തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാത്തതില്‍ വിജിലന്‍സ് ഉദ്യോഗസ്ഥനെ ശകാരിച്ച് കോടതി. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ് പി ഷിബു പാപ്പച്ചനെയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി വിമര്‍ശിച്ചത്.
റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയെന്ന് ഡിവൈഎസ് പി അറിയിച്ചു.അപ്പോള്‍ എന്തുകൊണ്ട് കോടതിയില്‍ നല്‍കിയില്ലെന്ന് ജഡ്ജി ചോദിച്ചു.
കേസിന്റെ തത്സ്ഥിതി റിപ്പോര്‍ട്ട് ഈ മാസം 12ന് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.അജിത് കുമാറിനും പി. ശശിക്കുമെതിരായ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ സ്വകാര്യ ഹര്‍ജിയിലെ അന്വേഷണമാണ് കോടതി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക