main

തൊഴിലിടങ്ങളില്‍ റെയ്ഡ്, ലോസ് ഏഞ്ചല്‍സില്‍ കുടിയേറ്റ കലാപം രൂക്ഷമായി, നേരിടാന്‍ നാഷണല്‍ ഗാര്‍ഡിനെ ഇറക്കി ട്രംപ്

Published by

ലോസ് ഏഞ്ചല്‍സ്: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ തൊഴിലിടങ്ങളില്‍ നടത്തുന്ന പരിശോധനകള്‍ക്കെതിരെ ലോസ് ഏഞ്ചല്‍സില്‍ കലാപം. നേരിടാന്‍ അമേരിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാഷണല്‍ ഗാര്‍ഡിനെ നിയോഗിച്ചു. കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസമിന്റെ അധികാരം മറികടന്നാണ് ട്രംപിന്‌റെ അസാധാരണ നടപടി.
യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് നഗരത്തിലെ നിരവധി ബിസിനസ് സ്ഥാപനങ്ങളില്‍ നടത്തിയ തിരച്ചിലില്‍ 100-ലധികം പേര്‍ അറസ്റ്റിലായിരുന്നു. ഹോം ഡിപ്പോ സ്റ്റോറുകള്‍, ടെക്‌സ്റ്റയില്‍ വെയര്‍ഹൗസ് എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ റെയ്ഡു നടക്കുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ കുടിയേറ്റക്കാര്‍ സംഘടിച്ച് തെരുവിലിറങ്ങുകയായിരുന്നു.
ഇമിഗ്രേഷന്‍ അധികൃതരും പ്രകടനക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് കാലിഫോര്‍ണിയ നാഷണല്‍ ഗാര്‍ഡ് സൈനികരെ വിന്യസിക്കാന്‍ യുഎസ് പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടത്.
റെയ്ഡുകള്‍ ന്യായമാണെന്നും ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുള്ള അഞ്ച് പേര്‍ ഉള്‍പ്പെടെ 118 കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര സുരക്ഷാ വകുപ്പ് പറഞ്ഞു.അറസ്റ്റിലായവര്‍ക്ക് മയക്കുമരുന്ന് കടത്ത്, കവര്‍ച്ച, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ ആരോപിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts