Kerala

പ്ലസ് ടു പരീക്ഷാഫലം ഇന്ന്

Published by

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കും.വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലവും ഇന്ന് വരും. എസ്എസ്എൽസി പരീക്ഷാഫലം വന്ന് 12 ദിവസങ്ങൾക്ക് ശേഷമാണ് പ്ലസ് ടു ഫലവും സർക്കാർ പുറത്തുവിടുന്നത്.

നാലര ലക്ഷത്തോളം വിദ്യാർഥികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്.മൂന്നര മുതൽ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും.മാർച്ച് 6 മുതൽ 29 വരെയായിരുന്നു പരീക്ഷ നടന്നത്.വിഎച്ച്എസ്ഇ രണ്ടാം വർഷം റെ​ഗുലർ പരീക്ഷ 26,178 വിദ്യാർഥികൾ എഴുതി.ഏകദേശം അഞ്ച് ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by