Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

78 വര്‍ഷത്തെ നിശ്ശബ്ദ സേവനം; സുരേശാനന്ദ സ്വാമിയും ‘വിജ്ഞാന രമണീയവും’

പ്രൊഫ. എ. സ്വാമിനാഥന്‍ by പ്രൊഫ. എ. സ്വാമിനാഥന്‍
Dec 1, 2025, 05:11 am IST
in Samskriti

കേരളത്തിലെ രമണാശ്രമമായി പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗമായ കൊപ്പത്ത് സ്ഥിതി ചെയ്യുന്ന വിജ്ഞാന രമണീയാശ്രമം 1947-ല്‍ സുരേശാനന്ദ സ്വാമിജിയാല്‍ സ്ഥാപിതമായതാണ് .സ്വാമിജി പൂര്‍വാശ്രമത്തില്‍ പാലക്കാട് രാമശ്ശേരി ഗ്രാമത്തിലെ പുകഴ്‌പെറ്റ വടവട്ടത്ത് (കോഴിക്കോട് സാമൂതിരി ‘പട വെട്ടത്ത് ‘എന്ന് പതിച്ചു നല്‍കിയ) തറവാട്ടിലെ അംഗവും പാലക്കാട്ടെ അറിയപ്പെടുന്ന വക്കീലുമായ ദാമോദരന്‍ നായര്‍ ആയിരുന്നു. സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ ഗാന്ധിജിയോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ദാമോദരന്‍ നായര്‍ സാമൂഹ്യസാംസ്‌കാരിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു. സാഹിത്യ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിന് വക്കീല്‍ മുന്‍കൈയെടുത്തിരുന്നു. വള്ളത്തോളുമായും പി. കുഞ്ഞിരാമന്‍ നായരുമായും വക്കീല്‍ അടുത്ത ബന്ധം പുലര്‍ത്തി. ‘കവിയുടെ കാല്‍പ്പാടുകള്‍’ എന്ന ആത്മകഥയില്‍ തന്റെ ജീവിതത്തില്‍ നിര്‍ണായക പങ്കു വഹിച്ച വക്കീല്‍ ദാമോദരന്‍ നായരെ കുറിച്ച് കുഞ്ഞിരാമന്‍ നായര്‍ വിസ്തരിച്ച് പ്രതിപാദിക്കുന്നുണ്ട്.

വക്കീല്‍ പിന്നീട് രാഷ്‌ട്രീയ സാംസ്‌കാരിക സാഹിത്യ രംഗങ്ങളോട് വിടപറഞ്ഞ് ആധ്യാത്മിക പന്ഥാവിലേക്ക് തിരിഞ്ഞപ്പോള്‍ രമണ മഹര്‍ഷിയെ തന്റെ ഗുരുവായി സ്വീകരിച്ചു. ഗുരുസ്മാരകമായി ‘വിജ്ഞാന രമണീയം ഗ്രന്ഥാലയം’ എന്നൊരു സ്ഥാപനത്തിന് തുടക്കം കുറിച്ച് ആധ്യാത്മിക പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോന്നു.

വസിഷ്ഠ ഗുഹയിലെ പുരുഷോത്തമാനന്ദ സ്വാമിയില്‍ നിന്ന് വക്കീല്‍സ്വാമി സംന്യാസമെടുത്ത് സുരേശാനന്ദപുരി എന്ന നാമം സ്വീകരിച്ചു. അതിനെ തുടര്‍ന്ന് സ്വാമിജി ഗ്രന്ഥാലയത്തെ ഭജനമന്ദിരമാക്കി ആത്മീയ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. പാലക്കാട് നഗരത്തിലെ പ്രഥമ ആധ്യാത്മിക കേന്ദ്രമായി വികസിച്ച സ്ഥാപനത്തില്‍ പണ്ഡിതരെയും സംന്യാസിവര്യന്മാരെയും കൊണ്ടുവന്ന് ക്ലാസുകളും പ്രഭാഷണങ്ങളും നടത്തിച്ചു. വേദാന്തത്തില്‍ അഗാധ പാണ്ഡിത്യം നേടിയ സ്വാമിജി എന്നും പിന്നണിയില്‍ നിന്നാണ് പ്രവര്‍ത്തിച്ചത്. വിജ്ഞാന രമണീയത്തിന്നായി പുതുതായി നിര്‍മ്മിക്കപ്പെട്ട ഹാളിന്റെയും പൂജാമുറിയുടെയും ഉദ്ഘാടനം 1954-ല്‍ അന്നത്തെ മദിരാശി ഗവര്‍ണറായിരുന്ന ശ്രീപ്രകാശാണ് നിര്‍വ്വഹിച്ചത്.

