Kerala

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി: സിഐയ്‌ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്

എത്രയും വേഗം സെപ്റ്റിക്ക് ടാങ്ക് പ്രശ്‌നം പരിഹരിക്കണമെന്നും നോട്ടീസില്‍ ചൂണ്ടികാട്ടുന്നു

Published by

എറണാകുളം: ആലുവ പൊലീസ് സ്റ്റേഷനില്‍ നിന്നും കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കിയ വിഷയത്തില്‍ സിഐയ്‌ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയണാണെന്ന് നോട്ടീസില്‍ പറയുന്നു.

എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്നും നഗരസഭാ സെക്രട്ടറിയുടെ നോട്ടീസില്‍Main

പറയുന്നു. നഗരസഭയിലേക്ക് കഴിഞ്ഞ ദിവസം വന്ന ഫോണ്‍ കോളിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

പരാതി കൃത്യമാണെന്ന് നഗരസഭയ്‌ക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്. എത്രയും വേഗം സെപ്റ്റിക്ക് ടാങ്ക് പ്രശ്‌നം പരിഹരിക്കണമെന്നും നോട്ടീസില്‍ ചൂണ്ടികാട്ടുന്നു.No

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by