തിരുവനന്തപുരം: ആരോഗ്യ- സുഖചികിത്സാ ടൂറിസത്തെ കമ്മ്യൂണിറ്റി ടൂറിസമായി വികസിപ്പിക്കണമെന്ന് പങ്കജകസ്‌തൂരി മാനേജിംഗ് ഡയറക്ടർ ഡോ.ജെ ഹരീന്ദ്രൻ നായർ. ആരോഗ്യ ചികിത്സയിൽ ഗുണനിലവാരം പാലിക്കുകയെന്നത് അനിവാര്യമാണ്. നായ്‌ക്കുരണപരിപ്പ് പാർക്കിൻസൺസ് രോഗത്തിനുള്ള മരുന്നിൽ പ്രധാനമായി ആയുർവേദ ചികിത്സയിൽ പ്രയോഗിക്കുന്നത് വലിയ പുരോഗതി നൽകുന്നു. ഇത്തരം ചികിത്സാ രീതികളുടെ പുരോഗമനാത്മകത സമഗ്രമായി വിലയിരുത്തണം.
സാമൂഹിക വിനോദ സഞ്ചാരമെന്ന പ്രവർത്തനം ആരോഗ്യ – സുഖ ചികിത്സാ ടൂറിസത്തോടൊപ്പം നടപ്പിലാക്കാൻ ജന്മഭൂമി ഉൾപ്പെടെ പരിശ്രമിക്കണം. പുത്തൻ സാഹചര്യത്തിൽ വിഴിഞ്ഞം വഴി ആരോഗ്യ വിനോദ സഞ്ചാരം പുരോഗമി പ്പിക്കാനാകും. അതിന്റെ ഭാഗമായി ജില്ലയിലെ ഹോട്ടൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, നാട്ടിൻ പുറത്തു നിന്നും ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വിദേശികൾക്ക് വാങ്ങാനും കഴിക്കാനുമുള്ള അവസരമുണ്ടാക്കുക എന്നിവ പ്രധാനമായിക്കാണണം.
അലോപ്പതി ചികിത്സയ്‌ക്ക് ശേഷം ഗുണനിലവാരമുള്ള ആയുർവേദ ചികിത്സ ലഭ്യമാക്കിയാൽ ആരോഗ്യ – സുഖ ചികിത്സാ വിനോദ സഞ്ചാരത്തിന് മുതൽക്കൂട്ടാകും. യാത്രാ സൗകര്യങ്ങളും വർദ്ധിപ്പിക്കണം – ഡോ.ജെ ഹരീന്ദ്രൻ നായർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക