ന്യൂയോർക്ക് : പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്ഥാനിലെ ഭീകര ക്യാമ്പുകളിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഭീകരതയ്‌ക്കെതിരായ ഈ നടപടിയിൽ അമേരിക്ക ഇന്ത്യയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എന്നിരുന്നാലും ഇപ്പോൾ ഇരു രാജ്യങ്ങളോടും സംഘർഷം അവസാനിപ്പിക്കാൻ അദ്ദേഹം
അഭ്യർത്ഥിച്ചു. കൂടാതെ തനിക്ക് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ ഞാൻ അവിടെ ഉണ്ടാകുമെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സാഹചര്യം അതിഭയങ്കരമായ അസ്ഥയാണെന്നും ട്രംപ് പറഞ്ഞു.
തനിക്ക് രണ്ട് രാജ്യങ്ങളെയും നന്നായി അറിയാമെന്നും അവർ അത് എങ്ങനെ പരിഹരിക്കുമെന്ന് കാണാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ബുധനാഴ്ച ഓവൽ ഓഫീസിൽ ചൈനയിലെ യുഎസ് അംബാസഡറായി ഡേവിഡ് പെർഡ്യൂ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിന് ശേഷമാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.
ഓപ്പറേഷൻ സിന്ദൂരിന് തൊട്ടുപിന്നാലെ ഇന്ത്യയും പാകിസ്ഥാനും വളരെക്കാലമായി പോരാടുകയാണെന്നും എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് ആളുകൾക്ക് അറിയാമെന്നും ട്രംപ് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക