Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

വികസനം വിജയ മന്ത്രം

ബീഹാറില്‍ എന്‍ഡിഎ നേടിയ ചരിത്ര വിജയത്തെക്കുറിച്ച്, വര്‍ഷങ്ങളായി ബീഹാറില്‍ താമസിക്കുന്ന അജിത്ത്, പാട്‌ന എഴുതുന്നു.

അജിത്ത്, പാട്‌ന by അജിത്ത്, പാട്‌ന
Nov 16, 2025, 09:23 am IST
in Main Article

ബീഹാര്‍ അല്ലെങ്കില്‍ പാടലീപുത്രം എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം വളരെ പുരാതന സംസ്്കാരവും ലോകത്തെ ആദ്യത്തെ ജനാധിപത്യ പ്രക്രിയകള്‍ ആരംഭിച്ച സ്ഥലവുമാണ്. 1970 വരെ ബീഹാര്‍ ഈ രാജ്യത്ത് വളരെ മുന്‍ പന്തിയില്‍ നിന്നൊരു സംസ്ഥാനമായിരുന്നു. എന്നാലതിനുശേഷം മറ്റുള്ള സംസ്ഥാനങ്ങള്‍ മുന്നേറിക്കൊണ്ടിരുന്നപ്പോള്‍ ബീഹാറാവട്ടെ വളരെ പിന്നോട്ടുപോയി. 2000-ാമാണ്ടില്‍ ദക്ഷിണ ബീഹാര്‍ എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ ഝാര്‍ഖണ്ഡ് പ്രത്യേക സംസ്ഥാനമായതോടെ ബീഹാറിന്റെ അവസ്ഥ പിന്നെയും പരിതാപകരമായിമാറി. കാരണം മിനറല്‍സും വ്യവസായവും എല്ലാം അവിടെയായിരുന്നു. അതുകൂടി കൈവിട്ടുപോയി. പിന്നെ ബീഹാറില്‍ ഉണ്ടായിരുന്നത് വെള്ളപ്പൊക്കവും മണലും മാത്രമായിരുന്നു.

2005 ഓടുകൂടി ബീഹാര്‍ ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും പൊതുജീവിത മേഖലയിലും എല്ലാം ഏറെ പിന്നാക്കം പോയി. ‘ബിമാരു’ സംസ്ഥാനങ്ങളില്‍ ഏറ്റവും മുന്നിലായിരുന്നു ഈ സംസ്ഥാനം. 2005 ല്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ നിലവില്‍ വന്നതോടെ മാറ്റങ്ങളുടെ തുടക്കമായി. ഞാന്‍ ബീഹാറില്‍ 1988 മുതല്‍ സ്ഥിരതാമസക്കാരനാണ്. എന്റെ ജോലിയോടനുബന്ധിച്ച് ബീഹാറിന്റെ പല സ്ഥലങ്ങളിലും പോകേണ്ടിവന്നിട്ടുണ്ട്. ഇവിടെയെല്ലാം സ്ഥിതി വളരെ പരിതാപകരമായിരുന്നു. ചില സ്ഥലങ്ങളില്‍ നിന്ന് വൈകുന്നേരം മൂന്നു മണിക്ക്‌ശേഷം യാത്ര ചെയ്യാന്‍ പറ്റില്ലായിരുന്നു. എന്തുകൊണ്ടെന്നാല്‍ നക്‌സലുകളുടേയും കള്ളന്മാരുടെയും കൊള്ളക്കാരുടെയും ശല്യം കാരണം ബസുകള്‍ ഓടില്ലായിരുന്നു. മൂന്നു മണിക്കു മുമ്പ് ബസ ്കിട്ടിയില്ലെങ്കില്‍ ആ ദിവസം അവിടെ തങ്ങേണ്ട ഗതികേടായിരുന്നു. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ ആദ്യത്തെ പരിഗണന നിയമ വ്യവസ്ഥ ശരിയാക്കുക എന്നതായിരുന്നു. രണ്ട് വര്‍ഷത്തിനകം ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടു. അതിനുശേഷം സര്‍ക്കാരിന്റെ ശ്രദ്ധ വിദ്യാഭ്യാസ രംഗത്തും ആരോഗ്യമേഖലയിലുമായിരുന്നു. സ്‌കൂളുകള്‍ ഉണ്ടായിരുന്നെങ്കിലും പഠിക്കാന്‍ കുട്ടികളില്ലായിരുന്നു. ചേരുന്നവരില്‍ 70% കുട്ടികള്‍ ഇടയ്‌ക്കു വച്ചു തന്നെ പഠനം നിര്‍ത്തി പോകുമായിരുന്നു. കാരണം അവരുടെ മാതാപിതാക്കള്‍ക്ക് കുട്ടികളെ ജോലിക്കുവിട്ട് പൈസ സമ്പാദിക്കാനായിരുന്നു താല്‍പര്യം. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സൈക്കിള്‍, യൂണിഫോം, പഠിക്കാനുള്ള പുസ്തകങ്ങള്‍ എന്നിവ നല്‍കി ഉച്ചഭക്ഷണവും കൊടുത്ത് അവരെ സ്‌കൂളില്‍ വരാന്‍ പ്രേരിപ്പിച്ചു. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ 2005 മുതല്‍ സ്ത്രീശാക്തീകരണത്തിനു വേണ്ടി വളരെയധികം നടപടികള്‍ സ്വീകരിച്ചു. പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സൈക്കിള്‍ നല്‍കി. യൂണിഫോ കൊടുത്തു. അതുപോലെ പഠനവും ഫ്രീയാക്കി. ഇപ്പോള്‍ ഒന്നാംക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസമാണുള്ളത്. കൂടാതെ പ്ലസ്ടു പാസായ പെണ്‍കുട്ടികള്‍ തൊട്ട് പിജി വരെയുള്ളവര്‍ക്ക് 25000 രൂപ മുതല്‍ 50000 രൂപ വരെ പ്രോത്സാഹന സമ്മാനവും കൊടുക്കുന്നണ്ട്. പിന്നെ ഗ്രാമങ്ങളില്‍ ജീവിക ദീദി എന്നൊരു സംരംഭവും തുടങ്ങി. അത് പാവപ്പെട്ട സ്ത്രീകളെ സമൂഹത്തിന്റെ മുന്‍നിരയിലെത്തിച്ചു.

രാജ്യത്ത് ആദ്യമായി പഞ്ചായത്തുകളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം കൊണ്ടുവന്ന സംസ്ഥാനം ബീഹാറാണ്. പിന്നെ ഇവിടുത്തെ കൃഷിക്കാര്‍ക്കുവേണ്ടിയും എന്‍ഡിഎ സര്‍ക്കാര്‍ വളരെയേറെ കാര്യങ്ങള്‍ ചെത്തു. വരള്‍ച്ച സമയത്ത് അവര്‍ക്ക് വെള്ളം ഉപയോഗിക്കാന്‍ വേണ്ടി ഡീസല്‍ സബ്‌സിഡി, സൗജന്യ വൈദ്യുതി എന്നിവയും നല്‍കി. 2005 വരെ റോഡുകള്‍,വിദ്യാലയങ്ങള്‍, ആശുപത്രികള്‍ എന്നിവയുടെയെല്ലാം സ്ഥിതി പരിതാപകരമായിരുന്നു. ഇതെല്ലാം നേരെയാക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ വളരെയധികം പ്രയത്‌നിച്ചു. ഇപ്പോള്‍ ലോകോത്തര നിലവാരത്തിലുള്ള ആശുപത്രികളും റോഡുകളും ഇവിടെ വന്നു. ബീഹാറിന്റെ ഏതു കോണില്‍ നിന്നും അഞ്ച് മണിക്കൂര്‍കൊണ്ട് പാട്‌നയില്‍ എത്തിച്ചേരാന്‍ സാധിക്കും വിധം ഗതാഗത സൗകര്യങ്ങള്‍ നവീകരിച്ചു. റോഡുകളുടെ വീതി കൂട്ടി. രണ്ടുവരി റോഡുകളെ നാലുവരി ആക്കിയും എക്‌സ്പ്രസ് ഹൈവേകള്‍ ഉണ്ടാക്കിയും ഇത് സാധ്യമാക്കി.