ചിന്മയാനന്ദ സ്വാമിജി തന്റെ കേരളത്തിലുള്ള ഗീതാ ജ്ഞാനയജ്ഞങ്ങള്‍ക്ക് ആരംഭം കുറിച്ചത് വിജ്ഞാന രമണീയത്തിലായിരുന്നു. ചിന്മയ മിഷന്‍ രൂപീകരണത്തിന് മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചതും സുരേശാനന്ദ സ്വാമി ആയിരുന്നു. ജ്ഞാനാനന്ദ സരസ്വതി മാസങ്ങളോളം വിജ്ഞാന രമണീയത്തില്‍ താമസിച്ച് ഭാഗവത ക്ലാസുകള്‍ നടത്തി. പ്രൊഫ. ജി . ബാലകൃഷ്ണന്‍ നായര്‍ അഞ്ചു വര്‍ഷത്തോളം ഇവിടെ വേദാന്ത ക്ലാസ് തുടര്‍ച്ചയായി എടുത്തു. ദ്വെരസ്വാമി ശാസ്ത്രികള്‍, ലക്ഷ്മണ ശര്‍മ പണ്ഡിറ്റ,് പി. ഗോപാലന്‍ നായര്‍, വൈശ്രവണത്ത് രാമന്‍ നമ്പൂതിരി, കുതിരവട്ടത്ത് ജനാര്‍ദ്ദനന്‍ തമ്പാന്‍, ടി.പി. നാരായണ പിഷാരടി, പ്രൊഫ. വൈദ്യ ലിംഗ ശര്‍മ്മ, ചിറ്റൂര്‍ കൃഷ്ണയ്യര്‍, ഡോ. പി. അച്യുതന്‍, പ്രൊഫ. ഗുപ്തന്‍ നായര്‍ നടരാജഗുരു, നിത്യ ചൈതന്യയതി, ശ്രീരാമകൃഷ്ണാശ്രമത്തിലെ യതീശ്വരാനന്ദ സ്വാമി, രംഗനാഥാനസ്വാമി, മൃഡാനന്ദ സ്വാമി, സ്വപ്രഭാനന്ദ സ്വാമി തുടങ്ങിയവരെല്ലാം വിജ്ഞാന രമണീയത്തില്‍ പ്രഭാഷണങ്ങളും സത്സംഗങ്ങളും നടത്തിയിരുന്നു. 1967ല്‍ സായിബാബ വിജ്ഞാന രമണീയത്തില്‍ വന്ന് ഭജന നടത്തി ഭക്തരെ അനുഗ്രഹിച്ചു. വിജ്ഞാന രമണീയത്തിന്റെ വികസനത്തിനു വേണ്ടി ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ സംഗീത കച്ചേരിയും അവതരിപ്പിച്ചു.

സ്വാമിജിയുടെ ആഗ്രഹപ്രകാരം 1980-ല്‍ വിജ്ഞാന രമണീയാശ്രമത്തെ തിരുവണ്ണാമല ശ്രീരമണാശ്രമം ഏറ്റെടുത്തു. 2010-ല്‍ രമണാശ്രമത്തിന്റെ മേല്‍നോട്ടത്തില്‍ ആശ്രമത്തിന്റെ പുനരുദ്ധാരണം നിര്‍വ്വഹിക്കപ്പെട്ടു.

