Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

വയലാറും യുസി കോളജും മഹാഭാഗ്യവും

എന്‍.എസ്. വിജയകുമാര്‍ by എന്‍.എസ്. വിജയകുമാര്‍
Oct 29, 2025, 11:38 am IST
in Special Article

അന്‍പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. ഞാന്‍ ആലുവ യു.സി. കോളജില്‍ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന കാലം. ആര്‍ട്ട്‌സ് ക്ലബ്ബ് ഉദ്ഘാടന ചടങ്ങ്. പിന്നീട് സിനിമ നടനായ അബ്ദുല്‍ സത്താറായിരുന്നു അന്ന് സെക്രട്ടറി. റോയി കുര്യന്‍ കോളജ് യൂണിയന്‍ ചെയര്‍മാന്‍. മുഖ്യ അതിഥി വയലാര്‍ രാമവര്‍മയാണെന്നറിഞ്ഞപ്പോള്‍ അത്യധികം സന്തോഷം തോന്നി. ഇടയ്‌ക്കും മുറയ്‌ക്കും പണിമുടക്കിയിരുന്ന, വീട്ടിലെ പഴയ ഫിലിപ്‌സ് വാല്‍വ് റേഡിയോയിലൂടെ കേട്ടിരുന്ന ചലച്ചിത്രഗാനങ്ങളിലൂടെയും, ഞങ്ങളുടെ ഗ്രാമത്തിലെ അനില്‍കുമാര്‍ ടാക്കീസ് എന്ന ഓല മേഞ്ഞ സിനിമ കൊട്ടകയില്‍ വന്നിരുന്ന ചലച്ചിത്രങ്ങളിലൂടെ കേട്ട ഗാനങ്ങളിലൂടെയും വയലാറിനോട് വലിയ ആരാധനയായിരുന്നു. ഇന്നും മനസ്സില്‍ മറ്റൊരു ഗാനരചയിതാവിനും ആ സ്ഥാനമില്ല.

വയലാറിനെ നേരില്‍ കാണാനുള്ള അത്യാഗ്രഹത്തോടെ, നേരത്തെ തന്നെ ഹാളിലെ മദ്ധ്യഭാഗത്തെ ബഞ്ചിലൊരിടം തരപ്പെടുത്തി. സ്വാഗത പ്രസംഗത്തിന് ശേഷം വയലാര്‍ ഉദ്ഘാടന പ്രസംഗം തുടങ്ങിയ ഉടനെ ഹാളിന്റെ പിന്‍നിരയില്‍ നിന്ന് ‘വയലാര്‍ പാടണം എന്ന് ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഉച്ചത്തില്‍ ആവശ്യപ്പെടാന്‍ തുടങ്ങി. ഉടനെ വയലാര്‍ പറഞ്ഞത് മറന്നിട്ടില്ല. യേശുവിനെ(സാക്ഷാല്‍ യേശുദാസിനെ) പാടാന്‍ വിടാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും ബഹളം തുടര്‍ന്നു. വയലാര്‍ പ്രസംഗിക്കാതെ മടങ്ങുമെന്നു തോന്നിയ ആ സമയത്ത് പ്രിന്‍സിപ്പാള്‍ ഡോ. എ.കെ. ബേബി സര്‍ മൈക്കിനടുത്തേക്ക് വന്നു. വയലാറിന്റെ നല്ലൊരു പ്രസംഗം കേള്‍ക്കാന്‍ ഇനി ഒരു അവസരം ലഭിക്കാനിടയില്ലാത്തതിനാല്‍ സദസ് നിശബ്ദമായിരിക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. അച്ചടക്കത്തിന് പേരുകേട്ട കോളജിലെ അദ്ധ്യാപകരുടെ ഒരു സംഘം ഹാളിന്റെ പിന്‍നിരയിലെ ബഹളക്കാരെ നിയന്ത്രിക്കാനെത്തി.

വയലാര്‍ വീണ്ടും മൈക്കിനു മുന്നിലെത്തി. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗം.വയലാറിനെ കാണാനും പ്രസംഗം കേള്‍ക്കാനും ഹാളിനകത്തും പുറത്തും തടിച്ചു കൂടിയവര്‍ക്ക് മറക്കാന്‍ കഴിയാത്ത പ്രൗഢഗംഭീരമായ പ്രസംഗം. ആ നില്‍പും ആവേശകരമായ വാക്‌ധോരണിയും ഇന്നും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു വര്‍ഷം അകലെ 1975 ഒക്ടോബര്‍ 27 ന് പുലര്‍ച്ചെ 47-ാം വയസ്സില്‍ വയലാര്‍ ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തെ നേരില്‍ കാണാനും, കുറച്ചു നേരമെങ്കിലും ആ ശബ്ദം ശ്രവിക്കുവാനും അവസരം യുസി കോളേജ് ദിനങ്ങളില്‍ ലഭിച്ചതു മഹാഭാഗ്യമായി എന്ന് ഇന്നും മനസ്സുപറയുന്നു.

അക്കങ്ങളുമായി മല്ലിടുന്ന ബാങ്ക് ജോലിയില്‍ നിന്നു വിരമിച്ചതിനു ശേഷം ഉച്ചയ്‌ക്ക് ഒരു മണി മുതല്‍ രണ്ടു മണി വരെയുള്ള ചലച്ചിത്രഗാനങ്ങള്‍ കഴിയുന്നതും കേള്‍ക്കാന്‍ ശ്രമിക്കാറുണ്ട്. അതിനിടയിലും വയലാറിന്റെ വരികള്‍ കേള്‍ക്കുമ്പോള്‍ ഒരു നിമിഷം യുസിയിലെ ആ ദിവസം ഓര്‍മയിലെത്തും. ഇന്നലെ ഉച്ചയ്‌ക്ക് ഒരു മണിക്കൂര്‍ മുഴുവന്‍ വയലാറിന്റെ ഗാനങ്ങളായിരുന്നു. വൈകിട്ട് തൃശൂര്‍ ടൗണ്‍ ഹാളില്‍ വയലാര്‍ ഗോള്‍ഡന്‍ ജൂബിലി സ്മരണ എന്ന പരിപാടി. വയലാര്‍ എന്ന നാട് മലയാളികളുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ചത് വയലാര്‍ രാമവര്‍മയില്‍ക്കൂടി മാത്രമാണ്. ഒരിക്കലും വറ്റാത്ത പാട്ടാറുകള്‍ ഒഴുക്കി വയലാര്‍ നമ്മെ വിട്ടു പിരിഞ്ഞിട്ട് അന്‍പതു വര്‍ഷമാകുന്നു. പക്ഷെ ഇന്നത്തെ കാലത്തും പ്രസക്തി നഷ്ടമാകാത്ത വരികള്‍ അന്‍പതു വര്‍ഷങ്ങള്‍ മുന്‍പ് തന്നെ വയലാര്‍ തന്റെ കാവ്യപുസ്തകത്തില്‍ എഴുതിയിരിക്കുന്നു.

നൂറ്റാണ്ടുകള്‍ കഴിഞ്ഞാലും നമ്മള്‍ മലയാളികളുടെ മനസ്സില്‍ വയലാര്‍ രാമവര്‍മയും, അദ്ദേഹത്തിന്റെ വരികളും മായാതെ നില്‍ക്കുക തന്നെ ചെയ്യും. വയലാറിന്റെ വരികള്‍ ഏറ്റവും കൂടുതല്‍ പാടിയിട്ടുള്ളത് യേശുദാസായിരിക്കും. ഭാഗ്യവാന്‍! അതെ നമ്മുടെ ദാസേട്ടന്റെയും സുശീലാമ്മയുടെയും ഒക്കെ ശബ്ദത്തില്‍ വയലാര്‍ നമ്മുടെ അരികില്‍ത്തന്നെയുണ്ടെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

Tags: VayalarMalayalam Poet and lyricistUC College
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സലില്‍ ചൗധരി, രാമു കാര്യാട്ട്, വയലാര്‍, മന്നാഡെ (ഇടത്ത് നിന്നും വലത്തേക്ക്)
Kerala

ആദ്യമായി വയലാര്‍ ട്യൂണിനൊപ്പിച്ച് വരികളെഴുതി….സലില്‍ദായ്‌ക്ക് മുന്നില്‍ വയലാര്‍ വഴങ്ങി; ‘നുള്ളിത്തരുമോ’ രാമു കാര്യാട്ടിന് നിര്‍ബന്ധം

News

വേണ്ടുംവിധത്തിൽ വയലാറിനെ ആദരിച്ചോ? അതൊരു ചോദ്യമാണ്…

Music

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെ പരിഹസിച്ചതുള്‍പ്പെടെ ‘ബാഹുബലി’യിലെ ഗാനം വരെ… മങ്കൊമ്പിന്റെ തൂലികയില്‍ പിറന്നത് 700 ഗാനങ്ങള്‍

വയലാറും ദേവരാജന്‍ മാസ്റ്ററും
Music

വയലാര്‍ രവി പോലെ ഒരാളാണ് വയലാര്‍ ദേവരാജന്‍ എന്ന് വിചാരിച്ച ഡിവൈഎസ്പി റാങ്കിലുള്ള പൊലീസുദ്യോഗസ്ഥന്‍

Music

വയലാറും ഭാസ്കരനും രണ്ട് കണ്ണുകള്‍; രണ്ടിലൊന്ന് മികച്ചതെന്ന് പറയാനാവില്ല: ജയരാജ് വാര്യര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.