Kerala

ശ്രീരാമനെ അറിയില്ല : രാവണൻ ആണ് നമ്മുടെ നായകന്‍ ;ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ച് റാപ്പർ വേടൻ

Published by

കൊച്ചി : ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ച് റാപ്പർ വേടൻ . രാമനെ അറിയില്ലെന്നും രാവണനാണ് നമ്മുടെ നായകനെന്നുമാണ് വേടന്റെ പരാമർശം . രാവണനെ പറ്റി തന്റെ പുതിയ പാട്ട് വരുന്നുണ്ടെന്നും സ്​പോട്ട്​ലൈറ്റ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വേടന്‍ പറഞ്ഞു.

‘പത്തുതല എന്നൊരു പാട്ട് വരുന്നുണ്ട്. രാവണനെ കുറിച്ചുള്ളതാണ്. ശ്രീലങ്കയില്‍ നിന്നുമാണ് ഇന്‍സ്പിരേഷന്‍. കമ്പ രാമായണത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പാട്ട്. രാവണൻ ആണ് നമ്മുടെ നായകന്‍. നമുക്ക് രാമനെ അറിയില്ല. ഇച്ചിരി പ്രശ്നമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാംലീല മൈതാനത്ത് ആണ്ടുതോറും രാവണനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കുന്നുണ്ട്. അത് പൂര്‍ണമായും വെറുപ്പ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. ഒരു ജനസമൂഹത്തിന് മേല്‍ അത് വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ടെഴുതുക. മര്യാദപുരുഷോത്തമന്‍ രാമനെ അറിയില്ല,’ വേടന്‍ പറഞ്ഞു.

വേടന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത് .

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by