Kerala

മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടം: രണ്ടരവയസുളള ആണ്‍കുട്ടി മരിച്ചു

മുജീബ് മുസ്ലിയാരും കുടുംബവും സഞ്ചരിച്ച സ്‌കൂട്ടറില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു

Published by

മലപ്പുറം: കരുവാരക്കുണ്ടില്‍ വാഹനാപകടത്തില്‍ രണ്ടരവയസുളള ആണ്‍കുട്ടി മരിച്ചു.കേരള ഗാന്ധി നഗര്‍ സ്വദേശി മുജീബ് മുസ്ലിയാരുടെ മകന്‍ നാഫ്ലാന്‍ ആണ് മരിച്ചത്.

മുജീബ് മുസ്ലിയാരും കുടുംബവും സഞ്ചരിച്ച സ്‌കൂട്ടറില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ മുജീബ് മുസ്ലിയാരെയും ഭാര്യയെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചയോടുകൂടിയാണ് അപകടം ഉണ്ടായത്..കുഞ്ഞ് സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീഴുകയായിരുന്നു. വൈകുന്നേരത്തോടെയാണ് കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by