Sunday, May 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുതുക്കോട് കൃഷ്ണമൂര്‍ത്തി: ഗഹനതയുടെ ഗൗരവം

ഡോ. കെ. പരമേശ്വരന്‍ by ഡോ. കെ. പരമേശ്വരന്‍
May 25, 2025, 12:34 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

1970-കളില്‍ എപ്പോഴോ ആണ് ആരും പെട്ടെന്ന് ആകൃഷ്ട്ടരാകുന്ന, പുരുഷത്വം തുടിക്കുന്ന, ഘനത്തിന്റെ സൗഷ്ഠവം ഗൗരവം പകരുന്ന പുതുക്കോട് കൃഷ്ണമൂര്‍ത്തി എന്ന പുണ്യശ്ലോകന്റെ സംഗീതം എന്റെ ശ്രദ്ധയില്‍ പെട്ടത്. ആഢ്യത്വത്തിന്റെ പ്രതീകം എന്നു പറയാവുന്ന ആസ്തിക സമാജത്തിന്റെ പൊയസ്സ് ഗാര്‍ഡനടുത്തുള്ള ലളിതമായ അരങ്ങായിരുന്നു വേദി. കൃഷ്ണമൂര്‍ത്തി സാര്‍ പ്രധാന ഇനമായി ബേഗഡ അവതരിപ്പിച്ച് സൃഷ്ടിച്ച സുന്ദരമായ അന്തരീക്ഷം തികച്ചും ആസ്വദിച്ചു കൊണ്ട് തനിയാവര്‍ത്തനം വേണ്ടാ എന്ന് വിനീതനായി പറയുന്ന ഉമയാള്‍പുരം ശിവരാമന്റെ അന്നത്തെ മുഖം കര്‍ണ്ണാടക സംഗീതലോകത്തിലെ സാത്വിക ഭാവത്തിന്റെ തിലകക്കുറിയായി ഇന്നും അനുഭവപ്പെടുന്നു.

കഴിഞ്ഞ തലമുറയിലെ കേരള സംഗീതജ്ഞരുടെ ഇടയില്‍ സൈദ്ധാന്തികന്‍ എന്ന നിലയില്‍ ഒരു വടവൃക്ഷമായി പ്രശോഭിച്ച പാലക്കാട് (മുണ്ടായ) രാമ ഭാഗവതരായിരുന്നു പുതുക്കോട് കൃഷ്ണമൂര്‍ത്തിയുടെ ആദ്യഗുരു. ഘനസാന്ദ്രമായ തന്റെ ശബ്ദത്തിന് അനുയോജ്യമായ ആലാപനാശൈലി വളര്‍ത്തുന്നതില്‍ ഒരു പരിധി വരെ അന്തര്‍മുഖനായിരുന്ന രാമഭാഗവതരുടെ ശിഷ്യത്വം പുതുക്കോട് കൃഷ്ണമൂര്‍ത്തിയെ സഹായിച്ചിരിക്കണം.

കേരളത്തിലെ വിവിധ സംഗീത കോളേജുകളില്‍ അദ്ധ്യാപകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചതു വഴി പുതുക്കോട് കൃഷ്ണമൂര്‍ത്തിയ്‌ക്ക് ശക്തമായ പാഠാന്തരത്തില്‍ അധിഷ്ഠിതമായ വേറിട്ട ആലപനാശൈലി വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞു. സാവകാശത്തിലും വൈശദ്യത്തിലും എം.ഡി. രാമനാഥന്റേതിനോട് കുറച്ചൊക്കെ സമാനതകളുള്ള ഈ ശൈലിയ്‌ക്ക് ധാരാളം ആരാധകരുണ്ടായിരുന്നൂ എന്ന സത്യം ബോധ്യമായത് കഴിഞ്ഞ ചില വര്‍ഷങ്ങളില്‍ ബേബി ശ്രീറാം എന്ന പ്രധിഭാധനികയായ ഗായിക പുതുക്കോട് കൃഷ്ണമൂര്‍ത്തിയുടെ രചനകള്‍ യൂട്യൂബിലും ഫേസ്ബുക്കിലും അവതരിപ്പിച്ചപ്പോഴാണ്.