സമൃദ്ധമായി കരിമ്പ് കൃഷിയുള്ള സംസ്ഥാനമാണ് ബീഹാര്‍. ഇവിടെ ധാരാളം പഞ്ചസാര ഫാക്ടറികളുണ്ടായിരുന്നു. 1990 തൊട്ട് 2005 വരെയുള്ള ഭരണത്തില്‍ ഇതെല്ലാം അടച്ചുപൂട്ടി. എന്‍ഡിഎ സര്‍ക്കാര്‍ ഇതില്‍ കുറച്ച് ഏറ്റെടുക്കുകയും പുതുതായി കുറച്ചു പഞ്ചസാര മില്ലുകള്‍ കൊണ്ടുവരാനും ശ്രമിച്ചു. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.

പാട്‌ന മെഡിക്കല്‍ കോളജിനെ ലോകത്തിലെ രണ്ടാമത്തെ വലിയ മെഡിക്കല്‍ കോളജ് ആക്കി മാറ്റി. ഇപ്പോള്‍ 5000 പേരെ വരെ കിടത്തി ചികിത്സിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. ബീഹാറിന്റെ എല്ലാ സ്ഥലത്തും പഞ്ചായത്ത് കെട്ടിടങ്ങളും സ്‌കൂളുകളും പോലീസ് സ്റ്റേഷനും പുതുക്കിപ്പണിതു.

2005 നു മുന്‍പ് ബീഹാറില്‍ വൈദ്യുതി ദുര്‍ലഭമായിരുന്നു. ഗ്രാമങ്ങളില്‍ വൈദ്യുതിയേ ഇല്ലായിരുന്നു. തലസ്ഥാനമായ പാട്‌നയില്‍ എട്ടു തൊട്ടു പത്തു മണിക്കൂര്‍ മാത്രമേ വൈദ്യുതി കിട്ടുമായിരുന്നുള്ളൂ. ഈ പ്രശ്‌നങ്ങളെല്ലാം വളരെ കാര്യക്ഷമമായി പരിഹരിച്ചു.
ഗ്രാമങ്ങളില്‍ ഇപ്പോള്‍ 20 മണിക്കൂര്‍ വരെ വൈദ്യുതി ലഭ്യമാണ്. ഈ പരിവര്‍ത്തനങ്ങള്‍ ബീഹാറിന്റെ മുഖച്ഛായ തന്നെ മാറ്റി. ആകെ ഒരു വിമാനത്താവളം മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോഴുള്ളത് നാലെണ്ണം. രണ്ടെണ്ണം കൂടി സജ്ജമാകുന്നു.

ഇങ്ങനെ പറഞ്ഞാല്‍ തീരാത്തത്ര വികസന കാര്യങ്ങള്‍ 20 കൊല്ലംകൊണ്ട് എന്‍ഡിഎ ഭരണകൂടത്തിന് ചെയ്യാന്‍ സാധിച്ചു. അതുകൊണ്ടാണ് ഇവിടുത്തെ ജനങ്ങള്‍ വീണ്ടും വീണ്ടും ഈ സര്‍ക്കാരിനെ തന്നെ തെരഞ്ഞെടുത്ത് അധികാരമേല്‍പ്പിക്കുന്നത്.

Tags: NDA Government#BiharElecetion2025Developed Bihar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒടുവില്‍ ബീഹാറില്‍ ആഭ്യന്തരം, ഉപമുഖ്യമന്ത്രി പദവികള്‍ ബിജെപി കൈകളില്‍, കരുത്തുറ്റ സമ്രാട്ട് ചൗധരി ക്രമസമാധാനം കൈകാര്യം ചെയ്യും

India

മഹാവിജയം ദേശീയ തലത്തിലും പ്രതിഫലിക്കും

Kerala

മോദി-നിതീഷ് പ്രളയത്തില്‍ ബീഹാറിലെ ഇടത് പക്ഷവും ഒലിച്ചുപോയി;;ഇടത് പക്ഷത്തിന്‍റേത് 2020നേക്കാള്‍ മോശം പ്രകടനം

India

ബിഹാറിൽ നിതീഷ് കുമാർ എൻഡിഎ സർക്കാരിനെ നയിക്കും; ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ബിജെപി അധ്യക്ഷൻ ദിലീപ് ജയ്‌സ്വാൾ

News

മുഖ്യമന്ത്രിസ്ഥാനാർത്ഥിയായി തേജസ്വി: പൊതുജന വികാരം ഇൻഡി ബ്ലോക്കിന് അനുകൂലമാക്കില്ലെന്ന് പ്രശാന്ത് കിഷോർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.