പനാജി:ഓരോ മനുഷ്യനും സ്വന്തം ജീവിത കഥയിലെ കേന്ദ്ര കഥാപാത്രം ആകണം എന്ന്അനുപം ഖേര്‍. ഗോവ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തോട് അനുബന്ധിച്ച് നടന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പ്രചോദനാത്മകമായ തന്റെ എല്ലാ സംഭാഷണങ്ങളും സ്വന്തം ജീവിതാനുഭവമാണ്. ജീവിതത്തില്‍ എപ്പോഴും ഒന്നാമത് എത്തുന്ന ഒരാള്‍ക്ക് അതില്‍ കുറഞ്ഞത് എന്തും പരാജയമാണ്. എന്നാല്‍ഒടുവിലെത്തുന്ന ആള്‍ അവസരങ്ങള്‍ എപ്പോഴും പ്രയോജനപ്പെടുത്താന്‍ ശ്രമിക്കും, അനുപം ഖേര്‍ പറഞ്ഞു.
ഇതേ വേദിയില്‍ സംവിധായിക രാജിനി ബസു മാത്രേ , സിനിമാറ്റോഗ്രാഫര്‍ ഫൗസിയ ഫാത്തിമ, നടിയും സംവിധായികയുമായ റേച്ചല്‍ ഗ്രിഫ്ത്ത്‌സ്, നടി മീനാക്ഷി ജയന്‍ എന്നിവര്‍ സ്വതന്ത്ര സി നിമയിലെ വനിതകള്‍ എന്ന വിഷയത്തില്‍ നടത്തിയ സംവാദവും ശ്രദ്ധേയമായി.
















