തിരുവനന്തപുരം:വിളപ്പില്‍ശാലയില്‍ യുവതി ഉള്‍പ്പെടെ മൂന്നംഗസംഘം ഹോട്ടലില്‍ ആക്രമണം നടത്തിയെന്ന് പരാതി.ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം.
ഹോട്ടലില്‍ എത്തിയ യുവതിയും രണ്ട് യുവാക്കളും ജീവനക്കാരോട് തട്ടിക്കയറി. ഹോട്ടല്‍
ജീവനക്കാരന്‍ യുവതിക്ക് നല്‍കിയ പണം തിരികെ ചോദിച്ചതായിരുന്നു പ്രകോപനമുണ്ടാക്കിയത്.
ജീവനക്കാരനെ സംഘം മര്‍ദ്ദിച്ചു. ഹോട്ടലിലെ സാധനസാമഗ്രികള്‍ നശിപ്പിക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ കടയുടമ പൊലീസില്‍ പരാതി നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക