India

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍….: നടന്‍ ജയസൂര്യ

ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍ പിന്നെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കുമെന്ന് നടന്‍ ജയസൂര്യ.

Published by

കൊല്ലം: ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍ പിന്നെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കുമെന്ന് നടന്‍ ജയസൂര്യ.

കൊല്ലം കൊട്ടാരക്കര മഹാദേവ ക്ഷേത്രത്തില്‍ സംസാരിക്കുകയായിരുന്നു ജയസൂര്യ. ജയസൂര്യയുടെ ആട് സിനിമയിലെ കഥാപാത്രത്തെ അനുകരിക്കാന്‍ കാണികള്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ജയസൂര്യ ഇന്ത്യാ പാക് യുദ്ധത്തിലേക്ക് കടന്നത്.

“ആട് സിനിമയില്‍ ഷാജി പാപ്പന്റെ ഒരു ഡയലോഗ് ഉണ്ട്. എന്റെ ദേഹത്ത് തൊട്ടാല്‍ അവന്റെ വിധി എഴുതുന്നത് പാപ്പനായിരിക്കുമെന്ന്. എന്ന് പറഞ്ഞതുപോലെ ഇന്ത്യയുടെ ദേഹത്ത് തൊട്ടാല്‍ പിന്നെ വിധി എഴുതുന്നത് ഇന്ത്യയായിരിക്കും. അതുപോലെയുള്ള കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വലിയൊരു ഇന്ത്യാ പാക് യുദ്ധമാണ് നടക്കുന്നത്. -ജയസൂര്യ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക