Kerala

വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകരോട് ആയുധം എടുക്കാന്‍ പറയും : ഇ.പി. ജയരാജന്‍

വന്യമൃഗങ്ങള്‍ പെരുകുന്നത് തടയാന്‍ ലോകത്താകെ നടപ്പാക്കുന്നത് നായാട്ടുപോലത്തെ നടപടിക്രമങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published by

പാലക്കാട് : വന്യമൃഗ ശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകരോട് ആയുധം എടുക്കാന്‍ പറയുമെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജന്‍. ആള്‍ ഇന്ത്യ കിസാന്‍ സഭയുടെ ജാഥക്ക് പാലക്കാട് കാഞ്ഞീരത്ത് നല്‍കിയ സ്വീകരണത്തിലാണ് ഇ.പി ജയരാജന്‍ ഇങ്ങനെ പറഞ്ഞത്.

വന്യമൃഗശല്യത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ഷകരോട് ആയുധം എടുത്ത് വെടിവെച്ചും അമ്പെയ്തും മൃഗങ്ങളെ കൊല്ലാന്‍ പറയും. സമരത്തിന്റെ ഭാഗമായി ആദ്യം വനം വകുപ്പ് ആസ്ഥാനം വളയും- ഇ പി ജയരാജന്‍ പറഞ്ഞു.

നേരത്തെ, വന്യമൃഗങ്ങള്‍ പെരുകുന്നത് തടയാന്‍ ലോകത്താകെ നടപ്പാക്കുന്നത് നായാട്ടുപോലത്തെ നടപടിക്രമങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.ഇന്ത്യയിലും അതിന് അനുമതി വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നയം തിരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by