Kerala

ആ ഓട്ടോഗ്രാഫ് ഇനിയും കിട്ടിയില്ല

Published by

ചിത്രയുടെ ഓട്ടോഗ്രാഫിന് ട്രെയിനിന് പിന്നാലെ ഓടിയ പഴയ കഥ പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷ വേദിയില്‍ ചിത്രയ്‌ക്ക് ലെജന്റ് ഓഫ് കേരള പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങിലായിരുന്നു കൗതുകമുണര്‍ത്തുന്ന വെളിപ്പെടുത്തല്‍. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. ചിത്ര നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന സിനിമയിലെ പാട്ടൊക്കെ പാടി താരമാറിയ കാലം. അന്നേ ഞാന്‍ ആരാധകനാണ്. ട്രെയിനില്‍ വച്ചാണ് കണ്ടത്. ഓട്ടോഗ്രാഫിന് നോക്കുമ്പോള്‍ കൈയില്‍ കടലാസൊന്നുമില്ല. എന്നാല്‍പ്പിന്നെ കൈയില്‍ എഴുതിത്തന്നാല്‍ മതി എന്ന് പറഞ്ഞ് കൈ നീട്ടി. ട്രെയിന്‍ നീങ്ങിത്തുടങ്ങി. എനിക്കെന്തെങ്കിലും പറ്റുമെന്ന് പറഞ്ഞ് അന്നേരം ഓട്ടോഗ്രാഫ് തരാന്‍ തയാറായില്ല. ട്രെയിന് പിന്നാലെ കുറേ ഓടി നോക്കിയിട്ടും ഫലമുണ്ടായില്ല. ആ ഓട്ടോ ഗ്രാഫ് ഇന്നും കിട്ടിയിട്ടില്ല കേട്ടോ, സുരേഷ് ഗോപി ചിത്രയെ നോക്കി പറയുമ്പോള്‍ വേദിയും സദസും ചിരിയിലമര്‍ന്നു.

ശ്രേയോ ഭൂയാത് സകല ജനാനാം….
ശാന്തിയുടെയും സമാധാനത്തിന്റെയും കീര്‍ത്തനം പാടി കെ.എസ്. ചിത്ര. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷത്തില്‍ ലെജന്റ് ഓഫ് കേരള പുരസ്‌കാരം ഏറ്റുവാങ്ങി മറുപടി പറയുമ്പോഴാണ് മൈത്രിയുടെയും ദയയുടെയും സന്ദേശം പകരുന്ന ഗീതം ചിത്ര പാടിയത്.

മൈത്രീം ഭജത അഖിലഹൃജ്ജേത്രീം
ആത്മവദേവ പരാനപി പശ്യത
യുദ്ധം ത്യജത സ്പര്‍ധാം ത്യജത
ത്യജത പരേഷു അക്രമമാക്രമണം

ജനനീ പൃഥിവീ കാമദുഘാസ്‌തേ
ജനകോ ദേവഃ സകലദയാലുഃ
ദാമ്യത ദത്ത ദയധ്വം ജനതാഃ
ശ്രേയോ ഭൂയാത് സകലജനാനാം

പൂജപ്പുര മൈതാനത്ത് എത്തുമ്പോള്‍ ഓണാഘോഷത്തിന് ആദ്യമായി ഈ മൈതാന വേദിയില്‍ പാടിയത് ഓര്‍മിച്ചു കൊണ്ടായിരുന്നു ചിത്രയുടെ മറുപടി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക