തിരുവനന്തപുരം: ക്വാണ്ടം ഹീലിംഗ് മഹർഷി സുശ്രുതന്റെ സംഭാവനയെന്ന് ഇൻഡിമസി ഹീലിംഗ് വില്ലേജ് മാനേജിംഗ് ഡയറക്ടർ ഗുരുജി യോഗി ശിവൻ. കേരളത്തിന്റെ വികസനത്തിനായി ജന്മഭൂമി നടത്തുന്ന വികസന സാധ്യതാ സെമിനാർ മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.
ഭാവ രാഗ താളത്തെ ജീവിതവുമായി ലയിപ്പിച്ച ജനതയുടെ നാടാണ് ഭാരതം. ഇതാണ് വിദേശ രാജ്യങ്ങളിലുൾപ്പെടെ പ്രചരിപ്പിക്കേണ്ടത്. ആവനാഴി നിറയെ അമ്പുമായി ശക്തനായ രാജാവ് നയിക്കുന്ന രാജ്യത്തിനു തുല്യമാണ് ഇന്ന് ഭാരതം. ശരീരവും മനസും നന്നാക്കി വ്യക്തിയിൽ നിന്നാണ് മാറ്റം വരുത്തേണ്ടത്. ക്വാണ്ടം ഹീലിംഗ് മനസ്സിനെ നിയന്ത്രിച്ച് ശരീരത്തെ സുഖപ്പെടുത്താനുള്ളതാണ്. ഈ ചികിത്സ ഇന്ന് വ്യാപിക്കുന്നു. ആയിരത്താണ്ടുകൾക്കു മുൻപ് സുശ്രുത മഹർഷി നിർദ്ദേശിച്ച ചികിത്സാരീതിയാണിത്.
തലച്ചോറും ഹൃദയവും തമ്മിലുള്ള സംഗമമാണ് യോഗ. ആത്മീയതയാണ് പുറത്തു നിന്നുള്ളവർ ഭാരതത്തിൽ കാണുന്നത്. ആത്മതത്വത്തിന്റെ ലഹരി ഒരു തവണ ആസ്വദിക്കപ്പെട്ടാൽ പിന്നെ ആരും ലഹരിയ്‌ക്കടിമകളാകില്ല. രാമനെന്ന ഹൃദയം രാവണനെ കീഴടക്കിയതാണ് രാമായണ തത്വം. നമ്മുടെ വ്യക്തിത്വത്തെയും പൗരാണികതയെയും വികസിപ്പിച്ചാൽ ഭാരതം ലോകം മുഴുവൻ വികസിക്കും.
മുഖ്യമന്ത്രിയ്‌ക്ക് മുന്നിൽ ആറ്റിങ്ങലിൽ വച്ച് യോഗയുമായി ബന്ധപ്പെട്ട ഒരു പ്രവർത്തന പദ്ധതി അവതരിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പി.എ അതു കുറിച്ചെടുത്തുപോയതല്ലാതെ പിന്നീട് ഒരു മറുപടിയുമുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക