Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

നിശബ്ദ ധീരതയുടെയും പോരാട്ടത്തിന്റെയും ഓര്‍മ

ഡോ. അമിത ഷെറീഫ് by ഡോ. അമിത ഷെറീഫ്
Aug 7, 2025, 07:25 am IST
in Article

ഭരത്കുമാര്‍ എന്ന എന്റെ രോഗിക്ക് ഞാന്‍ വിട നല്‍കുന്നു. കഴിഞ്ഞ നാല് മാസക്കാലം ഡോ. പ്രസീദയോടൊപ്പം അദ്ദേഹത്തെ പരിചരിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഒരു നിയോഗമായിരുന്നു. ഈ ഹ്രസ്വകാലത്തെ പരിചയം പോലും ഒരു ഡോക്ടറെന്ന നിലയിലും, അതിലുപരി ഒരു മനുഷ്യനെന്ന നിലയിലും എന്നില്‍ മായാത്ത മുദ്ര പതിപ്പിച്ചു.

ഭരത്കുമാര്‍ അസാമാന്യമായ ആത്മബലത്തിന്റെയും ഈശ്വരവിശ്വാസത്തിന്റെയും ഉടമയായിരുന്നു. ആര്‍എസ്എസിന്റെ പ്രതിബദ്ധതയുള്ള പ്രവര്‍ത്തകനെന്ന നിലയില്‍, അച്ചടക്കം, ലാളിത്യം, ആഴത്തിലുള്ള ആത്മീയ ബോധം എന്നിവ ആ ജീവിതത്തിന്റെ ഭാഗമായിരുന്നു. പ്രകൃതി ചികിത്സയില്‍ അദ്ദേഹത്തിന് വലിയ അറിവുണ്ടായിരുന്നു. ഞാന്‍ അലോപ്പതി ഡോക്ടറാണെങ്കില്‍ പോലും, എന്റെ ചികിത്സാ നിര്‍ദ്ദേശങ്ങളെ അദ്ദേഹം ഊഷ്മളതയോടും യുക്തിസഹമായിട്ടുള്ള ചോദ്യങ്ങളോടും ബഹുമാനത്തോടും കൂടിയാണ് സ്വീകരിച്ചിരുന്നത്. കാര്യങ്ങള്‍ ശാസ്ത്രീയമായി ശരിയാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ അദ്ദേഹം ചികിത്സ സ്വീകരിച്ചിരുന്നുള്ളൂ. ഈ സ്വഭാവം എന്നെ വല്ലാതെ ആകര്‍ഷിച്ചു.

അദ്ദേഹത്തെ കൂടുതല്‍ അടുത്തറിയാന്‍ തുടങ്ങിയപ്പോള്‍, 1975-ല്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ കടുത്ത എതിരാളിയായിരുന്നു അദ്ദേഹമെന്ന് ഞാന്‍ മനസ്സിലാക്കി. ആ ഇരുണ്ട കാലഘട്ടത്തില്‍ അതിക്രൂര മര്‍ദ്ദനമേറ്റ് വയറിന് സാരമായി പരിക്കേറ്റു. ഈ ആഘാതമാണ് പിന്നീട് ഗുരുതര പാന്‍ക്രിയാസ് രോഗത്തിന് കാരണമായത്. ഒടുവില്‍ അത് ക്യാന്‍സറായി മാറി. അത് അദ്ദേഹത്തിന്റെ ജീവനെടുത്തു. സ്വേച്ഛാധിപത്യത്തിനെതിരെ അദ്ദേഹം നടത്തിയ ധീരമായ ചെറുത്തുനില്‍പ്പിന്റെ ദൂരവ്യാപകമായ ദുരന്തഫലമായിരുന്നു ഈ രോഗം.

ഭരണകൂടത്തിന്റെ ക്രൂരതയെ വകവെയ്‌ക്കാതെ ജനാധിപത്യത്തിനും പൗരാവകാശങ്ങള്‍ക്കും വേണ്ടി നിലകൊണ്ട ഭരത്കുമാറിനെപ്പോലെയുള്ളവരുടെ ത്യാഗങ്ങളാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനം. അദ്ദേഹം നിശബ്ദനായ ഒരു ശക്തിദുര്‍ഗ്ഗമായിരുന്നു. വേദനയിലും ആ മനസ്സില്‍ പകയോ ഭയമോ ഉണ്ടായിരുന്നില്ല. ജീവിതത്തില്‍ ഇതിനേക്കാള്‍ വലിയ വെല്ലുവിളികളെ അതിജീവിച്ചതുകൊണ്ടാകാം, അദ്ദേഹം രോഗത്തെ പോലും ശാന്തമായി സ്വീകരിച്ചു. നിരാശ കൊണ്ടല്ല, മറിച്ച് അറിവ്, ധാര്‍മ്മികത, സമാധാനം എന്നിവയോടെ അദ്ദേഹം മരണത്തെയും സ്വാഗതം ചെയ്തുവെന്ന് എനിക്ക് തോന്നി.

എനിക്കദ്ദേഹം ഒരു രോഗി മാത്രമായിരുന്നില്ല. എന്റെ വൈദ്യജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും ശ്രേഷ്ഠനായ വ്യക്തികളില്‍ ഒരാളാണ്. അനീതിക്കെതിരെയുള്ള നിശബ്ദ പോരാട്ടമായിരുന്നു ആ ജീവിതം. അദ്ദേഹത്തിന്റെ വിയോഗമാകട്ടെ നമ്മള്‍ വിലമതിക്കുന്ന സ്വാതന്ത്ര്യത്തിന് നല്‍കിയ വിലയുടെ ഓര്‍മ്മപ്പെടുത്തലും. ആ ശ്രേഷ്ഠ ജന്മത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.

Tags: AP Bharath KumarDr. Amita Sharif
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബഹിരാകാശ നിലയത്തില്‍ കാലുകുത്തിയ ശുഭാംശു ശുക്ല തിരുവനന്തപുരത്ത്: ലോക് ഭവനില്‍ പ്രഭാഷണം; വിദ്യാര്‍ഥികളുമായി സംവദിക്കും.

രാജ്യസ്നേഹിയായ, ഈ നാടിന്റെ സംസ്ക്കാരത്തിൽ അഭിമാനമുള്ളയാളെന്ന നിലയിൽ ഞാൻ സംഘിയാണ് ; അഖിൽ മാരാർ

പെട്രോളിന് ലിറ്ററിന് 5.30 രൂപയും ഡീസലിന് 3 രൂപയും കൂട്ടി; വിലകൾ വർദ്ധിപ്പിച്ച് നയാര എനർജി

ജി.സുധാകരന്റെ പ്രസ്താവന മലർപൊടിക്കാരന്റെ ദിവാ സ്വപ്നം: എൻ. ഹരി

കേരളത്തിലെ ജിഹാദികൾ എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു ; ഈ ജിഹാദികൾക്കോ ​​രാജ്യദ്രോഹികൾക്കോ ​​മുന്നിൽ ഞാൻ ഒരിക്കലും തല കുനിക്കില്ല

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.