Kerala

അത് പച്ചയായ മോഷണം തന്നെ! ദിയയുടെ സ്ഥാപനത്തിൽ നിന്ന് ജോലിക്കാർ പണം മോഷ്ടിച്ചതിന് തെളിവ്, മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു

Published by

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിനും മകള്‍ ദിയയ്‌ക്കും എതിരെ ജീവനക്കാര്‍ നല്‍കിയ പരാതി വ്യാജം. മോഷണ ആരോപണം ഉയര്‍ന്നതോടെ രക്ഷപെടാന്‍ വേണ്ടി കൗണ്ടര്‍ കേസായി നല്‍കിയെന്ന നിഗമനത്തിലാണ് അന്വേഷണം. നിലവില്‍ ലഭ്യമായ തെളിവുകള്‍ പരിശോധിക്കുമ്പോഴാണ് കൃഷ്ണകുമാറിനെതിരായി പരാതി കൗണ്ടര്‍ കേസായി മാത്രം പരിഗണിച്ചാല്‍ മതിയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തുന്നത്.

ദിയയുടെ ‘ഒ ബൈ ഒസി’ എന്ന സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പൊലീസിന് ബാങ്കിൽ നിന്ന് തന്നെ തെളിവ് ലഭിച്ചതിന് പിന്നാലെയാണ് തീരുമാനം. ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റല്‍ തെളിവുകളും ജീവനക്കാര്‍ക്ക് എതിരാണെന്നാണ് കണ്ടെത്തല്‍. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

ജീവനക്കാരുടെ അക്കൗണ്ടില്‍ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ്‌ പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് കണ്ടെത്തൽ. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്. ജീവനക്കാരുടെ അക്കൗണ്ടിൽ വന്ന പണം മറ്റ് അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

അത്തരം അക്കൗണ്ടുകളെകുറിച്ചുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു. പണം പിൻവലിച്ച് ദിയക്ക് നൽകിയെന്ന് ജീവനക്കാർ അവകാശപ്പെട്ടിരുന്നു എന്നാൽ എടിഎം വഴി വലിയ തുകകൾ പിൻവലിച്ചിട്ടില്ലായെന്ന് പൊലീസ് കണ്ടെത്തി.ഇതോടെ ജീവനക്കാര്‍ നല്‍കിയ പരാതിക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന നിലയിലാണ് കാര്യങ്ങള്‍.കൃഷ്ണകുമാറിനും കുടുംബത്തിന് എതിരെ പരാതി നല്‍കിയ മൂന്നു വനിതാ ജീവനക്കാരുടെയും കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണന്റെയും അക്കൗണ്ട് വിവരങ്ങളാണ് ശേഖരിച്ചത്.

2024 ജനുവരി മുതല്‍ കഴിഞ്ഞമാസം വരെയുള്ള വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. മൂന്നു വനിതാ ജീവനക്കാരുടെയും അക്കൗണ്ടിലേക്ക് പണം വരുകയും ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.അതിനിടെ ഇന്നലെ വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാന്‍ പോലീസ് അവരുടെ വീട്ടിലെത്തിയെങ്കിലും കാണാന്‍ സാധിച്ചില്ല. അഭിഭാഷകനെ കാണാന്‍ പോയി എന്ന് പറഞ്ഞ് മൂന്ന് ജീവനക്കാരും പോലീസിന് മൊഴി നല്‍കാതെ മാറി നില്‍ക്കുകയായിരുന്നു. ഇതോടെ വൈകുന്നേരം വരെ കാത്തിരുന്ന ശേഷം മ്യൂസിയം പോലീസ് തിരികെ പോന്നു. ഇന്നും മൊഴിയെടുക്കാന്‍ ശ്രമിച്ചേക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by