Kerala

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

ഡിജിറ്റല്‍ ഫയലിംഗ് പൂര്‍ണമായി തന്റെ നിയന്ത്രണത്തില്‍ വേണമെന്ന് ഇ-ഫയലിംഗ് പ്രൊവൈഡര്‍മാരോട് വിസി ആവശ്യപ്പെട്ടു

Published by

തിരുവനന്തപുരം: കേരളാ സര്‍വകലാശാലയില്‍ രജിസ്ട്രാറും വിസിയും തമ്മിലുളള പോര് മുന്നോട്ട്.രജിസ്ട്രാര്‍ ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകല്‍ വിസി തുടര്‍ നടപടി വിലക്കി.

അനില്‍ കുമാര്‍ നല്‍കുന്ന ഫയലുകളില്‍ മേല്‍നടപടി പാടില്ല.ഈ ഫയലുകള്‍ക്ക് നിയമസാധുതയില്ലെന്നാണ് വിസിയുടെ വിശദീകരണം.

-->

ഡിജിറ്റല്‍ ഫയലിംഗ് പൂര്‍ണമായി തന്റെ നിയന്ത്രണത്തില്‍ വേണമെന്ന് ഇ-ഫയലിംഗ് പ്രൊവൈഡര്‍മാരോട് വിസി ആവശ്യപ്പെട്ടു. എന്നാല്‍ വിസിയുടെ നിര്‍ദ്ദേശം ഇ-ഫയലിംഗ് സേവന ദാതാക്കള്‍ അംഗീകരികരിച്ചില്ല. അഡ്മിന്‍ അധികാരം നല്‍കിയ നോഡല്‍ ഓഫീസര്‍മാരെ പിന്‍വലിക്കണമെന്ന വിസിയുടെ നിര്‍ദേശം നടപ്പിലാക്കാന്‍ സര്‍വീസ് പ്രൊവൈഡര്‍ വിസമ്മതിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by