Kerala

തൃശൂര്‍ കോര്‍പ്പറേഷന് മുന്നിലെ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര റോഡില്‍ മറിഞ്ഞുവീണു

കനത്ത മഴയെ തുടര്‍ന്ന് ആളുകളും വാഹനങ്ങളും റോഡില്‍ ഉണ്ടായിരുന്നില്ല

Published by

തൃശൂര്‍: കനത്ത മഴയില്‍ തൃശൂര്‍ കോര്‍പ്പറേഷന് മുന്നിലെ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര റോഡില്‍ മറിഞ്ഞുവീണു. നഗരത്തില്‍ ഏറ്റവും കൂടുതല്‍ വാഹനങ്ങളും മറ്റും കടന്നുപോകുന്ന പാതയിലാണ് സംഭവം.

ഇന്ന് ഉച്ചയ്‌ക്ക് പെയ്ത മഴയിലും കാറ്റിലുമായിരുന്നു തൃശൂര്‍ കോര്‍പ്പറേഷന് മുന്നിലെ മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് സമീപം മേല്‍ക്കൂര റോഡില്‍ മറിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് ഓട്ടോറിക്ഷകള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.

കനത്ത മഴയെ തുടര്‍ന്ന് ആളുകളും വാഹനങ്ങളും റോഡില്‍ ഉണ്ടായിരുന്നില്ല.കെട്ടിടത്തിന്റെ മേല്‍ക്കൂരയ്‌ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന ട്രസ് വര്‍ക്കാണ് കനത്ത കാറ്റില്‍ അപ്പാടെ മറിഞ്ഞ് നഗരത്തിലെ പ്രധാന റോഡിലേക്ക് വീണത്.

അപകടത്തെ തുടര്‍ന്ന് എം ഒ റോഡില്‍ ഗതാഗതം തടസപ്പെട്ടു. മേല്‍ക്കൂര മാറ്റാന്‍ അഗ്നിശമന സേന പ്രവര്‍ത്തി തുടങ്ങി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by