Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്ത്രീകള്‍ ഭാവി പാതയില്‍ ഭാരതത്തെ നയിക്കുന്ന നിശബ്ദ ശക്തി

ഡോ. കിരണ്‍ മജുംദാര്‍-ഷാ by ഡോ. കിരണ്‍ മജുംദാര്‍-ഷാ
Sep 26, 2025, 12:58 pm IST
in Vicharam, Article

സ്ത്രീകളുടെ പൂര്‍ണ പങ്കാളിത്തമില്ലാതെ ഭാരതത്തിന് വികസിത രാഷ്‌ട്രമാകാനാകില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിജ്ഞാവാക്യമാണ് അദ്ദേഹത്തിന്റെ 75-ാം ജന്മദിനാഘോഷവേള നമ്മെ ഓര്‍മിപ്പിക്കുന്നത്. ‘അമ്മ ആരോഗ്യവതിയായിരുന്നാല്‍ വീട് ആരോഗ്യപൂര്‍ണമായിരിക്കും; അമ്മയ്‌ക്ക് രോഗം പിടിപെട്ടാല്‍ കുടുംബ സംവിധാനമെല്ലാം തകരും’ എന്ന പരമസത്യത്തിന്റെ പ്രതിഫലനമാണ് അദ്ദേഹം ആവിഷ്‌കരിച്ച ‘സ്വസ്ഥ് നാരീ സശക്ത് പരിവാര്‍ അഭിയാന്‍. സ്ത്രീകളുടെ ക്ഷേമമാണ് രാജ്യപുരോഗതിയുടെ അടിസ്ഥാനമെന്ന കാഴ്ചപ്പാട് ഭാരതത്തിന്റെ വികസന യാത്രയിലെ കേന്ദ്രബിന്ദുവാണ്.

രാജ്യ വളര്‍ച്ചയുടെ കേന്ദ്രബിന്ദുവായി സ്ത്രീകള്‍

രാജ്യത്തിന്റെ വളര്‍ച്ചാ യാത്രയില്‍ സ്ത്രീകള്‍ കേവലം പങ്കാളികള്‍ മാത്രമല്ല, മറിച്ച് ആ പ്രയാണത്തെ മുന്നോട്ട് നയിക്കുന്നവരാണ്. ലബോറട്ടറികളിലും ക്ലിനിക്കുകളിലും കൃഷിയിടങ്ങളിലും ജൈവസാങ്കേതിക സ്റ്റാര്‍ട്ടപ്പുകളിലുമെല്ലാം സ്ത്രീകള്‍ കൈവരിക്കുന്ന നിശബ്ദവും സുശക്തവുമായ നേട്ടങ്ങള്‍ രാഷ്‌ട്രഭാവിയെ രൂപപ്പെടുത്തുന്നു. ഭാരതത്തിന്റെ പ്രാഥമികാരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ നട്ടെല്ലായ പത്തുലക്ഷം ആശാ പ്രവര്‍ത്തകരെ ഉദാഹരണമായി എടുക്കാം. രോഗവ്യാപനവേളയില്‍ പലപ്പോഴും മുന്‍നിരയില്‍ അവരാണ്. 2020-ല്‍ സാര്‍സ് – കോവ് – 2 വൈറസിനെ വേര്‍തിരിച്ച് ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവെയ്‌പ്പ് യജ്ഞത്തിലൂടെ 200 കോടിയിലധികം കുത്തിവെയ്‌പ്പുകള്‍ക്ക് വഴിയൊരുക്കിയ ഐസിഎംആര്‍, എന്‍ഐവി, എയിംസ് എന്നിവിടങ്ങളിലെ വനിതാ ശാസ്ത്രജ്ഞരെയും നാം സ്മരിക്കുന്നു.

ഭാരതത്തിലെ വനിതാ തൊഴിലാളികളില്‍ 62.9% പേരും കാര്‍ഷികരംഗത്താണ് ജോലി ചെയ്യുന്നത്. വരള്‍ച്ചയെ പ്രതിരോധിക്കാനും വിളകളെ സംരക്ഷിക്കാനും ജൈവസാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ പലര്‍ക്കും പരിശീലനം ലഭിക്കുന്നു. ജൈവസാങ്കേതിക സംരംഭകത്വ മേഖലയില്‍ കുറഞ്ഞ ചെലവില്‍ രോഗനിര്‍ണയം, ജീനോമിക്‌സ്, വാക്സിന്‍ ഗവേഷണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്നതും സ്ത്രീകളാണ്. ഇത് ഒറ്റപ്പെട്ട കഥകളല്ല, മറിച്ച് രാജ്യത്തെ സ്ത്രീശക്തിയുടെ നേര്‍സാക്ഷ്യങ്ങളാണ്.

നയങ്ങളും സ്ഥാപനപരമായ പിന്തുണയും

സ്ത്രീകളുടെ കഴിവുകള്‍ പുറത്തെടുക്കുന്നതില്‍ സര്‍ക്കാര്‍ പദ്ധതികള്‍ക്ക് വലിയ പങ്കുണ്ട്. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ മുതല്‍ ‘മിഷന്‍ ശക്തി’യും പാര്‍ലമെന്റില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്ന ചരിത്രപരമായ ‘നാരി ശക്തി വന്ദന്‍ അധിനിയ’വും വരെ ദൗത്യങ്ങളും പ്രധാനമന്ത്രി മുദ്രാ യോജന, സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ, ജന്‍ ധന്‍ യോജന തുടങ്ങിയ സാമ്പത്തിക ശാക്തീകരണ പദ്ധതികളും സ്ത്രീകളെ നേതൃനിരയിലെത്തിക്കുന്ന വികസനത്തിന് ശക്തമായ അടിത്തറ നല്‍കുന്നു.

54 കോടിയിലധികം ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറന്നതില്‍ 56% അക്കൗണ്ടുകളും സ്ത്രീകളുടേതാണ്. ലോകത്തുതന്നെ അപൂര്‍വമായി കാണുന്ന സാമ്പത്തിക ഉള്‍ച്ചേര്‍ക്കലിന്റെ മികച്ച ഉദാഹരണമാണിത്. മുദ്ര യോജന പ്രകാരം അനുവദിച്ച 43 കോടി വായ്‌പകളില്‍ ഏകദേശം 70% വായ്‌പകളും നല്‍കിയത് വനിതാ സംരംഭകര്‍ക്കാണ്. നാരി ശക്തി വന്ദന്‍ അധിനിയം വഴി പാര്‍ലമെന്റ് സീറ്റുകളില്‍ മൂന്നിലൊന്ന് സ്ത്രീകള്‍ക്കായി ഉടന്‍ സംവരണം ചെയ്യുന്നതോടെ നയ രൂപീകരണത്തില്‍ സ്ത്രീശബ്ദം ഉറപ്പാക്കാനാവും.

ശാസ്ത്ര സാങ്കേതിക വിദ്യയും നൂനതാശയങ്ങളും:

ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ രാജ്യത്തെ സ്ത്രീകള്‍ ആകാശം കീഴടക്കുകയാണ്. ചന്ദ്രയാന്‍-2, മംഗള്‍യാന്‍ ദൗത്യങ്ങളുടെ ഡയറക്ടര്‍മാര്‍ വനിതാ ശാസ്ത്രജ്ഞരായിരുന്നുവെന്നത് ബഹിരാകാശ ശക്തിയെന്ന നിലയില്‍ ഭാരതത്തിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്നു. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, ഗണിതം എന്നീ വിദ്യാഭ്യാസ മേഖലകളിലെ സ്ത്രീപങ്കാളിത്തത്തില്‍ ഭാരതം ആഗോളതലത്തില്‍ മുന്‍നിരയിലാണ്:

