ധാക്ക : ഷെയ്ഖ് ഹസീനയെ അട്ടിമറിച്ച ഇസ്ലാം കലാപകാരികൾ ഇപ്പോൾ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിനും ഭീഷണിയായി രംഗത്ത് . “ഇസ്ലാമിക വിരുദ്ധ” വനിതാ കാര്യ പരിഷ്കരണ കമ്മീഷൻ ഉടൻ പിരിച്ചുവിടണമെന്നാണ് ബംഗ്ലാദേശിലെ ഇസ്ലാമിക പാർട്ടികൾ മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത് .
ഇല്ലെങ്കിൽ ബഹുജന പ്രതിഷേധം ഉണ്ടാകുമെന്നാണ് ഇസ്ലാമിക പാർട്ടികളുടെ സഖ്യമായ ജതിയ ഒലമ മഷായേഖ് അമ്മ പരിഷത്തിലെ നേതാക്കൾ ഭീഷണി മുഴക്കിയിരിക്കുന്നത് .കമ്മീഷൻ ഉടൻ പിരിച്ചുവിട്ടില്ലെങ്കിൽ യൂനുസിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും, ഇത്തരത്തിൽ പരിഷ്കാരങ്ങൾ തുടർന്നാൽ “രക്ഷപ്പെടാൻ അഞ്ച് മിനിറ്റ് പോലും ലഭിക്കില്ല” എന്നുമാണ് ഇസ്ലാമിക് മൂവ്‌മെന്റ് ബംഗ്ലാദേശിന്റെ അമീർ മുഫ്തി സയ്യിദ് റെസോൾ കരീം പറഞ്ഞത്.
“ഇസ്ലാമിക വിരുദ്ധ”, “പാശ്ചാത്യ പ്രചോദനം ഉൾക്കൊണ്ട” നിർദ്ദേശങ്ങൾ കമ്മീഷൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇസ്ലാമിസ്റ്റുകൾ ആരോപിച്ചു. ജതിയ ഒലമ മഷായെഖ് എമ്മ പരിഷത്ത് നടത്തിയ സെമിനാറിൽ ഇസ്ലാമിക് മൂവ്മെന്റ് ബംഗ്ലാദേശ്, ബംഗ്ലാദേശ് ജമാഅത്ത്-ഇ-ഇസ്ലാമി, ബംഗ്ലാദേശ് ഖെലാഫത്ത് മജ്ലിസ്, ഇസ്ലാമിക് യൂണിറ്റി അലയൻസ് തുടങ്ങിയ വിവിധ ഇസ്ലാമിക പാർട്ടികളിൽ നിന്നുള്ള പ്രധാന നേതാക്കൾ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക