Kerala

ഗുരുപൂര്‍ണിമാ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ അധ്യാപകരുടെ കാല്‍ കഴുകി പാദപൂജ നടത്തി : പ്രതിഷേധവുമായി എസ് എഫ് ഐ

ഇത്തരത്തിലുള്ള സമീപനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നാണ് എസ്എഫ്‌ഐ നിലപാട്

Published by

കാസര്‍ഗോഡ് :ഗുരുപൂര്‍ണിമാ ദിനത്തില്‍ വിദ്യാര്‍ത്ഥികള്‍ റിട്ടയേര്‍ഡ് അധ്യാപകരുടെ കാല്‍ കഴുകി പാദപൂജ നടത്തിയതിനെ വിമര്‍ശിച്ച് എസ്എഫ്‌ഐ.ബന്തടുക്കയിലെ കക്കച്ചാല്‍ സരസ്വതി വിദ്യാനികേതനില്‍ വിദ്യാര്‍ത്ഥികള്‍ റിട്ടയേര്‍ഡ് അധ്യാപകരുടെ കാല്‍ കഴുകി ഗുരുപൂജ നടത്തിയതിലാണ് പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തിയത്.

ഇത്തരത്തിലുള്ള സമീപനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നാണ് എസ്എഫ്‌ഐ നിലപാട്.അതേസമയം, വിദ്യാനികേതന്‍ സ്‌കൂളുകളില്‍ ഗുരുപൂര്‍ണിമാ ദിനത്തില്‍ ഇത്തരം ചടങ്ങ് നടത്തുന്നത് പതിവാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്.

-->

ഗുരുപൂര്‍ണിമാ ദിനത്തിലെ പാദപൂജ സമൂഹമാധ്യമങ്ങളിലൂടെ സ്‌കൂള്‍ തന്നെയാണ് പുറത്തുവിട്ടത്. ഇതോടെയാണ് എസ്എഫ്‌ഐ പ്രതിഷേധവുമായി രംഗത്തെത്തിയത്. ചടങ്ങ് തുടരുമെന്നാണ് വിദ്യാനികേതന്‍ സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക