പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ കപട ദേശീയ വാദിയെന്ന് വിളിച്ച് അവഹേളിച്ച റാപ്പര്‍ വേടനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പാലക്കാട് നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മിനി കൃഷ്ണകുമാർ. എൻ ഐ എയ്‌ക്കാണ് മിനി പരാതി നൽകിയത്.
അഞ്ചുവര്‍ഷം മുന്‍പ് നടന്ന വേടന്റെ പരിപാടിയെക്കുറിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. പഴയ പാട്ടാണെങ്കിലും അത് ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വേറൊരു രാജ്യത്തായിരുന്നു വേടന്‍ ഈ പാട്ടുപാടിയതെങ്കില്‍ അയാള്‍ ഇന്ന് ജയിലിലാകുമായിരുന്നുവെന്നും മിനി പറഞ്ഞു. വേടന്‍ നല്ലൊരു കലാകാരനായിരുന്നുവെങ്കില്‍ ഇത് ചെയ്യില്ലായിരുന്നു. അതുകൊണ്ടാണ് വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയിരിക്കുന്നതെന്നും മിനി കൃഷ്ണകുമാര്‍ പറഞ്ഞു.
വേടന്‍ തെറ്റായ സന്ദേശമാണ് പുതുതലമുറക്ക് ഈ പാട്ടിലൂടെ നല്‍കിയത്. ഇത് രാജ്യത്തിന്റെ അഖണ്ഡതയെ ബാധിക്കുമെന്ന് പരാതിക്കാരി വ്യക്തമാക്കി. ഹിന്ദു സമൂഹത്തിലെ ജാതീയതയെ വളരെ മോശമായി ചിത്രീകരിച്ച്,തമ്മിലടിപ്പിക്കുകയാണ് വേടന്‍ ചെയ്യുന്നത്. അതുകൊണ്ടാണ് വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയിരിക്കുന്നത്. വേടനെ വേട്ടയാടേണ്ട ഒരു കാര്യവും ആര്‍എസ്എസിനോ,ബിജെപിക്കോ ഹിന്ദു സമൂഹത്തിനോ ഇല്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക