Entertainment

വിവാഹത്തിന് ഒരു മാസം മുൻപാണ് അവൾക്ക് കാൻസർ സ്ഥിരീകരിക്കുന്നത് ; അവളോട് സ്നേഹം ഇല്ലെന്ന് കരുതി ; വിവാഹമോചനത്തിന്റെ കാരണത്തെക്കുറിച്ച് വിഷ്ണു വിശാൽ

Published by

രാക്ഷസൻ സിനിമയുടെ റിലീസിനുശേഷമാണ് വിഷ്ണു വിശാലിന് കേരളത്തിൽ ആരാധകരുണ്ടായത്. നാൽപ്പതുകാരനായ താരം വെണ്ണില കബഡി കുഴു എന്ന തമിഴ് സിനിമയിലൂടെ 2009ൽ ആണ് അഭിനയത്തിലേക്ക് അരങ്ങേറുന്നത്. സിനിമയിലേക്ക് എത്തും മുമ്പ് വരെ ക്രിക്കറ്റായിരുന്നു വിഷ്ണുവിന്റെ പ്രൊഫഷൻ.

നടന്റെ വ്യക്തി ജീവിതം പലപ്പോഴും ചർച്ചയായിട്ടുള്ള ഒന്നാണ്.‍ 2010ൽ ആയിരുന്നു ആദ്യ വിവാഹം. നടൻ കെ. നടരാജിന്റെ മകൾ രജനിയെയാണ് വിഷ്ണു വിവാഹം ചെയ്തത്. പിന്നീട് അത് വിവാഹമോചനത്തിലേക്ക് എത്തി.

-->

“എന്റെ ആദ്യ ഭാര്യ രജനിയും ഞാനും ഏകദേശം 4 വർഷമായി പ്രണയത്തിലായിരുന്നു, പിന്നീട് ഞങ്ങൾ വിവാഹിതരായി.ഞങ്ങളുടെ വിവാഹത്തിന് ഒരു മാസം മുമ്പ് അവൾക്ക് കാൻസർ രോഗം കണ്ടെത്തി. എങ്കിലും, അവസാനം വരെ ഞാനും അവളും ഒരുമിച്ചായിരിക്കണമെന്ന് ആഗ്രഹിച്ചതിനാൽ ഞാൻ അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ഞങ്ങളുടെ വിവാഹത്തിനുശേഷം, അവൾ വർഷങ്ങളോളം കാൻസർ ചികിത്സയ്‌ക്ക് വിധേയയായി.

ആ സമയത്ത് ഞാൻ സിനിമയിൽ അഭിനയിക്കുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്, അതുകൊണ്ടാണ് എനിക്ക് അവളോട് താൽപ്പര്യമില്ലെന്ന് അവൾ കരുതിയത്. തുടക്കത്തിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പിന്നീട്, വിവാഹമോചനത്തിന് തീരുമാനമെടുത്തു. അത് ഞാനല്ല, രജനിയായിരുന്നു, ഇപ്പോൾ ഞാനും എന്റെ മുൻ ഭാര്യയും തമ്മിൽ നല്ല സൗഹൃദത്തിലാണ്. ഒരു ഘട്ടത്തിൽ അവൾ എന്നോട് സംഭവിച്ച കാര്യങ്ങൾക്കെല്ലാം മാപ്പ് പറഞ്ഞു.” വിഷ്ണു വിശാൽ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by