Entertainment

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം ; കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത് ; ടിനി ടോം

Published by

കൊച്ചി : സുരേഷ് ​ഗോപിയുടെ രാഷ്‌ട്രീയ ജീവിതത്തെക്കുറിച്ച് നടൻ ടിനി ടോം. ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുകയാണ് സുരേഷ് ​ഗോപിയെന്ന് ടിനി ടോം പറയുന്നു.

ഒരു കേന്ദ്രമന്ത്രിക്ക് മൂന്ന് ലക്ഷം രൂപയേ ശമ്പളമുണ്ടാകൂ. സിനിമാ നടനായി മൂന്ന് കോടി ചിലപ്പോൾ കിട്ടും. അത് കളഞ്ഞിട്ടാണ് അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് വന്നത്. സേവനമാണത്. ഒരുപാട് കമ്മിറ്റ്മെന്റുകൾ ഉണ്ടാകും. ഉദ്ഘാടനത്തിന് പോകുമ്പോൾ എനിക്ക് ഒരു ലക്ഷവും രണ്ട് ലക്ഷവുമൊക്കെ ചോദിക്കാം.അദ്ദേഹം ഉദ്ഘാടനത്തിന് പോകുമ്പോൾ ഒന്നും ചോദിക്കാൻ പറ്റില്ല. സിനിമാ നടനാണെങ്കിൽ ചോദിക്കാം. ഇപ്പോൾ സേവനമായി മാറി. കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്‌ട്രീയത്തിലേക്ക് പോയത്.

സ്റ്റാർഡവും കാശും ആസ്വദിച്ച് അവർ സാച്യുറേറ്റഡായി. പിന്നെ പോകുന്നത് സന്യാസത്തിലേക്കാണ്. പല സന്യാസമുണ്ട്. കാട്ടിൽ പോയി സന്യസിക്കാം. നാട്ടിൽ നിന്ന് സന്യസിക്കാം. അവർക്ക് സേവനം ചെയ്യണമെങ്കിൽ കാശ് ആവശ്യമാണ്. സുരേഷേട്ടന് സന്യാസ തുല്യമായ ജീവിതമാണിപ്പോൾ.രാവിലെ അഞ്ച് മണിക്ക് എഴുന്നേൽക്കണം.

രാത്രി 12 മണിക്കേ ഉറങ്ങാൻ പറ്റൂ. സിനിമയിൽ അതൊന്നും ആവശ്യമില്ല. കൃത്യം എട്ട് മണിക്ക് ഉറങ്ങാം, പുള്ളിയുടെ സമയത്ത് ഷൂട്ടിംഗ്. അതെല്ലാം കളഞ്ഞിട്ട് സ്ട്രസ്ഫുളായ ജീവിതത്തിലേക്കാണ് വന്നിരിക്കുന്നത്. 12 അസിസ്റ്റന്റുകളോട് പറഞ്ഞാലേ ഒരു സ്ഥലത്തേക്ക് പോകാൻ പറ്റൂ. അതും അവരുടെ സെക്യൂരിറ്റിയിലാണ് പോകേണ്ടത്. അദ്ദേഹത്തിന്റെ ദേഹത്ത് ഒരു പോറലേറ്റാൽ അവരുടെ ജോലി പോകും.

കയ്യിലുള്ളത് തന്നെ കൊടുക്കുന്ന ആളാണ് അദ്ദേഹം. ജനങ്ങളെ സഹായിക്കുക , സേവിക്കുക എന്നതാണ് സുരഷ് ഗോപിയുടെ അത്യന്തിക ലക്ഷ്യമെന്നും ടിനി ടോം പറഞ്ഞു. സഹോദരനെ പോലെയാണ്. അദ്ദേഹത്തിന്റെ രാഷ്‌ട്രീയമല്ല ഞാൻ ഫോളോ ചെയ്യുന്നത്. സ്വഭാവമാണെന്നും ടിനി ടോം പറഞ്ഞു

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by