Kerala

ചെങ്കല്‍പ്പണയില്‍ മണ്ണിടിച്ചിലില്‍ ഇതര സംസ്ഥാനതൊഴിലാളി മരിച്ചു, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശനിയാഴ്ച ചുവപ്പ് ജാഗ്രത

പരിക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ എരമം സ്വദേശി ജിതിന്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്

Published by

കണ്ണൂര്‍: ചെങ്കല്‍പ്പണയില്‍ മണ്ണിടിച്ചിലില്‍ ഇതര സംസ്ഥാനതൊഴിലാളി മരിച്ചു. അസം സ്വദേശി ഗോപാല്‍ വര്‍മന്‍ ആണ് മരിച്ചത്. കണ്ണൂര്‍ പയ്യന്നൂര്‍ ഒയോളത്താണ് അപകടം.

ടിപ്പറില്‍ ചെങ്കല്ല് കയറ്റുന്നതിനിടെ പണയിലെ മണ്ണ് ഇടിഞ്ഞു വീണാണ് അപകടം.പരിക്കേറ്റ ടിപ്പര്‍ ഡ്രൈവര്‍ എരമം സ്വദേശി ജിതിന്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റ് തൊഴിലാളികള്‍ ഓടിമാറിയതിനാല്‍ വലിയ അപകടം ഒഴിവായി.

അതേസമയം,കനത്ത മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ശനിയാഴ്ച മുതല്‍ പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്. 24,25,26 തീയതികളിലാണ് കണ്ണൂര്‍ പൈതല്‍മല ഇക്കോ ടൂറിസം കേന്ദ്രത്തില്‍ പ്രവേശനം നിരോധിച്ചത്. ജില്ലയില്‍ ചുവപ്പ് ജാഗ്രത മുന്നറിയിപ്പുള്ള പശ്ചാത്തലത്തിലാണ് നടപടി.

അതേസമയം, സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ വരുന്ന നാല് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പും നിലവിലുണ്ട്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ശനിയാഴ്ച കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by