Health

നാരങ്ങവെള്ളം കുടിക്കുന്നതിന് മുൻപ് ഒന്ന് ശ്രദ്ധിക്കൂ

Published by

ജീവകങ്ങളുടേയും ധാതുക്കളുടേയും കലവറയാണ് നാരങ്ങാ. സൗന്ദര്യസംരക്ഷണത്തിലും ആരോഗ്യകാര്യത്തിലും നാരങ്ങാ ഒഴിച്ചുകൂട്ടാനാകാത്ത ഘടകമാണ്. ജീവകം സി നാരങ്ങായിൽ വലിയൊരളവിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ മറ്റൊരു ഘടകമായ ജീവകം ബി ഉന്മേഷം ഉണ്ടാകാനും റിബോഫ്‌ലാവിന്‍ കോശങ്ങളുടെ വളര്‍ച്ചയ്‌ക്കും റിപ്പയറിങിനും സഹായിക്കുകയും ചെയ്യും.

ദഹനക്രമത്തെ പരിപോഷിപ്പിക്കാന്‍ ആവശ്യമായ ബയോ കെമിക്കല്‍സ്, പ്രോട്ടീന്‍ എന്നിവയെ ഉത്പാദിപ്പിക്കുന്ന കരളിന്റെ പ്രവർത്തനത്തിന് നാരങ്ങ വളരെ സഹായകരമാകും എന്നാണ് പറയപ്പെടുന്നത്. പ്രായത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ശരീര ചുളിവുകളെ ഇല്ലാതാക്കാനും നാരങ്ങയ്‌ക്ക് കഴിയും.കരളിലെ ടോക്‌സിനുകളെ ഇല്ലായ്മ ചെയ്യുന്നതിനാല്‍ ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിച്ച് ശരീരഭാരം കുറയ്‌ക്കാന്‍ സഹായിക്കാനും നാരങ്ങാ ഉത്തമമാണ്. നെഞ്ചിലെ അണുബാധ, ചെറിയ ചുമ, ആസ്ത്മ, അലര്‍ജി എന്നിവയ്‌ക്കുള്ള ചികിത്സയായും നാരങ്ങയെ ഉപയോഗപ്പെടുത്താറുണ്ട്. ചീത്ത ശ്വാസോച്ഛാസം, പല്ലുവേദന, മോണപഴുപ്പ് എന്നിവയ്‌ക്കും പരിഹാരമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: lemon juice