കൊച്ചി:നവകേരള സദസിലെ സംഘര്‍ഷത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണമെന്ന് കോടതി. എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നല്‍കിയ ഹര്‍ജിയിലാണ് എറണാകുളം സിജെഎം കോടതി ഇങ്ങനെ പറഞ്ഞത്.
ജനപ്രതിനിധികള്‍ക്കെതിരെ കേസ് എടുക്കണമെങ്കില്‍ ഗവര്‍ണറുടെ അനുമതി വേണമെന്നാണ് കോടതി നിരീക്ഷണം. ഹര്‍ജി നവംബര്‍ ഒന്നിന് പരിഗണിക്കാന്‍ മാറ്റി.
രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ പ്രേരണാക്കുറ്റം ചുമത്തണമെന്നാണ് സ്വകാര്യ അന്യായത്തിലെ ആവശ്യം. പതിനഞ്ച് തവണ വിധി പറയാന്‍ മാറ്റിയ ശേഷമാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം.
രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ പ്രേരണാക്കുറ്റം ചുമത്താനാവില്ലെന്നായിരുന്നു നേരത്തെ എറണാകുളം സെന്‍ട്രല്‍ പൊലീസ് സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക