Kerala

കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ല ; ആഗ്രഹിച്ച വിധം എല്ലാം തീർക്കാൻ കഴിഞ്ഞിട്ടില്ല ; പിണറായി

Published by

കൊച്ചി : കേരളത്തിന്റെ സാമ്പത്തിക നില അത്ര ഭദ്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ആഗ്രഹിച്ച വിധം എല്ലാം പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.പിണറായി പൊലീസ് സ്റ്റേഷനായി നിർമിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്റ്റേഷൻ നിർമ്മാണം നീണ്ടുപോയത് സൂചിപ്പിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.കേരളത്തിൽ പൊലീസിന്റെ ഇടപെടലാണ് സംഘർഷങ്ങൾ ഒഴിവാക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു. വർഗീയ ശക്തികൾ ഇല്ലാത്തതുകൊണ്ടല്ല കേരളത്തിൽ കലാപങ്ങൾ നടക്കാത്തത്. ഇത്തരം സംഘടനകൾക്ക് കേരളത്തിൽ ശക്തി കൂടുതലാണ്. സമൂഹത്തിന്റെ ദൂഷ്യങ്ങൾ പോലീസിനകത്തും ഉണ്ടായെന്ന് വരാം. അത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചുവെന്നും സർവീസിൽ നിന്നും പിരിച്ച് വിട്ടത് കാണാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by