Kerala

കൊച്ചി നഗരത്തിലെ റോഡുകളുടെ സ്ഥിതിയെ വിമര്‍ശിച്ച് ഹൈക്കോടതി,മഴക്കാലത്തെ നേരിടാന്‍ നഗരം തയാറെടുത്തിട്ടില്ല

എല്ലാം ജനങ്ങള്‍ സഹിക്കുമെന്ന് കരുതരുതെന്നും ഹൈക്കോടതി

Published by

കൊച്ചി: നഗരത്തിലെ റോഡുകളുടെ സ്ഥിതിയെ വിമര്‍ശിച്ച് ഹൈക്കോടതി.എം.ജി റോഡിന്റെ അവസ്ഥ എന്താണെന്ന് ചോദിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഫുട്പാത്തിലെ സ്ലാബുകള്‍ പോലും മാറ്റിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.മഴക്കാലത്തെ നേരിടാന്‍ നഗരം തയാറെടുത്തിട്ടില്ല. പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.

മഴക്കാലം അടുത്തെത്തിയിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല.മുല്ലശ്ശേരി കനാലടക്കം പണി പൂര്‍ത്തിയായിട്ടില്ല. മഴക്കാലത്ത് അവിടെ എന്താന്ന് സംഭവിക്കുക എന്നറിയില്ല. എല്ലാം ജനങ്ങള്‍ സഹിക്കുമെന്ന് കരുതരുതെന്നും ഹൈക്കോടതി.

മഴക്കാല പൂര്‍വശുചീകരണം റോഡുകളുടെയും നടപ്പാതകളുടെയും അറ്റകുറ്റപ്പണി എന്നിവ പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.നടപ്പാതകളുടെ പണി എന്ന് പുര്‍ത്തിയാക്കുമെന്ന് അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നടപ്പാതകളുടെ പണികള്‍ ഈ മാസം30 നകം പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by