Kerala

സിസിടിവി ക്യാമറയിലൂടെ കല്യാണക്ഷണം…സാധാരണക്കാരെ പൊട്ടിച്ചിരിപ്പിക്കുന്ന കോമഡിയുമായി ദിലീപിന്റെ പ്രിന്‍സ് ആന്‍റ് ഫാമിലി ശ്രദ്ധേയമാകുന്നു

സാധാരണക്കാരുടെ പള്‍സ് തൊടുന്ന നര്‍മ്മരംഗങ്ങള്‍ കോര്‍ത്തിണക്കിയ പ്രിന്‍സ് ആന്‍റ് ഫാമിലി ദിലീപിന്‍റെ തിരിച്ചുവരവ് സിനിമയായി മാറുമെന്ന് പ്രവചനം. വിവാഹം ക്ഷണിക്കാന്‍ വന്നപ്പോള്‍ വീട്ടില്‍ ആരെയും കാണാതായപ്പോള്‍ സിസിടിവി ക്യാമറ നോക്കി ക്ഷണിക്കുന്ന രംഗം സാധാരണക്കാര്‍ ഏറെ ആസ്വദിച്ചു.

Published by

കൊച്ചി: സാധാരണക്കാരുടെ പള്‍സ് തൊടുന്ന നര്‍മ്മരംഗങ്ങള്‍ കോര്‍ത്തിണക്കിയ പ്രിന്‍സ് ആന്‍റ് ഫാമിലി ദിലീപിന്റെ തിരിച്ചുവരവ് സിനിമയായി മാറുമെന്ന് പ്രവചനം. വിവാഹം ക്ഷണിക്കാന്‍ വന്നപ്പോള്‍ വീട്ടില്‍ ആരെയും കാണാതായപ്പോള്‍ സിസിടിവി ക്യാമറ നോക്കി ക്ഷണിക്കുന്ന രംഗം സാധാരണക്കാര്‍ ഏറെ ആസ്വദിച്ചു. ഇതുപോലെ സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന നര്‍മ്മങ്ങളാണ് പ്രിന്‍സ് ആന്‍റ് ഫാമിലിയെ വ്യത്യസ്തമാക്കുന്നത്. സിനിമ തീയറ്ററുകളില്‍ ഒരാഴ്ച പിന്നിട്ട് കഴിഞ്ഞിട്ടും പ്രേക്ഷകപ്രീതി പിടിച്ചുപറ്റി ഓട്ടം തുടരുകയാണ്. സിനിമയെ ട്രോളി നശിപ്പിക്കാന്‍ ജിഹാദി സൈറ്റുകള്‍ കൂട്ടത്തോടെ ഇറങ്ങിയിട്ടുണ്ടെങ്കിലും അതിനെ അതിജീവിച്ച് ഓട്ടം തുടരുകയാണ് പ്രിന്‍സ് ആന്‍റ് ഫാമിലി.

ദിലീപിന്റെ അനുജന്മാരായി എത്തുന്ന ധ്യാന്‍ ശ്രീനിവാസനും ജോസ് കുട്ടി ജേക്കബ്ബും രംഗങ്ങള്‍ കൊഴുപ്പിക്കുന്നുണ്ട്. സനല്‍ ദേവ് എന്ന പുതു സംഗീതസംവിധായകന്‍ സൃഷ്ടിച്ച പാട്ടുകള്‍ ഹൃദ്യമാണ്. ഇതില്‍ പ്രശസ്ത സംഗീതസംവിധായകന്‍ ജേക് സ് ബിജോയ് തന്നെ പാടിയ ‘മായുന്നല്ലോ’ എന്ന ഗാനം നല്ല മെലഡി അനുഭവമാണ്. അതുപോലെ ദിലീപും ഗായകന്‍ അഫ്സലും ഒരു ഇടവേളയ്‌ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്‌ക്കുണ്ട്.

വിനായക് ശശികുമാറിന്റെ ഗാനം…അഫ്സലിന്റെ ആലാപനം

പുതിയ കാലത്തിന്റെ ഗാനരചയിതാവ് വിനായക് ശശികുമാര്‍ ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്. സനല്‍ ദേവിന്‍റേതാണ് സംഗീതം. പാടിയിരിക്കുന്നത് അഫ്സല്‍. ഗായകന്‍ അഫ്സലും ദിലീപും ഏറെക്കാലത്തിന് ശേഷം വീണ്ടും ഒന്നിയ്‌ക്കുകയാണ്. നല്ല ഈ പെപ്പിയായ ഈ ഫാസ്റ്റ് നമ്പര്‍ സോങ്ങ് ജനം ഏറ്റെടുത്തിരിക്കുന്നു എന്നതിന് തെളിവാണ് രണ്ടാഴ്ചയ്‌ക്കുള്ളിലെ പത്ത് ലക്ഷം ഹിറ്റുകള്‍.

“ഹാര്‍ട്ട് ബീറ്റ് കൂട് ണ്, കണ്ണില്‍ വെട്ടമേറ് ണ്…
എന്തിന് ഞാന്‍ ചുമ്മാതെ പുഞ്ചിരിക്കണ്…
മുന്നിലായൊരാള്‍ വന്ന് മിന്നിനിക്കണ്
കാതിലിതാ മോഹത്തിന്‍ ബാന്‍റ് കൊട്ടണ്
പൊന്നും നൂല് കരളില്‍ നോറ്റ്
മിന്നുംതാലി തന്നോട്ടെ ഞാന്‍
കാലം കാത്ത് നോമ്പെല്ലാം നോറ്റ്
എന്തോരം കാതോര്‍ത്തു ഞാന്‍…

എന്നിങ്ങനെപ്പോകുന്നു വരികള്‍.

അതില്‍ ഒരു ഗ്രൂവ് ഉണ്ട്. “ഓമനത്തിങ്കള്‍ പെണ്‍കൊടിയേ ഓമലായ് നീ മുന്നില്‍ തെളിയേ….”. അത് ഇപ്പോഴേ ജനം ഏറ്റെടുത്തുകഴിഞ്ഞു. നല്ല ബീറ്റിലാണ് പാട്ട് ഒരുക്കിയിരിക്കുന്നത്. ഒരു ഫാമിലി എന്‍റര്‍ടെയിന്‍മെന്‍റ് മുഴുവന്‍ പാട്ടില്‍ ഒരുക്കിയിട്ടുണ്ട്. ദിലീപിന് കൂട്ടായി കോമഡി കൊഴുപ്പിക്കാന്‍ ബിന്ദുപണിക്കരും ഉണ്ട്. കൂടുതല്‍ സുന്ദരനായ, ഫിറ്റായ, കുറെക്കൂടി പ്രായം കുറഞ്ഞ ദിലീപിനെയാണ് ഇവിടെ കാണുന്നത്.

മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക