളിൽ നിന്ന് ചോദ്യം വന്നു. അതിന് ജഗതി നൽകിയ മറുപടിയാണ് വിവാദമായത് . ‘ഒരു സുന്ദരി. ജീവിക്കാൻ വേണ്ടി സിനിമയിൽ വന്നു. കേരളത്തിൽ ആണേൽ സാരി ഉടുക്കും , കേരളം വിട്ടാൽ അടിവസ്ത്രമിടും‘ എന്നായിരുന്നു ജഗതിയുടെ മറുപടി. ഈ അധിക്ഷേപ പരാമർശം കേട്ട് കാണികൾ കയ്യടിച്ചു.
ഈ സംഭവത്തിന് ശേഷം മലയാള സിനിമാ രംഗത്തെക്കുറിച്ച് ഒരിക്കൽ നയൻതാരയോട് ഒരു തമിഴ് അഭിമുഖത്തിൽ ചോദിച്ചപ്പോൾ നടി മറുപടി നൽകുകയുണ്ടായി. എനിക്കിതിൽ ഡിപ്ലോമാറ്റിക് ആകാൻ താൽപര്യമില്ല. ബോബെയിൽ നിന്ന് വരുന്ന നായികമാരാണെങ്കിൽ അവർക്ക് ബഹുമാനം നൽകും. എന്നാൽ സ്വന്തം നാട്ടിലെ കുട്ടിയാണെങ്കിൽ അതിന്റെ അഡ്വാന്റേജ് എടുക്കും. അതൊരു തെറ്റായല്ല പറയുന്നത്. നമ്മുടെ നാട്ടിലെ പെണ്ണല്ലേ എന്തിന്, ആർട്ടിഫിഷ്യലായി ബഹുമാനം കൊടുക്കണമെന്ന് വിചാരിച്ചിട്ടാണ്. പക്ഷെ എങ്കിൽ പോലും ആർട്ടിസ്റ്റ് ആർട്ടിസ്റ്റാണ്. അത് അവർ ശ്രദ്ധിക്കണം എന്നാണ് നയൻതാര പറഞ്ഞത്.