നിശ്ശബ്ദ പ്രവര്‍ത്തകനായി സേവനം തുടര്‍ന്ന സുരേശാനന്ദ സ്വാമി പുസ്തക രചനയിലൂടെയും ചര്‍ച്ചാ ക്ലാസുകളിലൂടെയും രമണമഹര്‍ഷിയുടെ തത്ത്വങ്ങളെ മലയാളികളിലേക്ക് എത്തിച്ചു. രമണ മഹര്‍ഷിയുടെ ഉപദേശ സാരം, സദ്ദര്‍ശനം, ഗീതാ സാരം, രമണഗീത, യോഗവാസിഷ്ഠത്തിന്റെ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിവര്‍ത്തനം, രമണ തത്ത്വങ്ങളെ കോര്‍ത്തിണക്കിയ ‘ജ്ഞാന ഗാനാവലി’ എന്ന പദ്യസമാഹാരം, പുരുഷോത്തമാനന്ദ സ്വാമിജിയുടെ ‘ദിവ്യസന്ദേശം’ എന്നിവയാണ് സ്വാമിജിയുടെപ്രധാന കൃതികള്‍. കൂടാതെ ‘ശ്രീസൂക്തം’ ‘ബ്രഹ്‌മജ്ഞാനാവലി’ എന്നിവയ്‌ക്കു ജ്ഞാനാനന്ദ സരസ്വതി സ്വാമിയുടെ വ്യാഖ്യാനം, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായരുടെ പഞ്ചദശിപ്രകാശിക, പ്രശ്‌നോപനിഷത്ത് വ്യാഖ്യാനം എന്നിവയും സ്വാമിജി ആശ്രമത്തില്‍ നിന്ന് പ്രസിദ്ധീകരിച്ചു.

1983 നവംബര്‍ 20-ന് തിരുവണ്ണാമല കാര്‍ത്തിക ദീപം കൊളുത്തുന്ന പുണ്യ മുഹൂര്‍ത്തത്തിലാണ് സുരേശാനന്ദ സ്വാമി സമാധിയടഞ്ഞത്. രമണ മഹര്‍ഷിയുടെ വാക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സ്വാമിജി പാവങ്ങള്‍ക്കായി കര്‍ക്കടക അന്നദാനത്തിന് തുടക്കം കുറിച്ചത്. അത് ഇന്ന് എല്ലാ ദിവസവും വിഭവസമൃദ്ധ സദ്യയായി നടന്നുവരുന്നു. സ്വാമിയുടെ സമാധിക്കു ശേഷവും അന്തര്‍യോഗങ്ങളും പ്രഭാഷണങ്ങളും ചര്‍ച്ചാ ക്ലാസുകളും തുടര്‍ച്ചയായി ഇവിടെ നടന്നു വരുന്നു. സ്വാമി ചിദാനന്ദപുരി, നൊച്ചൂര്‍ വെങ്കട്ട രാമന്‍, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി തുടങ്ങിയവരുടെ പ്രഭാഷണങ്ങളും സത്‌സംഗങ്ങളും ഇതിന്റെ തുടര്‍ച്ചയാണ്.

1999 മുതല്‍ വിജ്ഞാന രമണീയത്തിന്റെ പ്രവര്‍ത്തനം രമണാശ്രമത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴിലാണ്. രമണജയന്തി, രമണനിര്‍വാണദിനം, പുരുഷോത്തമാനന്ദ സ്വാമി സമാധി ദിനം, സുരേശാനന്ദ സ്വാമി സമാധിദിനം എന്നീ പുണ്യദിനങ്ങള്‍ വിശേഷാല്‍ പരിപാടികളോടെ ആശ്രമത്തില്‍ ആചരിച്ചു വരുന്നു.

ഹൈന്ദവ ഏകീകരണവും സുരേശാനന്ദ സ്വാമിയും
സുരേശാനന്ദജി വിശ്വഹിന്ദു പരിഷത്തിന്റെ കീഴില്‍ എല്ലാ ഹൈന്ദവ ആത്മീയ പ്രസ്ഥാനങ്ങളെയും ഏകീകരിപ്പിക്കാന്‍ ശ്രമം നടത്തി. അതിന്റെ ഭാഗമായി 1960 കളില്‍ ചിന്മയാ മിഷ്യന്‍,സായി മിഷ്യന്‍ എന്നീ പ്രസ്ഥാനങ്ങള്‍ക്ക് പാലക്കാട് സ്വന്തമായി ആസ്ഥാന മന്ദിരങ്ങള്‍ ഇല്ലാതിരുന്ന ആ കാലഘട്ടത്ത് അവരുടേതായ സത്സംഗങ്ങളും ഭജനകളും നടത്താന്‍ സ്വാമിജി വിജ്ഞാന രമണീയത്തില്‍ വേദിയൊരുക്കിക്കൊടുത്തു.

Tags: സുരേശാനന്ദ സ്വാമിവിജ്ഞാന രമണീയാശ്രമംVigyan RamaniyashramSuresananda Swamiji
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ രണ്ട് പട്ടാമ്പി സ്വദേശികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.