1976-ല്‍ കേരള സര്‍ക്കാരന്റെ സേവനത്തില്‍ നിന്നു പിരിഞ്ഞ പുതുക്കോട് കൃഷ്ണമൂര്‍ത്തി ചെന്നെത്തിയത് അഡയാറിലെ വിശ്രുതമായ കലാക്ഷേത്രത്തിലായിരുന്നു. അവിടെ കൃഷ്ണമൂര്‍ത്തിയ്‌ക്ക് അടുത്ത സഹപ്രവര്‍ത്തകനായി ലഭിച്ചതോ എം.ഡി. രാമനാഥനെ തന്നെയായിരുന്നു. എം.ഡി. രാമനാഥന്റെയും പുതുക്കോട് കൃഷ്ണമൂര്‍ത്തിയുടേയും രചനകള്‍ തമ്മിലുള്ള സാമ്യതകള്‍ ഇരുവരും തമ്മിലുള്ള മാനസിക സമാനതയിലേക്കുള്ള ചൂണ്ടുപലകയാണെന്ന് ബേബി ശ്രീറാം നിരീക്ഷിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്.

ഇരുന്നൂറില്‍ ഏറെ കൃതികളാണ് പുതുക്കോട് കൃഷ്ണമൂര്‍ത്തി തന്റെ തിരക്കേറിയ അദ്ധ്യാപന വൃത്തിക്കിടയില്‍ രചിച്ചത് എന്നത് അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന് കിട്ടാവുന്ന മികച്ച സര്‍ട്ടിഫിക്കറ്റ് തന്നെയാണ്. ഗുരുവായൂരപ്പന്‍, നെല്ലുവായയിലെ പ്രസിദ്ധമായ ധന്വന്തരീ പ്രതിഷ്ഠ, തൃശൂര്‍ വടക്കുന്നാഥന്‍, സ്വദേശമായ പുതുക്കോട് അന്നപൂര്‍ണ്ണേശ്വരീ ദേവി തുടങ്ങി കേരളത്തിലെ അറിയപ്പെടുന്ന അനേകം ക്ഷേത്രങ്ങളെ കുറിച്ച് മലയാളത്തിലും മണിപ്രവാളത്തിലുമുള്ള പുതുക്കോടിന്റെ കൃതികള്‍ സ്ഥലപുരാണങ്ങളുടെയും പ്രതിഷ്ഠകളെ കുറിച്ചുള്ള വര്‍ണ്ണനകളുടെയും അക്ഷയഖനികളാണ്.
ദേവീ ഉപാസകനായിരുന്ന പുതുക്കോട് കൃഷ്ണമൂര്‍ത്തിയുടെ കൃതികള്‍ക്ക് മറ്റൊരു ശ്രീശാരദാ ഉപാസകനായിരുന്ന ശ്യാമാ ശാസ്ത്രി കൃതികളുമായും സാധര്‍മ്മ്യം വന്നത് മനസ്സിലാക്കാവുന്നതേയുള്ളു.

ശ്യാമാ ശാസ്ത്രികള്‍ക്ക് കാഞ്ചീപുരം പോലെയായിരുന്നു പുതുക്കോട് കൃഷ്ണമൂര്‍ത്തിക്ക് പുതുക്കോട് എന്നു പറയാം. ഔദ്യോഗിക സേവനത്തിന്റെ ഭാഗമായി വടക്കന്‍ കേരളത്തിലുള്ള ചെമ്പൈ സംഗീത കോളേജില്‍ എന്ന പോലെ തെക്കന്‍ തിരുവിതാംകൂറിലെ സ്വാതി തിരുനാള്‍ സംഗീത കോളേജിലും പഠിപ്പിച്ച് അനുഭവമുള്ള പുതുക്കോട് കൃഷ്ണമൂര്‍ത്തിയുടെ പരിചയസീമകളുടെയും അനുഭവവൈവിധ്യങ്ങളുടെയും ധാരാളിത്തം അദ്ദേഹത്തിന്റെ കൃതിലോകത്തിലും പ്രതിഫലിച്ചു കാണാം.

വളരെ സാത്വികനും ശാന്തനുമായിരുന്ന പുതുക്കോട് കൃഷ്ണമൂര്‍ത്തിയുടെ അദ്ധ്യാപന രീതി ലാളിത്യത്തിന്റ്റെയും കാര്‍ക്കശ്യത്തിന്റ്റെയും രസകരമായ മേളനമായിരുന്നൂവെന്ന് കലാക്ഷേത്രത്തില്‍ അക്കാലത്ത് പഠിച്ചിരുന്ന ശിഷ്യകളില്‍ ചിലര്‍ അനുസ്മരിച്ചിട്ടുണ്ട്. ശ്രുതി ചേര്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഘനഗംഭീരവും അനുരണനതീവ്രവുമായ ശബ്ദം അഭൗമവും അലൗകികവുമായൊരു അന്തരീക്ഷമാണ് സൃഷ്ട്ടിച്ചിരുന്നതത്രേ.

കലാക്ഷേത്രത്തിലെ അദ്ധ്യാപനം മതിയാക്കി ഉപാസനയും സാധകവുമായി തിരുവനന്തപുരത്ത് കരമനയില്‍ താമസിക്കുമ്പോഴാണ് പുതുക്കോട് കൃഷ്ണമൂര്‍ത്തിയുടെ അന്ത്യം 1985-ല്‍ സംഭവിച്ചത്. സന്ധ്യയ്‌ക്ക് സാധാരണ പോലെ വീട്ടിലെ പൂജാകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയ പുതുക്കോട് കൃഷ്ണമൂര്‍ത്തി കര്‍പ്പൂരം ഉഴിഞ്ഞ ശേഷം നിത്യതയിലേയ്‌ക്ക് വിലയം പ്രാപിക്കുകയാണ് ഉണ്ടായത്….ആ നാദം പോലെ തന്നെ അത്ഭുതവും ആരാധനയും ആദ്ധ്യാത്മിക ഗൗരവവും സൃഷ്ട്ടിച്ച അന്ത്യമായിരുന്നൂ അത്.

Tags: Carnatic musicഇങ്ങനെ ഇവര്‍ പാടിPuthukode Krishnamurthy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

Samskriti

പാലക്കാട് മണി അയ്യര്‍: അകമ്പടിയുടെ അപ്രമാദിത്വം

Article

ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍: കര്‍ണാടക സംഗീതത്തിന്റെ മലയാളശ്രീ

Varadyam

ജാതിക്കതീതമായ സംഗീതവും; കൃഷ്ണയുടെ നുണകളും

രഞ്ജിനി-ഗായത്രി സഹോദരിമാര്‍ (ഇടത്ത്) ഹിന്ദു ദിനപത്രത്തിന്‍റെ ഡയറക്ടറും മദ്രാസ് മ്യൂസിക് അക്കാദമി അധ്യക്ഷനുമായ എന്‍. മുരളി
India

കര്‍ണ്ണാടകസംഗീതത്തിന്റെ വേരുകള്‍ സനാതനധര്‍മ്മത്തില്‍; അതിനെ നിഷേധിക്കുന്ന ടി.എം. കൃഷ്ണയ്‌ക്ക് പുരസ്കാരം നല്‍കിയതിന് പിന്നില്‍ മോദി വിരുദ്ധ ദിനപത്രം?

പുതിയ വാര്‍ത്തകള്‍

വെള്ളം ആയുധമാക്കരുത് : ഇന്ത്യയുടെ നടപടി പാകിസ്ഥാനിലെ 24 കോടി ജനങ്ങളുടെ ജീവൻ അപകടത്തിലാക്കും : പാകിസ്ഥാൻ

വീരമൃത്യൂ വരിച്ച ധീരസൈനികരുടെ ഭാര്യമാർക്ക് ആദരവ് : ക്ഷേമത്തിനായി ഒരു കോടി രൂപ നൽകി നടി പ്രീതി സിന്റ

ജ്യോതി മൽഹോത്രയുടെ ഫോണിൽ നിന്ന് വലിയ വെളിപ്പെടുത്തൽ ; പാകിസ്ഥാൻ യൂട്യൂബർ സീഷൻ ഹുസൈനുമായി സഹകരിച്ചാണ് അവർ ചാരപ്പണി ചെയ്തത്

ജപ്പാനെ മറികടന്നു; ഇന്ത്യലോകത്തിലെ നാലാമത്തെ സമ്പദ് വ്യവസ്ഥ: നീതി ആയോഗ് സിഇഒ ബി.വി.ആർ. സുബ്രഹ്മണ്യൻ

നാളെ 11 ജില്ലകളില്‍ അതിതീവ്രമഴ; റെഡ് അലര്‍ട്ട്

ബഹ്‌റൈനിൽ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഒവൈസി ; ലോകത്തിന് മുന്നിൽ ഭീകര ഫാക്ടറി തുറന്നുകാട്ടി

ആത്മീയതയും പ്രകൃതിയും ഒന്നിക്കുന്ന മംഗളവനം

വാരഫലം: മെയ് 26 മുതല്‍ ജൂണ്‍ 1 വരെ; ഈ നാളുകാര്‍ക്ക്‌ വിദേശയാത്രക്കു ശ്രമിക്കുന്നവര്‍ക്ക് ശ്രമം വിജയിക്കും, വിവാഹകാര്യങ്ങള്‍ക്കു തീരുമാനമാകും

ഭാരതവര്‍ഷ ചരിത്രത്തിലൂടെ ഒരു എത്തിനോട്ടം

മൂളിപ്പറന്നെത്തുന്ന രക്തരക്ഷസ്സുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies