Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഏകാദശി ആഘോഷത്തിന് ഒരുങ്ങി നെല്ലുവായ് ധനന്ത്വരി ക്ഷേത്രം

രമേശ് ഇളയിടത്ത് by രമേശ് ഇളയിടത്ത്
Dec 28, 2025, 06:59 am IST
in Samskriti

തൃശൂര്‍ ജില്ലയിലെ എരുമപ്പെട്ടിയില്‍ മുരിങ്ങത്തേരി ഗ്രാമത്തിലാണ് നെല്ലുവായ് ധന്വന്തരി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഏറെ ഐതിഹ്യങ്ങള്‍ നിറഞ്ഞതാണ് ഈ ക്ഷേത്രം. ഇവിടെ ഒരിക്കില്‍ ഒരു ശില്‍പ്പി ഭഗവദ്‌വിഗ്രഹം കൊത്തിയുണ്ടാക്കി. വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനായി നെല്‍വയലുകളാല്‍ ചുറ്റപ്പെട്ട ഗ്രാമത്തില്‍ ക്ഷേത്രം പണിതു. വിഗ്രഹം പ്രതിഷ്ഠാനിരിക്കെ ദിവ്യ തേജസ്സുള്ള രണ്ട് പേര്‍ അവിടെ എത്തി.

അവരുടെ പക്കല്‍ തേജസ്സീര്‍ന്ന ഒരു വിഗ്രഹം ഉണ്ടായിരുന്നു. ഇത് സാധാരണ വിഗ്രഹം അല്ലെന്നും വസുദേവര്‍ പൂജിച്ചിരുന്ന വിഗ്രഹമാണെന്നും അതിവിശിഷ്ഠമായ സ്ഥലത്തേ പ്രതിഷ്ഠിക്കാവു എന്നും അവര്‍ അവിടെ ഉണ്ടായിരുന്നവരോട് പറഞ്ഞു. ശില്‍പ്പി നിര്‍മ്മിച്ച വിഗ്രഹ പ്രതിഷ്ഠക്ക് സമയമായതിനാല്‍ ഭക്തര്‍ ചിന്താ കുഴപ്പത്തിലായി.

ഭക്തര്‍ വിഗ്രഹം കൊണ്ട് വന്ന തേജസ്വികളോട് ചോദിച്ചു. നിങ്ങള്‍ ആരാണ് എന്ന് ചോദിച്ചു. തങ്ങള്‍ അശ്വനിദേവന്മാര്‍ ആണെന്നും ഭൂമിയില്‍ വൈദ്യ ശാസ്ത്രം പ്രചരിപ്പിക്കുവാന്‍ വന്നവരാണെന്നും തങ്ങളുടെ കൈയിലുള്ളത് ധന്വന്തരി മൂര്‍ത്തിയുടെ വിഗ്രഹമാണെന്നും അറിയിച്ച് അവര്‍ അപ്രതക്ഷ്യമായി.

അതോടെ നാട്ടുകാര്‍ അശ്വനിദേവന്‍മാര്‍ കൊണ്ടുവന്ന ധന്വന്തരി മൂര്‍ത്തി വിഗ്രഹം നിശ്ചയിച്ച സമയത്തു തന്നെ അവിടെ പ്രതിഷ്ഠിച്ചു. ശില്‍പ്പി നിര്‍മ്മിച്ച വിഗ്രഹം വേറൊരു ക്ഷേത്രം പണിത് ചെറുതേവര്‍ എന്ന പേരില്‍ പിന്നീടു പ്രതിഷ്ഠിച്ചു.

ധന്വന്തരീ വിഗ്രഹം പ്രതിഷ്ഠിച്ച ക്ഷേത്രത്തിനു ചുറ്റും ഏക്കര്‍ കണക്കിന് നെല്‍വയലുകള്‍ ഉള്ളതിനാലാണ് നെല്ലുവായ് എന്ന പേരുണ്ടായതെന്നും അതല്ല ആയൂര്‍വ്വേദത്തില്‍ ശസ്ത്രക്രിയക്കായി ഉപയോഗിച്ചിരുന്ന വ്രഹി എന്ന എന്ന ഉപകരണത്തിന്റെ പേരില്‍ നിന്നാണ് ഈ പേരു വന്നതെന്നും രണ്ട് ഐതിഹ്യമുണ്ട്. വ്രഹീ എന്നാല്‍ നെല്ല് എന്നാണ് അര്‍ത്ഥം. വ്രഹീമുഖം എന്ന സംസ്‌കൃത നാമമാണ പില്‍ക്കാലത്ത് നെല്ലുവായ് ആയതേ്രത.

അതെന്തായാലും ഇവിടെ ധന്വന്തരി ക്ഷേത്രം വരുന്നതിന് മുന്‍പേ ഈ ഗ്രാമം ആയുര്‍വ്വേദ ചികിത്സക്ക് പ്രസിദ്ധമായിരുന്നു. വി.വി.കെ വാലത്ത് എഴുതിയ കേരളത്തിലെ സ്ഥലനാമങ്ങള്‍ എന്ന പുസ്തകത്തില്‍ നെല്ലുവായ് ഗ്രാമത്തെ കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ട്.

ആലത്തൂര്‍ നമ്പിയുടെ ശിഷ്യരായി പണ്ടുകാലത്ത് കുട്ടഞ്ചേരി ഇല്ലത്ത് ചേട്ടനുജന്മാരായ രണ്ട് മൂസ്സതുമാര്‍ ഉണ്ടായിരുന്നു. ചേട്ടന്‍ മൂസ്സ് എല്ലാം നന്നായി പഠിച്ചെങ്കിലും അദ്ദേഹത്തിന് ലേശം ബുദ്ധിഭ്രമം ഉണ്ടായിരുന്നു. അതിനാല്‍ അനുജന്‍ മൂസ്സിനെയാണ് ചികിത്സക്കായി രോഗികള്‍ സമീപിച്ചിരുന്നത്. സാമൂതിരിക്ക് അസുഖം വന്നപ്പോള്‍ അനുജന്‍ മൂസ്സിനെ കൂട്ടിക്കൊണ്ട് പോകുവാന്‍ കൊട്ടാരത്തില്‍ നിന്നും പല്ലക്കെത്തി. അനുജന്‍ മൂസ്സ് ഇവിടെ ഇല്ലെന്നും ഞാന്‍ വരാമെന്നും ചേട്ടന്‍ മൂസ്സ് കൊട്ടാരത്തില്‍ നിന്ന് എത്തിയവരോട് പറഞ്ഞു. എന്നാല്‍ അനുജന്‍ മൂസ്സിനെ കൊണ്ട് ചെല്ലുവാനാണ് സാമൂതിരി പറഞ്ഞതെന്ന് വന്നവര്‍ പറഞ്ഞു. ഭഗവാനെ എനിക്കീ ഗതി വന്നല്ലോ എന്ന് ചേട്ടന്‍ മൂസ്സ് ഉള്ളുരുകി പ്രാര്‍ത്ഥിച്ചു. പിന്നീട് അദ്ദേഹം ഒരു വര്‍ഷക്കാലം നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തില്‍ ധന്വന്തരി മൂര്‍ത്തിയെ പ്രാര്‍ത്ഥിച്ചു ഭജനമിരുന്നു. അതോടെ അദ്ദേഹത്തിന്റെ ബുദ്ധിഭ്രമം മാറി. രോഗികളെ അദ്ദേഹം ചികിത്സിച്ചു തുടങ്ങി. അനുജന്‍ മൂസ്സ് ചികിത്സിച്ചിട്ടും ഭേദമാകാത്ത സാമൂതിരിയുടെ രോഗം ഒടുവില്‍ ചേട്ടന്‍ മൂസ്സ് ചികിത്സിച്ചു മാറ്റി.

