Monday, May 12, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചരിത്ര വഴികളിലെ അചരബോധ്യങ്ങള്‍

എം. ശ്രീഹര്‍ഷന്‍ by എം. ശ്രീഹര്‍ഷന്‍
May 11, 2025, 12:04 pm IST
in Varadyam
FacebookTwitterWhatsAppTelegramLinkedinEmail

ആരായിരുന്നു എം.ജി.എസ് എന്ന മുറ്റയില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍. ചരിത്രകാരനെന്ന് ലോക പ്രസിദ്ധി. അതിനു പുറമെ ചിത്രകാരന്‍, സാഹിത്യനിരൂപകന്‍, കവി. ഒന്നുരണ്ടു മാസത്തേക്ക് ഒരു പത്രപ്രവര്‍ത്തകനും. കഴിഞ്ഞ ആറേഴ് ദശകത്തിലേറെ നമ്മുടെ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യം. കേരളചരിത്രപഠനത്തിന് രീതീശാസ്ത്രപരമായ അടിത്തറ പാകിയ ചരിത്രഗവേഷകന്‍. ഒമ്പതാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനുമിടയില്‍ കേരളത്തിലെ ഭരണസംവിധാനത്തെക്കുറിച്ചും രാഷ്‌ട്രീയ-സാമൂഹ്യ-സാമ്പത്തിക-വൈജ്ഞാനിക-സാംസ്‌കാരിക വികാസത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടത്തി തെളിവുകള്‍ സഹിതം ചരിത്രനിരീക്ഷണം നടത്തിയ എം.ജി.എസ്സിന് സമാനനായ ഒരു ചരിത്രകാരന്‍ കേരളത്തില്‍ വേറെയില്ല.

കേരളത്തിലുടനീളമുണ്ടായിരുന്ന താമ്ര-ശിലാ ലിഖിതങ്ങളും പഴയ തമിഴ് സംസ്‌കൃതം താളിയോലഗ്രന്ഥങ്ങളും പൂര്‍ണമായി ഉപയോഗിച്ചുകൊണ്ടുള്ള ചരിത്രാന്വേഷണമായിരുന്നു അദ്ദേഹത്തിന്റേത്. മലയാളത്തിലെ വട്ടെഴുത്ത്, കോലെഴുത്ത് എന്നീ ലിപികളെക്കുറിച്ചുള്ള പരിചയവും സംസ്‌കൃതം, പാലി, തമിഴ്, മലയാളം ഭാഷകളിലുള്ള അഗാധജ്ഞാനവും അദ്ദേഹത്തിന്റെ ചരിത്രരചനയ്‌ക്ക് സഹായകമായിട്ടുണ്ട്. ”ഞാന്‍ പരിശോധിച്ച പ്രബന്ധങ്ങളില്‍ ഏറ്റവും മികച്ചത്” എന്ന് വിഖ്യാത ചരിത്രകാരനും ഇന്തോളജിസ്റ്റുമായ എ.എല്‍.ബാഷാം വിശേഷിപ്പിച്ചത് എം.ജി.എസ്സിന്റെ ‘പെരുമാള്‍സ് ഓഫ് കേരള’ എന്ന ഗവേഷണപ്രബന്ധത്തെയാണ്. ലണ്ടന്‍ സര്‍വകലാശാലയിലെ കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, മോസ്‌കോ സര്‍വകലാശാലയിലെ വിസിറ്റിങ് ഫെലോ, ടോക്യോവിലെ വിസിറ്റിങ് പ്രഫസര്‍ എന്നീ സ്ഥാനങ്ങളിലേക്ക് എം.ജി.എസ്സിനെ പരിഗണിച്ചത് അദ്ദേഹത്തിന്റെ ഗവേഷണമേന്മകൊണ്ട് മാത്രമാണ്. കോളജുകളിലോ സര്‍വകലാശാലകളിലോ കുറച്ചുകാലം ചരിത്രം പഠിപ്പിച്ച അദ്ധ്യാപക സേവനം വച്ച് കേരളത്തില്‍ വലിയ ചരിത്രകാരരെന്ന് മേനി നടിച്ചുനടക്കുന്നവരുടെ ഇടയില്‍ എം.ജി.എസ്സിനൊപ്പം തലപ്പൊക്കമുള്ള ഒരാള്‍ പോലുമില്ല എന്നതാണ് സത്യം.

