Kerala

കൊച്ചി തീരത്ത് ഭാഗികമായി മുങ്ങിയ ചരക്കുകപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി

കാര്‍ഗോ കടലില്‍ വീണതിനെ തുടര്‍ന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിര്‍ദേശം നല്‍കി

Published by

കൊച്ചി : കൊച്ചി തീരത്തിന് സമീപം ഭാഗികമായി മുങ്ങിയ ചരക്കുകപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരെയും രക്ഷപ്പെടുത്തി. കപ്പലിലെ ക്യാപ്റ്റന്‍ റഷ്യന്‍ പൗരനാണ്. പുറമെ 20 ഫിലിപ്പൈന്‍സ് ജീനക്കാരും രണ്ട് യുക്രൈന്‍ പൗരന്മാരും ഒരു ജോര്‍ജിയ പൗരനുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. എം എസ് സി എല്‍സ 3 കപ്പലാണ് അറബിക്കടലില്‍ വെച്ച് 28 ഡിഗ്രി ചരിഞ്ഞത്.

കപ്പലില്‍ നിന്ന് 9 കാര്‍ഗോകള്‍ കടലില്‍ വീണു. കാര്‍ഗോ കടലില്‍ വീണതിനെ തുടര്‍ന്ന് സംസ്ഥാനത്ത എല്ലാ തീരദേശ മേഖലകളിലും ജാഗ്രത നിര്‍ദേശം നല്‍കി. കടലില്‍ വീണത് അപകടകരമായ വസ്തുവാണെന്ന് തീര സംരക്ഷണ സേന മുന്നറിയിപ്പ് നല്‍കി.തീരത്ത് അടിയുന്ന വസ്തുക്കളില്‍ സ്പര്‍ശിക്കരുതെന്ന് നിര്‍ദേശമുണ്ട്. ഇത്തരം വസ്തുക്കള്‍ കരയ്‌ക്ക് അറിഞ്ഞാല്‍ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ, 112 എന്ന നമ്പറിലേക്കോ വിവരം അറിയിക്കണും .

മറൈന്‍ വാതക ഓയിലാണ് കടലില്‍ വീണതെന്നാണ് സൂചന. കപ്പല്‍ പൂര്‍ണമായും ചരിഞ്ഞാല്‍ അപകട സ്ഥിതിയിലാകുമെന്ന് നാവിക സേന അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by