ഭാരതത്തില്‍ ഈ മേഖലകളിലെ ബിരുദധാരികളില്‍ 43% സ്ത്രീകളാണ്. അമേരിക്കയിലെ 34 ശതമാനവും യൂറോപ്യന്‍ യൂണിയനിലെ 32 ശതമാനവും ഒഇസിഡി രാജ്യങ്ങളിലെ ശരാശരി 33 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെക്കൂടുതലാണ്. എങ്കിലും ശാസ്ത്ര സ്ഥാപനങ്ങളിലെ ഗവേഷണ വികസന മേഖലകളില്‍ 19% സ്ത്രീകള്‍ മാത്രമാണ് നേരിട്ട് പ്രവര്‍ത്തിക്കുന്നത്. ഇത് വിദ്യാഭ്യാസ നേട്ടങ്ങളെ തൊഴില്‍ പ്രാതിനിധ്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്നു.

ബയോകെയര്‍, വൈസ്-കിരണ്‍ എന്നീ സര്‍ക്കാര്‍ പദ്ധതികള്‍ തൊഴിലിനിടെ ഇടവേളയെടുത്ത വനിതാ ശാസ്ത്രജ്ഞര്‍ക്ക് ഗവേഷണ രംഗത്തേക്ക് തിരികെ വരാന്‍ അവസരം നല്‍കി. ബയോടെക്‌നോളജി വ്യാവസായിക ഗവേഷണ സഹായ സമിതി (ബിറാക്) അടുത്തിടെ 75-ലേറെ വനിതാ ജൈവസാങ്കേതിക സംരംഭകരെ ആദരിച്ചത് പുതുതലമുറ നേതൃനിരയിലേക്ക് സ്ത്രീകള്‍ കടന്നുവരുന്നതിന്റെ നേര്‍സാക്ഷ്യമാണ്. ആഗോള ജൈവസാങ്കേതിക രംഗത്തെ നേതൃസ്ഥാനങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം 20% മാത്രമാണെന്നത് ശാസ്ത്ര സംരംഭകത്വ രംഗത്ത് ഭാരതം കൈവരിക്കുന്ന പുരോഗതി ഉള്‍ച്ചേര്‍ക്കലിന്റെ മികച്ച മാതൃകയായി മാറുമെന്ന് വ്യക്തമാക്കുന്നു.

ഭാവിയെ മുന്നോട്ട് നയിക്കാന്‍ സ്ത്രീകള്‍

ജീനോമിക്‌സ്, മോളിക്യുലാര്‍ ഡയഗ്‌നോസ്റ്റിക്‌സ്, ബയോളജിക്
സ്, പ്രിസിഷന്‍ തെറാപ്പികള്‍ തുടങ്ങിയ അതിനൂതന മേഖലകളില്‍ മുന്നേറുന്ന സ്ത്രീകള്‍ ശാസ്ത്രാധിഷ്ഠിത വികസനത്തിന്റെ ഭാവി രൂപപ്പെടുത്തും. ജൈവസാങ്കേതിക വിതരണ ശൃംഖലകള്‍ക്കും നിയമനിര്‍വഹണങ്ങള്‍ക്കും വിദൂര ഗ്രാമങ്ങളില്‍ പോലും കുറഞ്ഞ ചിലവില്‍ ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ ശൃംഖലകള്‍ക്കും അവര്‍ നേതൃത്വം നല്‍കും.
പുതിയ കണ്ടെത്തലുകളൊന്നും ഉയര്‍ന്ന സ്ഥാപനകേന്ദ്രങ്ങളില്‍ മാത്രം പിറവിയെടുക്കുന്നതല്ല എന്നാണ് ഒരു ഗാരേജ് ലാബില്‍ തുടങ്ങി ആഗോള ബയോളജിക്‌സ് സ്ഥാപനം കെട്ടിപ്പടുത്ത ജീവിതയാത്ര എന്നെ പഠിപ്പിച്ചത്. താഴെത്തട്ടിലെ സാങ്കേതിക വിദഗ്ധരുടെയും പോസ്റ്റ്-ഡോക് ഗവേഷകരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും കഠിനാധ്വാനത്തിലൂടെയാണ് അത് സാധ്യമാകുന്നത്. അവസരവും അംഗീകാരവും നല്‍കിയാല്‍ അവരുടെ സ്വാധീനം പല മടങ്ങ് വര്‍ധിക്കും.

