Kerala

കോഴിക്കോട് ടൂറിസ്റ്റ് ബസ് മോഷ്ടിച്ച് പമ്പില്‍ ഡീസലടിച്ച് പണം നല്‍കാതെ കടന്ന പ്രതികള്‍ അറസ്റ്റില്‍

വാഹനവുമായി കടന്നുകളഞ്ഞ സംഘം കരുവണ്ണൂരിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ച ശേഷം പണം നല്‍കാതെ പേരാമ്പ്ര ഭാഗത്തേക്ക് അതിവേഗം ഓടിച്ചു പോയി

Published by

കോഴിക്കോട്: നടുവണ്ണൂരില്‍ ടൂറിസ്റ്റ് ബസ് മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ അറസ്റ്റിലായി. കരുവണ്ണൂര്‍ കളയന്‍കുളത്ത് കെ കെ രജീഷ്(39), അരിക്കുളം ചാത്തന്‍വള്ളി മുഹമ്മദ് ജാസില്‍(23) എന്നിവരെ പേരാമ്പ്ര പൊലീസ് പിടികൂടി. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു.

നടുവണ്ണൂര്‍ കരുവണ്ണൂരിന് സമീപം ആഞ്ഞോളിമുക്കിലാണ് കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബസ് മോഷ്ടിച്ച് കൊണ്ടു പോയത്. ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന അല്‍-മനാമ ബസാണ് ഒരു സംഘം കടത്തിക്കൊണ്ടു പോയത്. കാവുന്തറ കുറ്റിയുള്ളതില്‍ നിയാസിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. വാഹനവുമായി കടന്നുകളഞ്ഞ സംഘം കരുവണ്ണൂരിലെ പെട്രോള്‍ പമ്പില്‍ നിന്ന് ഫുള്‍ ടാങ്ക് ഡീസല്‍ അടിച്ച ശേഷം പണം നല്‍കാതെ പേരാമ്പ്ര ഭാഗത്തേക്ക് അതിവേഗം ഓടിച്ചു പോയി. പമ്പ് ജീവനക്കാര്‍ ബഹളമുണ്ടാക്കി സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരുടെയും യാത്രക്കാരുടെയും സഹായത്തോടെ ബസിനെ പിന്തുടര്‍ന്ന് പേരാമ്പ്ര കൈതക്കലില്‍ വെച്ച് ബസ് തടഞ്ഞു.

എന്നാല്‍, പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ബസിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു.പിന്നീട് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by