ചരിത്രത്തെ സ്ഥാപിത താത്പര്യങ്ങള്‍ക്കനുസരിച്ച് തെറ്റായി വ്യാഖ്യാനിക്കുകയും വഴിതിരിച്ചുവിടുകയും ചെയ്യുന്ന പല ഇന്ത്യന്‍ ചരിത്രകാരന്മാര്‍ക്കും കണ്ണിലെ കരടായിരുന്നു എം.ജി.എസ്.നാരായണന്‍. അയോധ്യയിലെ രാമക്ഷേത്രത്തെക്കുറിച്ച് അദ്ദേഹം നടത്തിയ ചരിത്രനിരീക്ഷണങ്ങള്‍ ഇടതുപക്ഷക്കാര്‍ക്കും ഇസ്ലാമികവാദികള്‍ക്കും ചാരിത്ര്യദോഷമായാണ് തോന്നിയത്. തന്റെ നിലപാടുകളില്‍ അണുവിട വിട്ടുവീഴ്ച ചെയ്യാന്‍ ഒരിക്കലും തയ്യാറാവാതിരുന്ന അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ എന്നും ധീരവും ഉറച്ചതുമായിരുന്നു.

മധ്യകാല കേരളചരിത്രത്തിലേക്ക് നേരിന്റെ വെളിച്ചം വീശിയ തന്റെ ഗവേഷണപ്രബന്ധം 42 വര്‍ഷം കഴിഞ്ഞാണ് ഗ്രന്ഥമാക്കി പ്രസിദ്ധീകരിച്ചത് എന്നതിലെ ഉദാസീനത എം.ജി.എസ്സിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നോ! പ്രസാധകരുടെ പിറകെ നടക്കാനുള്ള മടി. പുതിയ അന്വേഷങ്ങള്‍. ആ കാലതാമസത്തിന് സാംസ്‌കാരിക കേരളവും ഉത്തരം പറയേണ്ടതല്ലേ! 12 വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ പഠനഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ അനുഭവിച്ച കഠിനാധ്വാനത്തെക്കുറിച്ചോ ഗവേഷണത്തിന്റെ കേമത്തത്തെക്കുറിച്ചോ അദ്ദേഹം ആരോടുമങ്ങനെ പറഞ്ഞ് മേനി നടിക്കാറുണ്ടായിരുന്നില്ല. ആ ഗവേഷണത്തിന്റെ ക്ലിഷ്ടവഴികളിലെ അവിസ്മരണീയമായ ചില അനുഭവങ്ങള്‍ ഒരിക്കല്‍ ആകാശവാണിയില്‍ നാടകമായി എഴുതി അവതരിപ്പിച്ചത് എം.ജി.എസ്സിലെ സര്‍ഗധനനായ എഴുത്തുകാരനായിരുന്നു. ”ഉള്ളിലേക്ക് പോകുന്തോറും വിഷയത്തിന്റെ ഗൗരവം മനസ്സിലായി. അടുത്ത അര നൂറ്റാണ്ടു കാലത്തേക്കെങ്കിലും പ്രസക്തിയുണ്ടാവുന്ന പഠനമായിരിക്കണം അതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു” എന്ന ഒന്നുരണ്ടു വാക്യങ്ങള്‍ മാത്രമേ തന്റെ പ്രബന്ധത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നുള്ളൂ.

