Kerala

മൊബൈല്‍ മോഷ്ടിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതി ജയില്‍ ചാടി, രക്ഷപ്പെട്ടത് അസം സ്വദേശി അമിനുള്‍ ഇസ്ലാം

Published by

കോട്ടയം : കോട്ടയം റെയില്‍വേ സ്റ്റേഷനില്‍വച്ച് യാത്രക്കാരന്‌റെ മൊബൈല്‍ മോഷ്ടിച്ച കേസില്‍ പിടികൂടി റിമാന്‍ഡു ചെയ്ത പ്രതി ജയില്‍ ചാടി. അസം നെഗോണ്‍ ജില്ലയില്‍ അമിനുള്‍ ഇസ്ലാം (20) ആണ് ജയില്‍ ചാടിയത്. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജതമാക്കി. ജയില്‍ ചാടുന്ന സമയത്ത് ഇയാള്‍ കറുപ്പ് നിറത്തിലുള്ള മുണ്ട് മാത്രമാണ് ധരിച്ചിരുന്നതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞദിവസം യാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ ഇയാളെ കോട്ടയം റെയില്‍വേ പോലീസാണ് അറസ്റ്റ് ചെയ്ത്. ഒന്നാം പ്ലാറ്റ്‌ഫോമില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് മൂന്നാം പ്ലാറ്റ്‌ഫോമില്‍ എത്തിയ ഇയാളെ പൊലീസ് കൈയോടെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. എന്നാല്‍ ജയില്‍ എത്തിച്ചതിനു പിന്നാലെ ഇയാള്‍ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by