വഴിത്തിരിവിന്റെ ഘട്ടത്തില്‍ ഭാരതം

ജൈവസാങ്കേതിക വിപ്ലവം, ആരോഗ്യ സുരക്ഷ, ഭക്ഷ്യസുരക്ഷ, ബഹിരാകാശ സാങ്കേതികവിദ്യ, ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ നവസാധ്യതകള്‍ എന്നിവ വരും ദശാബ്ദങ്ങളില്‍ രാജ്യത്തിന്റെ വളര്‍ച്ച നിര്‍വചിക്കുന്നു. ഭാവിയുടെ കേവലം ഗുണഭോക്താക്കളായല്ല, മറിച്ച് സഹ-ശില്പികളായാണ് സ്ത്രീകളെ പരിഗണിക്കേണ്ടതെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് സുവ്യക്തമാണ്.

പ്രവര്‍ത്തനാഹ്വാനം

വനിതാ ശാസ്ത്രജ്ഞരും നഴ്സുമാരും ആരോഗ്യ പ്രവര്‍ത്തകരും സംരംഭകരുമെല്ലാം പൂര്‍ണതോതില്‍ അംഗീകരിക്കപ്പെടുകയും അവരിലെ വിഭവശേഷി പ്രയോജനപ്പെടുത്തുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍വ മേഖലകളിലെയും നേതൃത്വം ഒരുമിച്ച് നില്‍ക്കേണ്ട സമയമാണിത്. അതുവഴി വാഗ്ദാനം നിറവേറ്റുന്നതിനൊപ്പം ആഗോള പ്രതീക്ഷകളെ ഭാരതം മറികടക്കും. കാരണം, സ്ത്രീകളുടെ നേതൃത്വത്തില്‍ നാം ഒരുമിച്ച് കെട്ടിപ്പടുക്കുന്ന ഭാവി അജയ്യമായിരിക്കും.

Tags: Family systemWomen's healthPrime Minister Narendra ModiDeveloped nation75th birthday celebrationsWomen participationSwasth Nari Sashakt Parivar AbhiyanHealthy motherHealthy family
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഇന്ത്യൻ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം, ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കണം : എട്ട് അറബ് രാജ്യങ്ങളിലെ നേതാക്കളുമായി ചർച്ച നടത്തി പ്രധാനമന്ത്രി മോദി

India

ഇന്ത്യയെ തള്ളിപ്പറഞ്ഞതെല്ലാം വിനയായി ; ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി മാർക്ക് കാർണി : സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രധാന ലക്ഷ്യം

India

ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കും ; പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി യോഗം ചേർന്നു

World

സാധാരണക്കാരുടെ സുരക്ഷയ്‌ക്ക് ഊന്നൽ നൽകണം : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

India

അടിമത്തത്തിന്റെ പ്രതീകത്തിന് വിട നൽകിയെന്ന് പ്രധാനമന്ത്രി, രാഷ്‌ട്രപതി ഭവനിൽ ലൂട്ട്യൻസിന്റെ പ്രതിമയ്‌ക്ക് പകരം രാജഗോപാലാചാരിയുടെ പ്രതിമ സ്ഥാപിച്ചു 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വലിയ വിജയ പ്രതീക്ഷയെന്ന് കുമ്മനം രാജശേഖരന്‍, ആറന്‍മുളയില്‍ മണ്ഡല പര്യടനം ആരംഭിച്ചു

വൈദ്യസഹായമില്ലാതെ പ്രസവിച്ച യുവതി മരിച്ചു: നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കണം

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.