കുട്ടഞ്ചേരി മൂസ്സതുമാരും അവരുടെ ശിഷ്യന്മാരും വൈദ്യം പഠിച്ച ശേഷം നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തില്‍ ഭജനമിരുന്ന ശേഷമാണ് ചികിത്സ തുടങ്ങുക.

കവിയും ജ്യോതിഷിയുമായിരുന്ന മച്ചാട്ട് ഇളിയതിന് കാലില്‍ വ്രണം ഉണ്ടായി. പലയിടത്തും ചികിത്സിച്ചീട്ടും ഭേദമായില്ല. അവസാനം ധന്വന്തരിമൂര്‍ത്തി തന്നെ ചികിത്സിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് അദ്ദേഹം നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ ഒരു വീട്ടില്‍ താമസമാക്കി. ധന്വന്തരി മൂര്‍ത്തിയെ ഭജിച്ചും ക്ഷേത്രത്തിനു സമീപമുള്ള കൊക്കര്‍ണിയിലെ ജലം ഔഷധമായി കുടിച്ചും ക്ഷേത്രത്തിലെ നിവേദ്യ ചോറുണ്ടുമാണ് അദ്ദേഹം കഴിഞ്ഞത്. അതിനിടെ ധന്വന്തരിമൂര്‍ത്തിയെ സ്തുതിച്ച് പഞ്ചാരിക എന്ന കാവ്യവും അദ്ദേഹം എഴുതി. കാവ്യം പൂര്‍ത്തിയായതോടെ അദ്ദേഹത്തിന്റെ വ്രണവും മാറി.

മലയാള മാസം 1008 മകരം 29ന് ആണ് അദ്ദേഹം കാവ്യം രചന പൂര്‍ത്തയാക്കിയത്. കുംഭ മാസം ഒന്നിന് അദ്ദേഹം കാവ്യം ക്ഷേത്ര നടയില്‍ ഭഗവാന് സമര്‍പ്പിച്ചു. അതിനാല്‍ എല്ലാ വര്‍ഷവും കുംഭം ഒന്നിന് ഇവിടെ സ്‌തോത്ര പഞ്ചാരിക ദിനം ആചരിക്കുന്നു. കോട്ടക്കല്‍ ആര്യ വൈദ്യശാല സ്ഥാപകന്‍ പി.എസ.് വാരിയര്‍ നെല്ലുവായ് ധന്വന്തരി മൂര്‍ത്തിയുടെ ഭക്തനാണ്. അദ്ദേഹം ക്ഷേത്രത്തില്‍ പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. ദൂര സ്ഥലങ്ങളില്‍ നിന്നും വൈദ്യന്‍മാരും ഡോക്ടര്‍മാരും ഈ ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്താറുണ്ട്.

ക്ഷേത്രത്തില്‍ മോര്, മഞ്ഞള്‍ പൊടി, കുരുമുളക് പൊടി, ഉപ്പ് എന്നിവയും ക്ഷേത്രത്തില്‍ ഉണ്ടാക്കുന്ന ഔഷധക്കൂട്ടുകളും ചേര്‍ത്ത് തയ്യാറാക്കുന്ന മുക്കുടി ഉദരരോഗത്തിന് ഉത്തമ ഔഷധമാണ്. ഭക്തര്‍ ഇത് വാങ്ങിക്കൊണ്ട് പോകുന്നു. കോണത്തുകുന്ന് മനക്കലപ്പടി ആനക്കല്‍ ധന്വന്തരി ക്ഷേത്രത്തിലും മലയാള മാസത്തിലെ ആദ്യ ത്തെ ഞായറാഴ്ച ഭക്തര്‍ക്ക് മുക്കുടി വിതരണം ഉണ്ട്. അത്തി, ഇത്തി, പേരാല്‍, നെല്ലിക്ക എന്നിവയുടെ കമ്പുകള്‍ ഉപയോഗിച്ച് നടത്തുന്ന ധന്വന്തരി ഹോമവും വളരെ വിശിഷ്ടമാണ്.

Tags: Dhananthwari TempleEkadashi celebrationsrice paddiesനെല്ലുവായ് ധന്വന്തരി ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.