Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

കര്‍ഷകരുടെ അഭിവൃദ്ധി ഉറപ്പാക്കുന്ന കാര്‍ഷിക പരിവര്‍ത്തനം

ഡോ. രമേശ് ചന്ദ് by ഡോ. രമേശ് ചന്ദ്
Sep 28, 2025, 09:22 am IST
in Main Article

ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ശക്തി അതിന്റെ അന്നദാതാക്കളുടെ, അതായത് കര്‍ഷകരുടെ, അതിജീവനശേഷിയിലും ദൃഢനിശ്ചയത്തിലുമാണു കുടികൊള്ളുന്നത്. അവര്‍ രാഷ്‌ട്രത്തിനു ഭക്ഷണമേകുക മാത്രമല്ല, നാടിന്റെ സമ്പദ്വ്യവസ്ഥയെയും സംസ്‌കാരത്തെയും ഭാവിയെയും സംരക്ഷിക്കുകയും ചെയ്യുന്നു. ഇതു തിരിച്ചറിഞ്ഞ്, രാജ്യം അതിന്റെ വികസനയാത്രയുടെ കേന്ദ്രബിന്ദുവില്‍ കര്‍ഷകരെ സ്ഥിരമായി പ്രതിഷ്ഠിച്ചിട്ടുണ്ട്. കഴിഞ്ഞ ദശകത്തില്‍, വിത്തുമുതല്‍ വിപണിവരെ നീളുന്ന നയങ്ങള്‍, പരിപാടികള്‍, ശൃംഖലയിലാകെ വ്യാപിച്ചിട്ടുള്ള സ്ഥാപനപരമായ സംവിധാനങ്ങള്‍ എന്നിവയിലൂടെ കര്‍ഷകര്‍ക്ക് അഭൂതപൂര്‍വമായ പിന്തുണയാണു ലഭിച്ചത്. പരിഷ്‌കാരങ്ങളുടെയും നിക്ഷേപങ്ങളുടെയും ഈ ദശകത്തില്‍ കൃഷിയെ പരിവര്‍ത്തനം ചെയ്യുകയും ഉല്‍പ്പാദനക്ഷമതയും സമൃദ്ധിയും വര്‍ധിപ്പിക്കുകയും ചെയ്തു.

കൃഷിയിലെ വളര്‍ച്ചാവേഗം

ഏറ്റവും പ്രകടമായ നേട്ടം ആദായകരമായ വിലയിലൂടെയാണു കൈവന്നത്. 2018-ല്‍, മോദി സര്‍ക്കാര്‍ കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യം അംഗീകരിക്കുകയും ചെലവിനേക്കാള്‍ കുറഞ്ഞത് 50% ലാഭം ഉറപ്പാക്കുന്ന താങ്ങുവില എന്ന പുതിയ സൂത്രവാക്യം അവതരിപ്പിക്കുകയും ചെയ്തു. സംഭരണ പ്രവര്‍ത്തനങ്ങള്‍ ഒരേസമയം കൂടുതല്‍ വിളകളിലേക്കും കൂടുതല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇത് ഈ സംവിധാനത്തില്‍ കര്‍ഷകര്‍ക്ക് ആത്മവിശ്വാസമേകി. ഈ നടപടികള്‍ വിലയുടെ കാര്യത്തില്‍ ഉല്‍പാദകര്‍ക്ക് എക്കാലത്തെയും കരുത്തുറ്റ പ്രോത്സാഹനം നല്‍കി.

കര്‍ഷകര്‍ ഇത് ആവേശത്തോടെയാണു സ്വീകരിച്ചത്. 2015-16നും 2024-25നും ഇടയില്‍, ഭാരതത്തിന്റെ കാര്‍ഷിക മേഖല 4.45% ശരാശരി വാര്‍ഷിക വളര്‍ച്ചാനിരക്കു കൈവരിച്ചു. ഇതു രാജ്യത്തിന്റെ ചരിത്രത്തിലെ ഏതൊരു ദശകത്തിലെയും ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ലോകബാങ്ക് ഡേറ്റ പ്രകാരം, ഈ കാലയളവില്‍ പ്രധാന കാര്‍ഷിക രാജ്യങ്ങളില്‍ ഏറ്റവും വേഗതയേറിയ കാര്‍ഷിക ജിഡിപി വളര്‍ച്ചയും ഭാരതം രേഖപ്പെടുത്തി. ഈ ശ്രദ്ധേയ നേട്ടം കര്‍ഷകരുടെ അതിജീവനശേഷിയും സഹായകരമായ നയഅന്തരീക്ഷവും എടുത്തുകാട്ടുന്നു.

നേരിട്ടുള്ള പിന്തുണയും സാമ്പത്തിക ശാക്തീകരണവും

ലാഭകരമായ വിലയ്‌ക്കൊപ്പം, കര്‍ഷകര്‍ക്കു നേരിട്ടുള്ള വരുമാന പിന്തുണയും ലഭിച്ചു. പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) ആരംഭിച്ചതു മുതല്‍ 2025 ആഗസ്ത് വരെ 3.9 ലക്ഷം കോടിയിലധികം രൂപ വിതരണം ചെയ്തു. ഇതു ദശലക്ഷക്കണക്കിനു കര്‍ഷക കുടുംബങ്ങളിലെത്തി. ഈ നേരിട്ടുള്ള കൈമാറ്റം ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്കു ഗുണനിലവാരമുള്ള ചേരുവകള്‍ വാങ്ങാനും വിളവു മെച്ചപ്പെടുത്താനും സഹായകമായി.

പ്രധാന്‍മന്ത്രി ഫസല്‍ ബീമ യോജന (പിഎംഎഫ്ബിവൈ) വഴി നഷ്ടസാധ്യത കുറയ്‌ക്കാനും കഴിഞ്ഞു. പ്രകൃതിയുടെ മാറ്റങ്ങളില്‍ സംരക്ഷണമൊരുക്കി പദ്ധതിയുടെ പരിധി 2018-19 ലെ 3.4 കോടി കര്‍ഷകരില്‍നിന്ന് 2024-25 ല്‍ 4.1 കോടിയാക്കി വര്‍ധിപ്പിച്ചു. സ്ഥാപനപരമായ വായ്‌പ എളുപ്പത്തില്‍ ലഭ്യമായതു കര്‍ഷകരെ ഉയര്‍ന്ന പലിശനിരക്കില്‍നിന്നും സ്വകാര്യ സ്രോതസുകളില്‍നിന്നുള്ള ചെലവേറിയ വായ്‌പകളില്‍നിന്നും മോചിപ്പിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ പരിധി 7.75 കോടിയായി വര്‍ധിച്ചു. അതേസമയം ബാങ്കുകളിലൂടെയും സഹകരണ സ്ഥാപനങ്ങളിലൂടെയുമുള്ള കാര്‍ഷിക ധനസഹായം 2013-14ല്‍ കാര്‍ഷിക ഉല്‍പ്പാദനമൂല്യത്തിന്റെ 29.4% ആയിരുന്നത് 2023-24 ല്‍ 41.7% ആയി ഉയര്‍ന്നു. ഈ സംരംഭങ്ങളെല്ലാം, അനൗപചാരിക വായ്‌പകളെ ആശ്രയിക്കുന്നതു കുറയ്‌ക്കുകയും നിക്ഷേപം നടത്താനുള്ള കര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്തു.

ശാസ്ത്രവും വളര്‍ച്ചയ്‌ക്കും സുസ്ഥിരതയ്‌ക്കുമായുള്ള നിക്ഷേപവും

മണ്ണ്-ജല പരിപാലനത്തിനു വീണ്ടും ശ്രദ്ധ ലഭിച്ചു. 2025 മധ്യത്തോടെ 25 കോടിയിലധികം കാര്‍ഡുകള്‍ വിതരണം ചെയ്ത സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പദ്ധതി, മണ്ണിന്റെ ആവശ്യകതയ്‌ക്കനുസൃതമായി പോഷകങ്ങള്‍ പ്രയോഗിക്കാന്‍ കര്‍ഷകരെ സഹായിച്ചു. ഇതു കാര്യക്ഷമതയും വിളവും മെച്ചപ്പെടുത്തി. ”എല്ലാ വയലുകള്‍ക്കും ജലം” എന്ന ലക്ഷ്യത്തോടെ, പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന ജലസേചന വ്യാപ്തി വിപുലീകരിച്ചു. ഇതു മണ്‍സൂണ്‍ മഴയെ ആശ്രയിക്കുന്നതു കുറച്ചു.

സാങ്കേതികവിദ്യയും അഭൂതപൂര്‍വമായ രീതിയില്‍ കൃഷിയിടങ്ങളില്‍ പ്രവേശിച്ചു. കാലാവസ്ഥ, വിപണികള്‍, രോഗങ്ങള്‍, കീടങ്ങള്‍, കാര്‍ഷിക രീതികള്‍ എന്നിവയെക്കുറിച്ചുള്ള തത്സമയ ഉള്‍ക്കാഴ്ചകള്‍ക്കായി കര്‍ഷകര്‍ക്കു ഡ്രോണുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ എന്നിവ നല്‍കുന്നു. ഇ-നാം പ്ലാറ്റ്ഫോമില്‍ വിവിധ സംസ്ഥാനങ്ങളിലെ വിപണികള്‍ ഏകീകരിക്കുകയും ഇടപാടു ചെലവുക കുറയ്‌ക്കുകയും ചെയ്യുന്നു. അതേസമയം, ജൈവക്കൃഷി, പ്രകൃതിദത്തകൃഷി, ജൈവചേരുവകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കുന്നു. ഇതു സുസ്ഥിരതയും പരിസ്ഥിതി സൗഹൃദ ഭക്ഷ്യോല്‍പ്പാദനവും ഉറപ്പാക്കുന്നു.

വിളകള്‍ക്കതീതമായ വൈവിധ്യവത്കരണം

ഇന്നു കൃഷി പരമ്പരാഗതവിളകളില്‍ മാത്രം ഒതുങ്ങുന്നില്ല. ഹോര്‍ട്ടികള്‍ച്ചര്‍, കന്നുകാലി വളര്‍ത്തല്‍, ക്ഷീരോല്‍പ്പാദനം, മത്സ്യബന്ധനം എന്നിവയിലേക്കുള്ള ശ്രദ്ധേയമായ വൈവിധ്യവത്കരണത്തിന് ഈ മേഖല സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹോര്‍ട്ടികള്‍ച്ചറിന്റെ സംയോജിത വികസനത്തിനായുള്ള ദൗത്യം, ദേശീയ ഗോകുല്‍ ദൗത്യം, ദേശീയ കന്നുകാലി ദൗത്യം, ക്ഷീരവികസന സംരംഭങ്ങള്‍, പ്രധാന്‍ മന്ത്രി മത്സ്യ സമ്പദ യോജന എന്നിവയുള്‍പ്പെടെയുള്ള സമര്‍പ്പിത ദൗത്യങ്ങളും പദ്ധതികളും ഈ ഉപമേഖലകളിലെ വളര്‍ച്ച ത്വരിതപ്പെടുത്തി.

ഫലങ്ങള്‍ ഇതിനു തെളിവാണ്. പാലുല്‍പ്പാദനം 2014-15ലെ 146 ദശലക്ഷം ടണ്ണില്‍നിന്ന് 2023-24ല്‍ 239 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. ഇതു ലോകത്തിലെ ഏറ്റവും വലിയ പാലുല്‍പ്പാദകരാജ്യമെന്ന ഭാരതത്തിന്റെ സ്ഥാനം ഉറപ്പിച്ചു. ഹോര്‍ട്ടികള്‍ച്ചര്‍ ഉല്‍പ്പാദനം 2013-14ലെ 281 ദശലക്ഷം ടണ്ണില്‍നിന്ന് 2023-24ല്‍ ഏകദേശം 368 ദശലക്ഷം ടണ്ണായി വളര്‍ന്നു. ഇതേ കാലയളവില്‍ മത്സ്യോല്‍പ്പാദനം 95.8 ലക്ഷം ടണ്ണില്‍നിന്ന് 184 ലക്ഷം ടണ്ണെന്ന നിലയില്‍ ഇരട്ടിയായി. ലോകത്തിലെ അരി കയറ്റുമതിയുടെ മൂന്നിലൊന്നിലധികം സംഭാവന നല്‍കി, ഭാരതം ഏറ്റവും വലിയ ആഗോള അരി കയറ്റുമതി രാജ്യമായി ഉയര്‍ന്നു. ഈ നേട്ടങ്ങള്‍ വിശാലമായ പരിവര്‍ത്തനത്തെ പ്രതിഫലിപ്പിക്കുകയും ആഗോള കാര്‍ഷികരംഗത്തു പ്രഥമസ്ഥാനമുള്ള രാജ്യമെന്ന നിലയില്‍ ഭാരതത്തിന്റെ പങ്കിനു കരുത്തേകുകയും ചെയ്യുന്നു.

ദേശീയ വളര്‍ച്ചയില്‍ പങ്കാളികളാകുന്ന കര്‍ഷകര്‍

രാജ്യത്തിന്റെ വലിയ വളര്‍ച്ചാഗാഥയിലേക്കു കര്‍ഷകരെ സംയോജിപ്പിക്കാനുള്ള ശ്രമമാണു പ്രധാനമന്ത്രി മോദിയുടെ സമീപനത്തെ വ്യത്യസ്തമാക്കുന്നത്. പിഎം-കുസും പദ്ധതി കര്‍ഷകരെ സൗരോര്‍ജ പമ്പുകള്‍ സ്വീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ അവരെ ഭക്ഷ്യ-ഊര്‍ജ ഉല്‍പ്പാദകരാക്കി മാറ്റുന്നു. അതായത് അന്നദാതാക്കളെ ഊര്‍ജദാതാക്കളാക്കി മാറ്റുന്നു. കര്‍ഷക ഉത്പാദക സംഘടനകള്‍, ചെറുകിട കര്‍ഷകര്‍ക്കു കൂട്ടായ ശക്തി, മികച്ച വിലപേശല്‍ ശക്തി, ആധുനിക മൂല്യശൃംഖലകളിലേക്കുള്ള പ്രവേശനം എന്നിവ നല്‍കുന്നു. സ്വയംസഹായ സംഘങ്ങള്‍, കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍, കാര്‍ഷിക അടിസ്ഥാനസൗകര്യ നിധി എന്നിവ ഗ്രാമീണ സമ്പദ്വ്യവസ്ഥയിലുടനീളം പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുന്നു.

കൃഷി, സംസ്‌കരണം, വിപണനം എന്നിവയില്‍ കരുത്തുറ്റ പങ്കുവഹിക്കാന്‍ വനിതാകര്‍ഷകര്‍ക്കു പ്രോത്സാഹനമേകുന്നു. നമോ ഡ്രോണ്‍ ദീദി സംരംഭം സ്ത്രീകള്‍ നയിക്കുന്ന സ്വയംസഹായസംഘങ്ങളെ ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു ശാക്തീകരിക്കുന്നു. ഇതു ഗ്രാമീണ വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം കൃത്യമായ കാര്‍ഷിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യാന്‍ അവരെ പ്രാപ്തരാക്കുന്നു. ഗ്രാമീണ വളര്‍ച്ചയുടെ ഈ സമഗ്രമാതൃക വീടുകളെയും സമൂഹങ്ങളെയും ശക്തിപ്പെടുത്തുന്നു.

വര്‍ധിക്കുന്ന വരുമാനവും ഭാവി കാഴ്ചപ്പാടും

ഈ നടപടികളുടെയെല്ലാം സംയോജിത ഫലമായി കാര്‍ഷിക വരുമാനത്തില്‍ സ്ഥിര വര്‍ധനയുണ്ടായി. കഴിഞ്ഞ ദശകത്തില്‍, കാര്‍ഷിക ഉത്പാദകരുടെ വരുമാനം നിലവിലെ വിലയില്‍ പ്രതിവര്‍ഷം 10.1% എന്ന നിരക്കില്‍ വളര്‍ന്നു. ഇതു നിര്‍മാണമേഖലയിലെയും കാര്‍ഷികേതരമേഖലകളിലെയും വരുമാന വളര്‍ച്ചയേക്കാള്‍ ഉയര്‍ന്ന നിരക്കാണ്. ഇത് ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തും. കാര്‍ഷിക മേഖലയും സമ്പദ്വ്യവസ്ഥയുടെ മറ്റു ഭാഗങ്ങളും തമ്മിലുള്ള വരുമാന അസമത്വം കുറയ്‌ക്കും.

പ്രധാനമന്ത്രി മോദി ആധുനികവും സുസ്ഥിരവും അതിജീവനശേഷിയുള്ളതുമായ കാര്‍ഷിക മേഖലയാണു വിഭാവനം ചെയ്യുന്നത്; പാരമ്പര്യത്തില്‍ അടിയുറച്ചതും എന്നാല്‍ നൂതനാശയങ്ങളാല്‍ ശക്തിപ്പെടുത്തുന്നതുമായ മേഖല. പിഎം-കിസാന്‍ മുതല്‍ പിഎം-കുസും വരെയുള്ള എല്ലാ സംരംഭങ്ങളും, വിത്തു മുതല്‍ വിപണി വരെയുള്ള ഓരോ പരിഷ്‌കാരവും കര്‍ഷകരുടെ ക്ഷേമമാണു ദേശീയ അഭിവൃദ്ധിയുടെ അടിത്തറയെന്ന വിശ്വാസം പ്രതിഫലിപ്പിക്കുന്നു.

കാര്‍ഷികമേഖലയില്‍ 5% വാര്‍ഷിക വളര്‍ച്ച എന്ന പുതിയ നാഴികക്കല്ലിലേക്കു നയിക്കുകയാണ്. ഈ ലക്ഷ്യം കൈവരിക്കുന്നതു വികസിത ഭാരതത്തിലേക്കുള്ള പ്രധാന ചുവടുവയ്‌പ്പായി മാറും. ഇതു രാജ്യത്തെ പോറ്റുന്ന കൈകളായ കര്‍ഷകര്‍ക്ക് ഉയര്‍ന്ന വരുമാനമുള്ള സമ്പദ്വ്യവസ്ഥയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

(പ്രശസ്ത കാര്‍ഷിക സാമ്പത്തിക വിദഗ്ധനും നയതന്ത്ര വിദഗ്ധനും നിതി ആയോഗ് അംഗവുമാണു ലേഖകന്‍)

 

Tags: Agricultural transformationensures farmers' prosperityDr.Ramesh Chand
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.