Kerala

വാൽപ്പാറയിൽ ബസ് മറിഞ്ഞ് 30 പേർക്ക് പരിക്ക്; 14 പേരുടെ നില ഗുരുതരം

Published by

തൃശൂര്‍: തമിഴ്നാട് വാൽപ്പാറയിൽ സർക്കാർ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 30 പേർക്ക് പരിക്കേറ്റു. 14 പേരുടെ നില ഗുരുതരമാണ്. തിരുപ്പൂരിൽ നിന്ന് വാൽപ്പാറയിലേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. 72 യാത്രക്കാരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഹെയർപിൻ തിരിയുമ്പോൾ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ മൂന്ന് മണിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റവരെ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by