പഴയകാല ഭാഷാരീതികളെക്കുറിച്ചും ലിപികളെക്കുറിച്ചും എം.ജി.എസ്സിനെപ്പോലെ അവഹാഗമുള്ളവര്‍ ഭാരതത്തില്‍ അപൂര്‍വമാണ്. വട്ടെഴുത്തും ബ്രാഹ്മിയും. പാലിയും സംസ്‌കൃതവും തമിഴും. എല്ലാറ്റിലും ഒരുപോലെ അവഗാഹം. കോഴിക്കോട് സര്‍വകലാശാലയില്‍ ചരിത്രവിഭാഗം മേധാവിയായിരിക്കെ പലയിടത്തുനിന്നും കണ്ടുകിട്ടിയ താളിയോലകളിലും ശിലാശാസനകളിലും ചെമ്പോലകളിലും പഴയകാല ലിപിയിലെഴുതപ്പെട്ട കാര്യങ്ങള്‍ വായിച്ചെടുക്കാന്‍ പരിശീലനം നല്‍കി വിദഗ്ധനാക്കിയെടുത്ത് ഒരു ഉപവിഭാഗം ഉണ്ടാക്കി, എം.ജി.എസ് അവിടെ നിയമിച്ച ഒരാള്‍ പിന്നീട് താന്‍ എം.ജി.എസ്സിനെക്കാളും വലിയ ചരിത്രകാരനാണെന്ന് ഊറ്റം നടിച്ച് വ്യാജചെമ്പോലകള്‍ വായിച്ച് ഞെളിഞ്ഞു നടക്കുന്നത് കാണേണ്ടിവന്നു എന്നത് സാംസ്‌കാരിക കേരളത്തിന്റെ തലവിധിയാവാം.

എട്ടു മുതല്‍ പതിനൊന്നാം നൂറ്റാണ്ടു വരെയുള്ള കേരളത്തിന്റെ ചരിത്രത്തിലേക്കും കോഴിക്കോട് നഗരത്തിന്റെ ചരിത്രത്തിലേക്കും എം.ജി.എസ്സിലൂടെ നമുക്ക് സഞ്ചരിക്കാം. ചരിത്രാന്വേഷിയുടെ വഴികള്‍, കാഴ്ചകള്‍ എന്ന ആത്മകഥാപരമായ ഗ്രന്ഥത്തിലൂടെ ഒരന്വേഷകന്റെ സത്യസന്ധത നമുക്ക് തിരിച്ചറിയാം. ‘ജനാധിപത്യവും കമ്യൂണിസവും’ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്ന കള്ളനാണയത്തെ തുറന്നുകാട്ടിയത് എം.ജി.എസ്സിലെ ചരിത്രകാരനും മുന്‍വിധികളില്ലാത്ത രാഷ്‌ട്രീയനിരീക്ഷകനുമായിരുന്നു. ‘സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും’ എന്ന പുസ്തകവും സത്യനിരീക്ഷണത്തിന്റെ ഫലമായി ഉണ്ടായ മറ്റൊന്നാണ്.

ആനുകാലികമായ, സാംസ്‌കാരികമായ സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചരിത്രത്തെ വക്രീകരിക്കാന്‍ ശ്രമിക്കുന്നവരോട് രൂക്ഷമായി പ്രതികരിക്കാറുമുണ്ടായിരുന്നു അദ്ദേഹം. എന്നാല്‍ ആ പ്രതികരണങ്ങളില്‍ തരിപോലും താന്‍പോരിമയോ ശത്രുതയോ ഉണ്ടാവാറില്ല. ലോകത്തെവിടെയെങ്കിലും വിജ്ഞാനത്തിന്റെ പുതുനാമ്പുകള്‍ മുളപൊട്ടുമ്പോള്‍ ആവേശഭരിതനായി അവയെ ഉള്‍ക്കൊള്ളാനുള്ള വെമ്പല്‍ അദ്ദേഹം കാണിക്കാറുണ്ടായിരുന്നു.

 

ചിത്രകലയില്‍ തത്പരനായ എം.ജി.എസ്സിന് പ്രസിദ്ധ ചിത്രകാരനായ കെ.സി.എസ് പണിക്കരുമായി വലിയ അടുപ്പമുണ്ടായിരുന്നു. ചെറുപ്പകാലത്ത് കവിതകള്‍ എഴുതിയിരുന്ന എം.ജി.എസ് സാഹിത്യനിരൂപകന്‍ എന്ന നിലയിലും പ്രസിദ്ധനാണ്. പരാജയപ്പെട്ട കവിയോ കഥാകൃത്തോ പിന്നീട് നിരൂപകരായി മാറാറുണ്ട് എന്ന് തന്റെ അനുഭവത്തെ ചൂണ്ടി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ‘സാഹിത്യ അപരാധങ്ങള്‍’ എന്ന പുസ്തകത്തിനു പുറമെ നിരവധി സാഹിത്യലേഖനങ്ങളും നിരൂപണങ്ങളും പുസ്തകാവതാരികകളും അദ്ദേഹം എഴുതിയിട്ടുണ്ട്.

പൊന്നാനിക്കളരിയിലും ആര്‍.രാമചന്ദ്രന്റെ ‘കോലായ’യിലും നിറസാന്നിധ്യമായിരുന്നു എം.ജി.എസ്. അത്തരം അനുഭവത്തിന്റെ തെളിമയാര്‍ന്ന ഓര്‍മ്മകളാലാവാം തഞ്ചവും നേരവും നോക്കാതെ തന്റെ വീട്ടിലെത്തുന്ന വിദ്യാര്‍ത്ഥികളോ എഴുത്തുകാരോ ചരിത്രാന്വേഷകരോ സുഹൃത്തുക്കളോ ആരുമാവട്ടെ തികഞ്ഞ സൗഹൃദത്തോടെ അവരെ സ്വീകരിക്കാനും തുറന്ന മനസ്സോടെ ദീര്‍ഘനേരം സംസാരിച്ചിരിക്കാനും അദ്ദേഹത്തിന് സന്തോഷമായിരുന്നു.

തപസ്യ കലാ-സാഹിത്യവേദി തുടങ്ങിയ കാലം മുതല്‍ക്കേ അതുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നയാളാണ് ഡോ.എം.ജി.എസ് നാരായണന്‍. തപസ്യ രൂപീകരിച്ച് രണ്ട് മാസം തികയും മുമ്പായിരുന്നു പ്രശസ്ത ചിത്രകാരനായ കെ.സി.എസ് പണിക്കരുടെ നിര്യാണം. 1977 ജനുവരിയില്‍. അന്ന് തപസ്യ നടത്തിയ കെ.സി.എസ് അനുസ്മരണത്തില്‍ പ്രഭാഷണം നടത്തിയത് എം.ജി.എസ് ആയിരുന്നു. തുടര്‍ന്നിങ്ങോട്ട് തപസ്യയുടെ എത്രയോ വേദികളില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

1994 ല്‍ ‘തപസ്യ’യുടെ 17-ാം വാര്‍ഷികാഘോഷം കോഴിക്കോട്ട് നടക്കുകയാണ്. ഒരു സെഷനിലെ മുഖ്യപ്രഭാഷകനായ പ്രഫ.കെ.പി.ശങ്കരന് പെട്ടന്ന് വരാന്‍ കഴിയാതെ വന്നു. പകരമെന്തുചെയ്യുമെന്ന് വിഷമിച്ചിരിക്കെ പരിപാടിയുടെ അന്ന് രാവിലെ വി.എം.കൊറാത്ത് എം.ജി.എസ് നാരായണനെ വിളിച്ചു കാര്യം പറഞ്ഞു. (ദീര്‍ഘകാലത്തെ ജപ്പാന്‍വാസം കഴിഞ്ഞ് എം.ജി.എസ് കോഴിക്കോട്ട് തിരിച്ചെത്തി രണ്ടുമൂന്നു ദിവസം കഴിഞ്ഞേയുള്ളൂ അപ്പോള്‍) പകരക്കാരനായി വിളിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടപ്പെടുമോയെന്ന് ഞങ്ങള്‍ ശങ്കിച്ചിരുന്നു. ഒരു മടിയുംകൂടാതെ എം.ജി.എസ് ഉടന്‍ സമ്മതിക്കുകയായിരുന്നു. ”കൊറാത്ത് വിളിക്കുമ്പോള്‍ ഞാനെങ്ങനെ വയ്യെന്ന് പറയും” എന്നാണ് അദ്ദേഹം പറഞ്ഞത്. വന്ന് ഉജ്ജ്വലമായ ഒരു പ്രഭാഷണം നടത്തി. ‘ഭക്തിപ്രസ്ഥാനം മലയാളസാഹിത്യത്തില്‍’ എന്ന വിഷയത്തില്‍.

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറും തപസ്യയുടെ രക്ഷാധികാരിയുമായിരുന്ന പി. പരമേശ്വരനുമായി അങ്ങേയറ്റം ആത്മബന്ധം പുലര്‍ത്തിയിരുന്ന എം.ജി.എസ്സിന് മഹാകവി അക്കിത്തം, വി.എം.കൊറാത്ത്, എം.എ.കൃഷ്ണന്‍ തുടങ്ങിയ തപസ്യ നേതാക്കളുമായും വളരെ അടുത്ത സൗഹൃദബന്ധമാണുണ്ടായിരുന്നത്. തപസ്യ പ്രവര്‍ത്തകര്‍ എത്രയോ തവണ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നിട്ടുണ്ട്. അപ്പോഴൊക്കെ സന്തോഷത്തോടെ സ്വീകരിക്കുകയും ദീര്‍ഘനേരം സംസാരിക്കുകയും പ്രവര്‍ത്തനത്തിന് ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യാറുണ്ടായിരുന്നു. 2024 ലെ തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം അദ്ദേഹത്തിനായിരുന്നു. എം.ജി.എസ് നിര്യാതനായപ്പോള്‍ അദ്ദേഹത്തിന്റെ ഭൗതികശരീരത്തില്‍ പുഷ്പചക്രം അര്‍പ്പിച്ച് തൊഴുതുനിന്ന തപസ്യയുടെ ജോയിന്റ് ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്തിന്റെ കൈപിടിച്ച് എം.ജി.എസ്സിന്റെ ധര്‍മ്മപത്‌നി വിതുമ്പിപ്പറഞ്ഞത് ആ പുരസ്‌കാരലബ്ധിയില്‍ അദ്ദേഹം അതീവ സന്തുഷ്ടനായിരുന്നുവെന്നാണ്. അതായിരുന്നല്ലോ അദ്ദേഹം പങ്കെടുത്ത അവസാനത്തെ പൊതുപരിപാടി എന്നാണ്.

1947 ഡിസംബറില്‍ എറണാകുളം ടി.ഡി സ്‌കൂളില്‍ വച്ചു നടന്ന ആര്‍എസ്എസിന്റെ കേരളത്തിലെ ആദ്യത്തെ ശിബിരത്തില്‍ അന്ന് എറണാകുളത്ത് ഹൈസ്‌കൂള്‍ പഠനം നടത്തുകയായിരുന്ന എം.ജി.എസ്.നാരായണന്‍ പങ്കെടുത്തിരുന്നുവെന്ന് കേരളത്തിലെ ആര്‍എസ്എസ് ചരിത്രത്തെക്കുറിച്ച് ആര്‍. ഹരി തയ്യാറാക്കിയ വിവരണത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. സര്‍വകലാശാലാ ചരിത്രവിഭാഗം മേധാവിയായിരിക്കേ ഇടതുപക്ഷത്തോട് അനുഭാവം പുലര്‍ത്തിയിരുന്ന എം.ജി.എസ് മാര്‍ക്‌സിയന്‍ സോഷ്യലിസവും ജനാധിപത്യവും ഒത്തുപോകില്ലയെന്ന വിലയിരുത്തലില്‍ അതിനോട് പിന്നീട് അകലം പാലിക്കുകയാണുണ്ടായത്. ഇ.എം.എസ്സിന്റെ നിലപാടുകളെയും സമീപനത്തെയും യാതൊരു വിട്ടുവീഴ്ചകളുമില്ലാതെ എതിര്‍ത്തവരില്‍ പ്രമുഖനായിരുന്നു അദ്ദേഹം. ഒരു രാഷ്‌ട്രീയപ്രസ്ഥാനത്തോടും വിധേയത്വമില്ലാതെ ശരിയെന്ന് തനിക്ക് ബോധ്യപ്പെട്ട കാര്യങ്ങള്‍ എവിടെയും വെട്ടിത്തുറന്ന് പറയാന്‍ ധൈര്യമുള്ള ഒരാള്‍. ഒരുപക്ഷെ അത്തരത്തിലുള്ള സവിശേഷവ്യക്തിത്വങ്ങളില്‍ അവസാനത്തെ കണ്ണി.

സ്ഥാപിത താത്പര്യങ്ങളില്ലാതെ ചരിത്രഗവേഷണത്തില്‍ സത്യസന്ധതയും ഭാവാത്മകമായ കാഴ്ചപ്പാടും പുലര്‍ത്തിയ ചരിത്രഗവേഷകനെയാണ് കേരളത്തിലെ സാംസ്‌കാരിക രംഗത്തിന് നഷ്ടമായത്. ശുദ്ധിയുള്ള സാംസ്‌കാരികപ്രവര്‍ത്തകനെ. സ്വതന്ത്രചിന്തയും വ്യക്തമായ നിലപാടുമുള്ള പണ്ഡിതനെ. തെളിഞ്ഞ മനസ്സുള്ള സഹൃദയനെ. ചരിത്രവഴികളിലെ എം.ജി.എസ്സിന്റെ അചരബോധ്യങ്ങള്‍ പുതുതലമുറയ്‌ക്ക് എന്നും വഴികാട്ടിയായിരിക്കും.

(തപസ്യ കേന്ദ്ര ഭരണ സമിതിയംഗമാണ് ലേഖകന്‍)

Tags: Tapasya Kala sahityavediDr MGS Narayanan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

എം.ജി.എസിന്റെ ഡിജിറ്റല്‍ ചിത്രം ഐസിഎച്ച്ആറിന്റെ അധികാരികള്‍ക്ക് നല്‍കുന്നു
India

ദല്‍ഹിയില്‍ എംജിഎസിനെ അനുസ്മരിച്ചു

Editorial

ചരിത്രത്തിനൊപ്പം നടന്ന മഹാരഥന്‍

Kerala

സര്‍വ്വകലാശാലയുടെ ഗുരു

ഇഎംഎസ്സിനൊപ്പം യോഗവേദിയില്‍
Kerala

ഇഎംഎസിന്റെ ആ കളവ് പുറത്തായതിങ്ങനെ

Main Article

‘രാമജന്മഭൂമി’ യില്‍ എം.ജി.എസിന്റെ ഇടപെടല്‍ നിര്‍ണായകമായി

പുതിയ വാര്‍ത്തകള്‍

‘തീവ്രവാദികൾ എവിടെ ഒളിച്ചാലും ഇന്ത്യ അവരെ കണ്ടെത്തി ഇല്ലാതാക്കും’ : ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഇന്ത്യ-പാക് സൈനികതല ചർച്ച ഇന്ന്: അതിർത്തി ഗ്രാമങ്ങൾ സാധാരണ നിലയിലേക്ക്, അതിര്‍ത്തിയിലെ സേന സന്നാഹം ഉടനെ പിന്‍വലിക്കില്ല

ഹജ്ജ് ആത്മീയപ്രകാശനത്തിനുള്ള യാത്രയെന്ന് മുഖ്യമന്ത്രി , തീര്‍ത്ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ലഭ്യമാക്കും

പ്ലസ് വണ്‍ പ്രവേശനം: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും പട്ടിക വിഭാഗ സംവരണം പാലിക്കണമെന്ന് സര്‍ക്കാര്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ബിജെപിക്ക് ഗുണം ചെയ്യുമെന്ന് സിപിഎമ്മിന് ആശങ്ക, തടയിടണമെന്ന് തെരഞ്ഞെടുപ്പു കമ്മിഷനോട് ബേബി

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

കാരണം വ്യക്തമാക്കാതെ അറസ്റ്റു പാടില്ല: കര്‍ക്കശ ഉത്തരവുമായി കോടതി, പിന്നാലെ സര്‍ക്കുലറുമായി പോലീസ് മേധാവി

നഴ്സുമാര്‍ ലോകമെമ്പാടും പ്രതിസന്ധി ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഐസിഎന്‍ പ്രസിഡന്റ് പമേല സിപ്രിയാനോ

സൂപ്പര്‍ബെറ്റ് ചെസില്‍ അബ്ദുസത്തൊറൊവിനെ തകര്‍ത്ത് പ്രജ്ഞാനന്ദ മുന്നില്‍

പാലക്കാട് വീടിനുള്ളില്‍ പടക്കം പൊട്ടി അമ്മയ്‌ക്കും മകനും പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies