World

സ്വര്‍ണവില ഇനിയും ഉയരുമെന്ന് പ്രവചനം: പവന് 85000 ആകുമെന്ന് രാജ്യാന്തര നിക്ഷേപ ബാങ്ക്

Published by

സ്വര്‍ണവില ഇനിയും ഉയരുമെന്ന് രാജ്യാന്തര നിക്ഷേപ ബാങ്കായ ജെപി മോര്‍ഗന്‍ പ്രവചിച്ചിരുന്നു. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 10 ലക്ഷം രൂപയായി ഉയര്‍ന്ന സമയത്തായിരുന്നു ഈ നിരീക്ഷണം. 2026 ന്റെ രണ്ടാം പാദത്തോടെ സ്വര്‍ണവില 4,000 ഡോളറായി ഉയരുമെന്നായിരുന്നു പ്രവചനം.വര്‍ധിച്ച് വരുന്ന കടബാധ്യതകളും പലിശ ചിലവുകളും ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ക്രെഡിറ്റ് റേറ്റിങ് സ്ഥാപനമായ മൂഡീസ് യുഎസിന്റെ ക്രെഡിറ്റ് റേറ്റിങ് താഴ്‌ത്തിയിരുന്നു. വരുമാന നഷ്ടത്തിനൊപ്പം തന്നെ കടം വര്‍ധിക്കുകയും ട്രംപിന്റെ നികുതി ബില്ലുകളും യുഎസിന്റെ സമ്പദ്വ്യവസ്ഥയെ കുറിച്ചുള്ള ആശങ്കകള്‍ ഇരട്ടിയാക്കുന്നു.

യുഎസ് ട്രഷറി വകുപ്പിന്റെ 20 വര്‍ഷ ബോണ്ട് വില്‍പ്പനയ്‌ക്ക് ഡിമാന്റ് കുറയുകയും ചെയ്യുന്നത് സ്വര്‍ണത്തോടുള്ള താത്പര്യം വര്‍ധിപ്പിക്കുന്നുണ്ട്. നിലവില്‍ ട്രോയ് ഔണ്‍സിന് 3,335 ഡോളറാണ് പിന്നിട്ടത്.ജെപി മോര്‍ഗന്റെ നിരീക്ഷണ പ്രകാരം ട്രോയ് ഔണ്‍സിന് 4,000 ഡോളര്‍ വരെ എത്തും. 2025 ന്റെ നാലാം പാദത്തില്‍ സ്വര്‍ണവില 3,675 ഡോളറിലേക്ക് എത്തുമെന്നാണ് പ്രവചനം. 3,675 ഡോളറിലെത്തിയാല്‍ സ്വര്‍ണവില 78,000 രൂപയിലേക്കെത്തും.

2026 ന്റെ രണ്ടാം പാദത്തോടെ സ്വര്‍ണവില 4,000 ഡോളറായി ഉയരുമെന്നും പ്രവചനമുണ്ട്. ഇതോടെ സ്വര്‍ണത്തിന് 85,000 രൂപയ്‌ക്കടുത്തേക്ക് വില ഉയരും.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: gold