Cricket

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഭാരത വനിതാ ടീമിനെ പ്രഖ്യാപിച്ചു

Published by

മുംബൈ: ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഭാരത വനിതാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അടുത്ത മാസം 28 മുതലാണ് ഇംഗ്ലണ്ടിനെതിരെ മത്സരങ്ങള്‍ ആരംഭിക്കുക. ട്വന്റി20യില്‍ 15ഉം ഏകദിനത്തിന് 16 അംഗങ്ങളും ഉള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടിലും ഹര്‍മന്‍പ്രീത് കൗര്‍ ആയിരിക്കും നായിക. ഉപനായിക സ്മൃതി മന്ദാനയും. യുവ ഓപ്പണര്‍ പ്രതിക റാവല്‍ ടീമില്‍ ഇടം കണ്ടെത്തിയിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ശ്രീലങ്കയില്‍ നടന്ന ത്രിരാഷ്‌ട്ര പരമ്പരയില്‍ ഗംഭീര പ്രകടനമാണ് റാവല്‍ കാഴ്‌ച്ചവച്ചത്. പരമ്പരയിലൂടെ ലോക വനിതാ ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ അതിവേഗം 500 റണ്‍സ് തികയ്‌ക്കുന്ന താരമായി പ്രതിക മാറി. ഇംഗ്ലണ്ടിന്റെ ചാല്‍ലോട്ടീ എഡ്വാര്‍ഡ്‌സിനെയാണ് പ്രതിക മറികടന്നത്. ഒമ്പത് ഇന്നിങ്‌സുകളിലാണ് ചാര്‍ലോട്ടി 500 റണ്‍സെടുത്തത്. ഈ നേട്ടത്തിനായി പ്രതിക റാവലിന് വേണ്ടിവന്നത് എട്ട് ഇന്നിങ്‌സുകള്‍ മാത്രം.

-->

അഞ്ച് മത്സര ട്വന്റി20യിലെ ആദ്യ കളി സതാംപ്ടണിലാണ് നടക്കുക. ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്.

ടീം ട്വന്റി20-
ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്മൃതി മന്ദാന(വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍), ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, സ്‌നേഹ് റാണ, ശ്രീ ചരണി, സുചി ഉപാധ്യായ്, അമന്‍ജോത് കൗര്‍, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, സയാലി സത്ഘാരെ

ഏകദിന ടീം-

ഹര്‍മന്‍പ്രീത് കൗര്‍(ക്യാപ്റ്റന്‍), സ്മൃതി മന്ദാന(വൈസ് ക്യാപ്റ്റന്‍), പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ(വിക്കറ്റ് കീപ്പര്‍), തേജല്‍ ഹസാബ്‌നിസ്, ദീപ്തി ശര്‍മ, സ്‌നേഹ് റാണ, ശ്രീ ചരണി, സുചി ഉപാധ്യായ്, അമന്‍ജോത് കൗര്‍, അരുന്ധതി റെഡ്ഡി, ഖ്രാന്തി ഗൗഡ്, സയാലി സത്ഘരെ.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by