Education

ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് http://admission.vhseportal.kerala.gov.in ല്‍ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ 388 സ്‌കുളുകളിലേക്കുള്ള ട്രയല്‍ അലോട്ട്മെന്റ് റിസള്‍ട്ടാണ് പ്രസിദ്ധപ്പെടുത്തിയത്. ലോഗിന്‍ പേജില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫോണ്‍ നമ്പറും പാസ്വേര്‍ഡും നല്‍കി അലോട്ട്മെന്റ് റിസള്‍ട്ട് പരിശോധിക്കാം. അപേക്ഷാ വിവരങ്ങള്‍ അപൂര്‍ണ്ണമായി നല്‍കിയ വിദ്യാര്‍ത്ഥികള്‍ക്കും ഈ ഘട്ടത്തില്‍ അപേക്ഷ പൂര്‍ത്തിയാക്കി കണ്‍ഫര്‍മേഷന്‍ നടത്താം. ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ള തിരുത്തലുകള്‍ ആവശ്യമുള്ളവര്‍, കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്ത ശേഷം ആവശ്യമായ തിരുത്തലുകള്‍ മേയ് 28, വൈകുന്നേരം 5 ന് മുന്‍പായി വരുത്തണം. അപേക്ഷ നല്‍കിയിട്ടുള്ള എല്ലാ വിദ്യാര്‍ത്ഥികളും ട്രയല്‍ അലോട്ടമെന്റ് റിസള്‍ട്ട് പരിശോധിക്കണം. എല്ലാ ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) സ്‌കൂളുകളിലെയും ഹെല്‍പ്ഡെസ്‌ക് സൗകര്യം ഇതിനായി പ്രയോജനപ്പെടുത്താം.

Recent Posts