Kerala

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസ് വൈകാതെ വിധി പറയും

Published by

കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അന്തിമ ഘട്ടത്തിലേക്ക്. പ്രോസിക്യൂഷന്‍ ഭാഗത്തെ വിശദീകരണം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് വിധി പറയുന്ന തിയതി പ്രഖ്യാപിച്ചേക്കും. 2018 നടന്ന സംഭവത്തില്‍ ചലച്ചിത്രതാരം ദിലീപ് അടക്കം 9 പ്രതികളാണുളളത്. 2019 ലാണ് വിചാരണ തുടങ്ങിയത്. 263 സാക്ഷികളെ വിസ്തരിക്കുകയും 1700 രേഖകള്‍ പരിഗണിക്കുകയും ചെയ്തു.
2017 ജൂലൈ 10 നാണ് ഈ കേസില്‍ ദിലീപ് അറസ്റ്റിലായത്. ഏകദേശം മൂന്ന് മാസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷം ഒക്ടോബര്‍ 3 ന് ജാമ്യം ലഭിച്ച് പുറത്തുവന്നു. കേസും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും സജീവമായി നിലനില്‍ക്കുമ്പോഴും പുതിയ സിനിമകളുമായി ദിലീപ് ചലച്ചിത്ര മേഖലയില്‍ തുടരുകയാണ്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by