Kerala

അധ്വാനിച്ച് കൈക്കരുത്ത് നേടിയ ആളല്ല റിയാസ്; രാജീവ് ചന്ദ്രശേഖര്‍ വിഴിഞ്ഞത്ത് പങ്കെടുക്കണമെന്ന് തീരുമാനിക്കപ്പട്ടിരുന്നു: ശോഭാ സുരേന്ദ്രന്‍

അധ്വാനിച്ച് കൈക്കരുത്ത് നേടിയ ആളല്ല മന്ത്രി റിയാസെന്നും തന്നെക്കൊണ്ട് കൂടുതല്‍ പറയിക്കരുതെന്നും ശോഭാ സുരേന്ദ്രന്‍. രാജീവ് ചന്ദ്രശേഖര്‍ജി ഉള്‍പ്പെടെ ആരൊക്കെ വിഴിഞ്ഞം പരിപാടിയില്‍ പങ്കെടുക്കണമെന്ന് നേരത്തെ തീരുമാനിക്കപ്പട്ടിരുന്നതാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയില്‍ ബിജെപി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.

Published by

ആലപ്പുഴ: അധ്വാനിച്ച് കൈക്കരുത്ത് നേടിയ ആളല്ല മന്ത്രി റിയാസെന്നും തന്നെക്കൊണ്ട് കൂടുതല്‍ പറയിക്കരുതെന്നും ശോഭാ സുരേന്ദ്രന്‍. രാജീവ് ചന്ദ്രശേഖര്‍ജി ഉള്‍പ്പെടെ ആരൊക്കെ വിഴിഞ്ഞം പരിപാടിയില്‍ പങ്കെടുക്കണമെന്ന് നേരത്തെ തീരുമാനിക്കപ്പട്ടിരുന്നതാണെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ആലപ്പുഴയില്‍ ബിജെപി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.

ഇന്നലെ റിയാസിന് ഇരിക്കപ്പൊറുതിയുണ്ടായില്ല. പാറപ്പുറത്തെ പിണറായി തമ്പുരാന്‍ എഴുന്നെള്ളിപ്പ് തുടങ്ങുമ്പോള്‍ ഇടത് ഭാഗത്ത് കമലേടത്തിയും തൊട്ടടുത്ത് തന്നെ മരുമകനും പിന്നെ മരുമകന്റെ ഭാര്യ വീണയും ആ കൊച്ചുകുട്ടിയും ചേര്‍ന്ന് ഞങ്ങളുടെ കേരളത്തിന്റെ നികുതിപ്പണമെടുത്ത് ടിക്കറ്റെടുത്ത് സുഖവാസത്തിനായി നിങ്ങള്‍ എത്രയോ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. – ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

രാജീവ് ചന്ദ്രശേഖര്‍ജി ഉള്‍പ്പെടെ ആരൊക്കെ വിഴിഞ്ഞം പരിപാടിയില്‍ പങ്കെടുക്കണമെന്ന് നേരത്തെ തീരുമാനിക്കപ്പട്ടിരുന്നതാണ്. അതനുസരിച്ച് ബിജെപിയുടെ അമരക്കാരന്‍ ആ വേദിയില്‍ വന്നത്. നിങ്ങള്‍ എനിക്കൊരു പാസ് തരൂ എന്ന് ചോദിച്ച് ആരുടെയും മുന്‍പില്‍ പോയിട്ടല്ല ഇരുന്നിട്ടുള്ളത്. -ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

ബിജെപി ഒരു സുവര്‍ണ്ണ ഇടനാഴി രൂപപ്പെടുത്തിയിട്ടുണ്ട്. അതാണ് റിയാസ് പേടിക്കുന്നത്. – ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക