കൊച്ചി: മൂന്നു വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വഴിത്തിരിവ്. കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന സൂചനയുളള പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പൊലീസിന് കൈമാറി.
ഏറെ കാലമായി കുട്ടി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന വിവരമാണ് ലഭിച്ചത്.ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ പിതാവിന്റെ ബന്ധുവിനെ പുത്തന്‍കുരിശ് പൊലീസ് കസ്റ്റഡിയിലെടുത്തു.ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. പൊലീസ് പോക്‌സോ കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്.
കുട്ടി മരിച്ചത് പുഴയില്‍ മുങ്ങി തന്നെയാണെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ പീഡനം സംബന്ധിച്ച് അമ്മയ്‌ക്ക് അറിവുണ്ടായിരുന്നോ എന്ന് അന്വേഷിക്കേണ്ടതുണ്ട്. ഇതിനായി പൊലീസ് അമ്മയെ കസ്റ്റഡിയില്‍ വാങ്ങും.
കൊലപാതകത്തിന് അമ്മ സന്ധ്യക്കെതിരെ ചെങ്ങമനാട് പൊലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ഇതിനു പുറമേയാണ് കുട്ടിയുടെ പിതാവിന്റെ വീട് ഉള്‍പ്പെടുന്ന പുത്തന്‍ കുരിശില്‍ മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്യുന്നത്്. മൂന്നുപേരെയാണ് ബുധനാഴ്ച ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇതില്‍ രണ്ടുപേരെ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക