Kerala

പാലത്തില്‍നിന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി, നീന്തിരക്ഷപ്പെട്ട പെണ്‍സുഹൃത്ത് സുഖം പ്രാപിച്ചു

Published by

കണ്ണൂര്‍:ഞായറാഴ്ച രാത്രി പെണ്‍സുഹൃത്തിനൊപ്പം വളപട്ടണം പാലത്തില്‍നിന്ന് പുഴയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം പഴയങ്ങാടി മാട്ടൂല്‍ കടപ്പുറത്ത് കണ്ടെത്തി. ബേക്കല്‍ സ്വദേശിയായ രാജുവാണ് മരിച്ചത്. ഇയാള്‍ക്കൊപ്പം ചാടിയ വിവാഹിതയായ പെണ്‍സുഹൃത്ത് നീന്തിരക്ഷപ്പെട്ടിരുന്നു. ഞായറാഴ്ച രാവിലെ കണ്ണൂരിലെത്തിയ ഇരുവരും വിവിധ സ്ഥലങ്ങളില്‍ സന്ദര്‍ശിച്ചശേഷം രാത്രി വളപട്ടണം പാലത്തിലെത്തി പുഴയില്‍ ചാടുകയായിരുന്നു. എന്നാല്‍ അഴീക്കോട് ബോട്ടുപാലത്തിന് സമീപത്തുകൂടി യുവതി അവശനിലയില്‍ നീന്തി നീങ്ങുന്നതു ശ്രദ്ധയില്‍ പെട്ട മീന്‍പിടിത്തക്കാര്‍ അവരെ കരയ്‌ക്കെത്തിച്ചു. യുവാവും തനിക്കൊപ്പം ചാടിയിരുന്നെന്ന് യുവതി അറയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം നല്‍കി. വൈകാതെ അഗ്‌നിരക്ഷാസേനയും മത്സ്യത്തൊഴിലാളികളും അക്കടക്കം തെരച്ചില്‍ ആരംഭിച്ചുവെങ്കിലും ബുധനാഴ്ചയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
യുവതി ആരോഗ്യനില വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by